ഹൈദരാബാദ് : കൗമാരക്കാരിയെ ആഡംബര കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയരാക്കി പൊലീസ്. മുഖ്യപ്രതി സദുദ്ദീൻ ഉൾപ്പടെ പ്രായപൂർത്തിയാകാത്ത അഞ്ച് പേരെ ശനിയാഴ്‌ച ഉസ്‌മാനിയ ആശുപത്രിയിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് പ്രതികളെ ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വീണ്ടും വിശദമായി ചോദ്യം ചെയ്‌തു.
കേസില്‍ പ്രതികളായ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ ഒരു മണിക്കൂറോളം നേരമാണ് അന്വേഷണസംഘം ചോദ്യം ചെയ്‌തത്. തുടര്‍ന്ന് ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകളുള്‍പ്പടെ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.
More Read: ഹൈദരാബാദ് കൂട്ടബലാത്സംഗം: എം.എല്‍.എയുടെ മകൻ പ്രതിയാവും, ഇടപെട്ട് വനിത കമ്മിഷനും
ഇതിന്‍റെ ഭാഗമായി പ്രതികളില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങളും പൊലീസ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. ബലാത്സംഗ സമയത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണ് പെൺകുട്ടിയെ പരിക്കേല്‍പ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്‌ടർമാർ നൽകിയ റിപ്പോർട്ട് കുറ്റപത്രത്തിന്‍റെ ഭാഗമാക്കുന്നുണ്ട്.
മെയ് 28 നാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. മെയ് 31ന് 17 വയസുകാരിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വെളിപ്പെട്ടത്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ പബ്ബിന് സമീപത്തുവച്ച് അക്രമികള്‍ പെണ്‍കുട്ടിയെ ആഡംബര കാറില്‍ കയറ്റുകയായിരുന്നു. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ഒപ്പം കൂട്ടിയത്. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ 17 കാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി.
പരാതിയുടെ പശ്ചാത്തലത്തില്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. ഉന്നത ബന്ധം ഉള്‍പ്പടെ ആരോപിക്കപ്പെട്ട കേസില്‍ ഇതുവരെ 5 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.