ചെന്നൈ: സുവിശേഷകൻ പോൾ ദിനകരന്‍റെ കോയമ്പത്തൂരിലെ വസതിയിൽ നിന്നും 4.7 കിലോഗ്രാം സ്വർണം പിടികൂടി. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. 118 കോടി രൂപയോളം വില മതിക്കുന്ന സംഭാവന രസീതുകൾ, വിദേശ നിക്ഷേപം എന്നിവയും കണ്ടെടുത്തു.
നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഈ മാസം 20ന് സംസ്ഥാനത്തുടനീളമുള്ള 28 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു. കോയമ്പത്തൂരിലെ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍റ് സയൻസസിലും ചെന്നൈയിലെ ക്രിസ്‌റ്റ്യൻ മിഷിനറിയായ ജീസസ് കോൾസിലും റെയ്‌ഡ് നടത്തിയിരുന്നു.