ടെൽഅവീവ്: വടക്കൻ ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്‌ബുള്ള. രാജ്യത്ത് നടന്ന രണ്ട് വ്യത്യസ്‌ത റോക്കറ്റ് ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേലിൽ കുറേ നാളുകൾക്ക് ശേഷമുണ്ടായ മാരകമായ ആക്രമണമാണിതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.
ലെബനന്‍ അതിര്‍ത്തിയിലുള്ള മെതുല പട്ടണത്തിന് സമീപം റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. അതേസമയം ഹിസ്‌ബുള്ളയുടെ ആക്രമണത്തിൽ ഹൈഫയുടെ പ്രാന്തപ്രദേശത്തുള്ള കിബ്ബട്ട്‌സ് അഫെക്കിന് സമീപം 60 വയസുള്ള ഒരു സ്‌ത്രീയും 30 വയസുള്ള ഒരു പുരുഷനും കൊല്ലപ്പെട്ടതായി ഇസ്രയേലി എമര്‍ജന്‍സി സര്‍വിസ് അറിയിച്ചു.
Five citizens were murdered this morning by direct fire from Hezbollah towards the Israeli town of Metula, including an Israeli farmer and four foreign workers. I send my condolences to the families.
— ישראל כ”ץ Israel Katz (@Israel_katz) October 31, 2024
UN Secretary-General @antonioguterres did not bother to condemn Hezbollah or… pic.twitter.com/5at8sCnbcS
ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേൽ പ്രതിരോധ സേനയും (ഐഡിഎഫ്) സ്ഥിരീകരിച്ചു. "ഇന്ന് ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. നിരപരാധികളായ ഏഴ് സാധാരണക്കാരെയാണ് അവർ കൊന്നത്. ഹിസ്ബുള്ളയുടെ മാരകമായ ആക്രമണങ്ങൾക്കെതിരെ ഞങ്ങൾ പ്രവർത്തിക്കും" എന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
Hezbollah rockets killed 7 innocent civilians inside Israel today.
— Israel Defense Forces (@IDF) October 31, 2024
We will not let Hezbollah’s deadly attacks go unanswered.
ആക്രമണസമയത്ത് തോട്ടത്തിൽ ജോലി ചെയ്‌തിരുന്ന കർഷകത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അവരിൽ ഒരാൾ ഇസ്രയേൽ പൗരനും മറ്റുള്ളവർ വിദേശികളുമായിരുന്നു. ഹിസ്ബുള്ളയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യുഎസിന്‍റെ രണ്ട് പ്രത്യേക പ്രതിനിധികള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ജറുസലേമിലെത്തി കാണുന്നതിനിടെയാണ് റോക്കറ്റ് ആക്രമണം നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിനിടെ ഹിസ്ബുള്ളയുടെ റദ്‌വാൻ സേനയും സിറിയയിലെ യുദ്ധോപകരണ വിഭാഗവും ഉപയോഗിക്കുന്ന ആയുധ സംഭരണ കേന്ദ്രങ്ങളും കമാൻഡ് സെൻ്ററുകളും ഇസ്രയേൽ ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്. ഐഡിഎഫ് ഇതേപ്പറ്റി എക്‌സിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
⭕️A short while ago, following IDF intelligence, the IAF struck weapons storage facilities and command centers used by Hezbollah’s Radwan Forces and its Munitions Unit in the area of Al-Qusayr, Syria.
— Israel Defense Forces (@IDF) October 31, 2024
In recent months, the IDF has been carrying out strikes to reduce the transfer… pic.twitter.com/hoiFKQEVMb
ലെബനനിനുള്ളിൽ ആയുധങ്ങൾ സൂക്ഷിക്കുന്നതിന്‍റെ ഉത്തരവാദിത്തം ഹിസ്ബുള്ളയുടെ യുദ്ധോപകരണ യൂണിറ്റിനാണ്, അടുത്തിടെ അതിന്‍റെ പ്രവർത്തനങ്ങൾ സിറിയ-ലെബനീസ് അതിർത്തിക്കടുത്തുള്ള അൽ-ഖുസൈർ പട്ടണത്തിലേക്ക് വ്യാപിപ്പിച്ചു. ഇതോടെ, അതിർത്തി കടന്ന് സിറിയയിൽ നിന്ന് ലെബനനിലേക്ക് ആയുധങ്ങൾ കൈമാറുന്നതിനുള്ള ലോജിസ്‌റ്റിക്കൽ ഇൻഫ്രാസ്ട്രക്‌ചർ ഹിസ്ബുള്ള സ്ഥാപിക്കുന്നുവെന്നും ഐഡിഎഫ് പോസ്‌റ്റിൽ കുറിച്ചു.
ഇറാനിൽ നിന്നും സിറിയയിലൂടെയും ലെബനനിലേക്കും ആയുധങ്ങൾ കടത്തുന്നതിന് ഉത്തരവാദികളായ ഹിസ്ബുള്ള യൂണിറ്റായ 4400 ന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള വലിയ ശ്രമത്തിന്‍റെ ഭാഗമാണ് ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണമെന്ന് ഐഡിഎഫ് പറഞ്ഞു.
Also Read: ലെബനൻ ഇസ്രയേൽ സംഘർഷം; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ