ന്യൂഡല്‍ഹി: സർക്കാർ സ്‌പോൺസര്‍ ചെയ്യുന്ന അക്രമണകാരികൾ തന്‍റെ ഐഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവ മൊയ്‌ത്രയുടെ ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്‌ണവ്. എല്ലാ പൗരന്മാരുടെയും സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇതില്‍ അടിത്തട്ട് വരെയുള്ള അന്വേഷണമുണ്ടാവുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി: ഇത്തരം വിവരങ്ങളുടെയും പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെയും പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്‌ത ആക്രമണമെന്ന ആരോപണത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യവും കൃത്യമായ വിവരങ്ങളുമായി അന്വേഷണത്തിൽ പങ്കുചേരാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപകരണങ്ങളിൽ ആപ്പിൾ ഐഡികൾ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഉപയോക്താവിന്‍റെ വ്യക്തമായ അനുമതിയില്ലാതെ അവ ആക്‌സസ് ചെയ്യാനോ തിരിച്ചറിയാനോ അത്യന്തം ബുദ്ധിമുട്ടാണെന്നുമാണ് ആപ്പിൾ അവകാശപ്പെടുന്നത്.
-
In light of such information and widespread speculation, we have also asked Apple to join the investigation with real, accurate information on the alleged state sponsored attacks. (5/5)
— Ashwini Vaishnaw (@AshwiniVaishnaw) October 31, 2023 " class="align-text-top noRightClick twitterSection" data="
">In light of such information and widespread speculation, we have also asked Apple to join the investigation with real, accurate information on the alleged state sponsored attacks. (5/5)
— Ashwini Vaishnaw (@AshwiniVaishnaw) October 31, 2023In light of such information and widespread speculation, we have also asked Apple to join the investigation with real, accurate information on the alleged state sponsored attacks. (5/5)
— Ashwini Vaishnaw (@AshwiniVaishnaw) October 31, 2023
ഈ എൻക്രിപ്ഷൻ വഴി ഉപയോക്താവിന്‍റെ ആപ്പിൾ ഐഡിയെ സംരക്ഷിക്കുകയും അത് സ്വകാര്യവും സുരക്ഷിതമായി തുടരുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ആപ്പിളിൽ നിന്ന് ലഭിച്ച അറിയിപ്പിനെക്കുറിച്ച് ചില എംപിമാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും തങ്ങൾ മാധ്യമങ്ങളിലൂടെ കണ്ട പ്രസ്‌താവനകളിൽ ഞങ്ങൾ ആശങ്കാകുലരാണെന്നും അദ്ദേഹം പോസ്‌റ്റില്‍ കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനരഹിതമെന്ന് ബിജെപി: അതേസമയം പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെ അടിസ്ഥാനരഹിതമാണെന്ന് തള്ളി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. നിരവധി രാഷ്‌ട്രീയ നേതാക്കള്‍ അവരുടെ ആപ്പിള്‍ ഉപകരണങ്ങള്‍ അനധികൃത ഹാക്കിങിന് ഇരയായതായി അരോപിക്കുന്നു. ഈ നേതാക്കള്‍ അവരുടെ ആപ്പിള്‍ ഉപകരണങ്ങളില്‍ ലഭിച്ച മുന്നറിയിപ്പുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പങ്കിട്ടു. എന്നാല്‍ ലോകമെമ്പാടും തങ്ങള്‍ ഇത്തരത്തിലുള്ള നിരവധി മുന്നറിയിപ്പുകള്‍ അയച്ചിട്ടുണ്ടെന്ന് ആപ്പിള്‍ തന്നെ വ്യക്തമാക്കുന്നു.
ഏകദേശം 150 രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം അറിയിപ്പുകള്‍ എന്തുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്നും അമിത് മാളവ്യ പറഞ്ഞു. അതുകൊണ്ടുതന്നെ സർക്കാരിന്‍റെ നിർദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് തീർത്തും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോപണം വന്ന വഴി: തന്‍റെ ഐഫോൺ ഹാക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ച് തൃണമൂൽ പാർലമെന്‍റ് അംഗം മഹുവ മൊയ്‌ത്രയാണ് ആദ്യമായി രംഗത്തെത്തിയത്. ഇത് വ്യക്തമാക്കി കൊണ്ട് തന്‍റെ ഫോണിൽ ലഭിച്ച ആപ്പിൾ കമ്പനിയില്‍ നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്‍റെ ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആപ്പിളിൽ നിന്ന് ടെക്‌സ്‌റ്റ് മെസേജും ഇമെയിലും ലഭിച്ചു. അദാനിയുടേയും പിഎംഒയുടേയും ഭയം കാണുമ്പോൾ സഹതാപം തോന്നുന്നുവെന്നും ആഭ്യന്തര മന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്‌തുകൊണ്ട് മഹുവ മൊയ്‌ത്ര കുറിച്ചു. സ്‌റ്റേറ്റ് സ്‌പോൺസർ ചെയ്യുന്ന ആക്രമണകാരികൾ നിങ്ങളുടെ ഐഫോണിനെ ടാർഗറ്റ് ചെയ്യുന്നതായി ഞങ്ങൾ കരുതുന്നു. നിങ്ങൾ ആരാണ്, നിങ്ങൾ എന്തെല്ലാം ചെയ്യുന്നു എന്നീ കാരണങ്ങളാൽ വ്യക്തിപരമായി താങ്കളെ ലക്ഷ്യം വയ്‌ക്കാൻ സാധ്യതയുണ്ടെന്നും ആപ്പിൾ അയച്ചതായി മഹുവ പങ്കിട്ട സ്‌ക്രീൻഷോട്ടുകളിൽ കാണാനാവും.