ഹൈദരാബാദ്: ഹൈദരാബാദിൽ സ്‌കൂൾ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ സ്‌കൂൾ മാനേജ്‌മെന്‍റ് അപമാനിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. യശസ്വിനി എന്ന 16 കാരിയാണ് തൂങ്ങി മരിച്ചത്. ഫീസ് അടയ്ക്കാത്തതിന് സ്കൂൾ മാനേജ്മെന്‍റ് അപമാനിക്കുകയും ഫീസ് അടക്കുന്നതുവരെ ക്ലാസിൽ കയറാതിരിക്കാൻ പറയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഹൈദരാബാദിലെ നെറെഡ്‌മെറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വെസ്റ്റ് കക്കതിയ നഗറിലെ വസതിയിലാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.