ETV Bharat / bharat

Hyderabad Murder | പദ്ധതിയിട്ടത് 3 മാസം മുൻപ്, മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കി ; അപ്‌സര കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ - saikrishna

ഹൈദരാബാദിലെ അപ്‌സര എന്ന യുവതിയുടെ കൊലപാതകം മൂന്ന് മാസം മുൻപേ പ്രതി സായ്‌കൃഷ്‌ണ ആസൂത്രണം ചെയ്‌തിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്

apsara murder case  apsara murder  apsara  hyderabad murder  Hyderabad Young Woman Murder Case  apsara murder case latest news  saikrishna  Hyderabad Young Woman Murder Case rimand report
Hyderabad Murder
author img

By

Published : Jun 11, 2023, 1:19 PM IST

ഹൈദരാബാദ് (തെലങ്കാന) : ഹൈദരാബാദിൽ യുവതിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ മാർച്ച് മാസം മുതൽ അപ്‌സര എന്ന യുവതിയെ കൊല്ലാൻ പ്രതി പദ്ധതിയിട്ടിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, മൃതദേഹം കണ്ടെത്തിയാലും ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം കല്ല് കൊണ്ട് ഇടിച്ച് അപ്‌സരയുടെ മുഖം വികൃതമാക്കിയിരുന്നതായും പ്രതി വെളിപ്പെടുത്തി.

ജൂൺ 4നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഹൈദരാബാദ് സരൂർനഗറിലെ (Saroornagar) താമസക്കാരിയായ അപ്‌സര (Apsara) എന്ന യുവതിയെയാണ് ക്ഷേത്ര പൂജാരിയായ വെങ്കട സായ്‌കൃഷ്‌ണ (Saikrishna) കൊലപ്പെടുത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, സായ്‌കൃഷ്‌ണ വിവാഹിതനായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് അപ്‌സര സായ്‌കൃഷ്‌ണയോട് നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

ഞെട്ടിക്കുന്ന വിവരങ്ങളുമായി റിമാൻഡ് റിപ്പോർട്ട് : യുവതിയെ കൊലപ്പെടുത്താൻ ഇയാൾ മൂന്ന് മാസം മുൻപേ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ആർക്കും കണ്ടെത്താൻ കഴിയാത്ത സ്ഥലത്ത് മറവ് ചെയ്യാനായിരുന്നു പ്രതിയുടെ നീക്കം. ഇതിനായി മൂന്ന് മാസത്തോളം അനുയോജ്യമായ സ്ഥലം അന്വേഷിച്ച് ഇയാൾ ഹൈദരാബാദില്‍ പലയിടത്തും കറങ്ങി.

തുടർന്നാണ് ഷംഷാബാദിലെ ഒരു ഗോശാലയ്‌ക്ക് സമീപമുള്ള നർകുഡയിലെ ഒഴിഞ്ഞ പ്രദേശം സായ്‌കൃഷ്‌ണ കൃത്യം നടത്താനായി തെരഞ്ഞെടുത്തത്. ആളൊഴിഞ്ഞ പ്രദേശമായതിനാലും ധാരാളം കുറ്റിക്കാടുകൾ ഉള്ളതിനാലുമാണ് ഇയാൾ ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇതേ സ്ഥലത്ത് മറവ് ചെയ്യാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നത്.

കൊലപാതകത്തിന് ഒരാഴ്‌ച മുമ്പ് സായ്‌കൃഷ്‌ണ 'മനുഷ്യനെ എങ്ങനെ കൊല്ലാം' എന്ന് ഇന്‍റർനെറ്റിൽ തെരഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അപ്‌സര ഉത്കണ്‌ഠ കുറയ്ക്കാനായി ഉറക്ക ഗുളിക കഴിക്കുമായിരുന്നു. ഇത് കൃത്യം നടത്താനുള്ള അവസരമായി പ്രതി കണക്കാക്കി.

ജൂൺ 3ന് കോയമ്പത്തൂരിലേക്ക് പോകാമെന്നും ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും പറഞ്ഞ് പ്രതി അപ്‌സരയെ കാറിൽ കൂട്ടിക്കൊണ്ടുപോയി. അന്ന് രാത്രിയും യുവതി ഉറക്ക ഗുളിക കഴിച്ചിരുന്നു. തുടർന്ന് കാറിൽ കിടന്ന് ഉറങ്ങിപ്പോയ യുവതിയെ ഷംഷാബാദിലെ നർകുഡയിലെത്തിച്ച് ജൂൺ 4ന് പുലർച്ചെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതി കാറിന്‍റെ കവർ ഉപയോഗിച്ച് യുവതിയെ ശ്വാസം മുട്ടിക്കുകയും തലയിലും മുഖത്തും കല്ല് കൊണ്ട് പലതവണ ഇടിക്കുകയും ചെയ്‌തു. മരിച്ചുവെന്ന് ഉറപ്പിച്ച ശേഷം യുവതിയുടെ ലഗേജും വസ്‌ത്രങ്ങളും അവിടെ വച്ച് തന്നെ കത്തിച്ചു. മൃതദേഹവും അതേ സ്ഥലത്ത് സംസ്‌കരിക്കാനായിരുന്നു നീക്കം. കത്തിക്കാനുള്ള വിറകിനായി ഒന്നരമണിക്കൂറോളം അവിടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

Also read : Hyderabad Murder | യുവതിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളി; ക്ഷേത്ര പൂജാരി പിടിയിൽ

ഇതോടെ മൃതദേഹം കാറിന്‍റെ ഡിക്കിയിൽ സൂക്ഷിച്ചു. യുവതിയുടെ ഷൂസും ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച കാറിന്‍റെ കവറും ഇയാൾ വഴിയിലെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞിരുന്നു. ജൂൺ അഞ്ചിന് രാത്രി ഒമ്പത് മണിയോടെ സരൂർനഗറിലെ ബംഗാരു മൈസമ്മ ക്ഷേത്രത്തിന് സമീപമുള്ള മാൻഹോളിലാണ് ഇയാൾ അപ്‌സരയുടെ മൃതദേഹം തള്ളിയത്. അടുത്ത ദിവസം ആ ഭാഗത്ത് നിന്ന് ദുർഗന്ധം വമിച്ചതിനാൽ രണ്ട് ട്രക്ക് മണ്ണിട്ട് മാൻഹോൾ മൂടുകയുമായിരുന്നു. തുടർന്ന് ജൂൺ ഏഴിന് മാൻഹോൾ കോൺക്രീറ്റ് ചെയ്‌തു. ശനിയാഴ്‌ച രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.