ന്യൂഡൽഹി: സിംഗപ്പൂരിൽ നിന്ന് മൂന്ന് ക്രയോജനിക് ഓക്സിജൻ ടാങ്കുകളുമായി ഇന്ത്യൻ വ്യോമസേന വിമാനം പനഗഡിൽ എത്തി. ഇന്ത്യൻ വ്യോമസേനയുടെ ഐഎൽ -76 വിമാനമാണ് വെള്ളിയാഴ്ച പശ്ചിമ ബംഗാളിലെ പനഗഡിൽ എത്തിയത്.
ഇസ്രായേലിൽ നിന്ന് മൂന്ന് ക്രയോജനിക് ഓക്സിജൻ ടാങ്കുകളുമായി വ്യോമസേനയുടെ സി-17 വിമാനവും ഗാസിയാബാദിലെ ഹിന്ദാനിൽ എത്തി. അതേസമയം ആറ് ക്രയോജനിക് ഓക്സിജൻ ടാങ്കുകൾ ഹൈദരാബാദിൽ നിന്ന് ഭുവനേശ്വറിലേക്കും മൂന്ന് ചണ്ഡിഗഡിൽ നിന്ന് റാഞ്ചിയിലേക്കും സി -17 വിമാനങ്ങൾ വഴി എത്തിച്ചു. മൂന്ന് ക്രയോജനിക് ഓക്സിജൻ ടാങ്കുകൾ ഹിന്ദാനിൽ നിന്ന് റാഞ്ചിയിലേക്കും നാലെണ്ണം ലക്‌നൗവിൽ നിന്നും ആഗ്രയിൽ നിന്നും റാഞ്ചിയിലേക്കും നാല് എണ്ണം ഭോപ്പാലിൽ നിന്ന് റാഞ്ചിയിലേക്കും ജാംനഗറിലേക്കും ഒന്ന് ഹിന്ദാനിൽ നിന്ന് ഭുവനേശ്വറിലേക്കും സി-17 വഴി എത്തിക്കും.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായവുമായി പോളണ്ടും സ്വിറ്റ്സർലൻഡും
അതേസമയം രാജ്യത്ത് 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി.