ഹൈദരാബാദ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ ഉൾപ്പെടെയുള്ള കൂടുതൽ ഉപകരണങ്ങൾ ഹൈദരാബാദിൽ എത്തി. ഹൈദരാബാദ് ആസ്ഥാനമായുള്ള സഹായത ട്രസ്‌റ്റിലേക്കാണ് 170 ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യുകെയിൽ നിന്നെത്തിച്ചത്. 270 ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ അടുത്ത ആഴ്‌ച എത്തും.
ആക്‌സസ് ഫൗണ്ടേഷൻ, സഫ ബൈതുൽ മാൾ, എസ്‌ഡിഐഎഫ് ഉൾപ്പെടെ 22 ഓളം സംഘടനകളാണ് ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്യുന്നത്. ഹൈദരാബാദ്, ലഖ്‌നൗ, അലഹബാദ്, ഡൽഹി, റാഞ്ചി, ഭോപ്പാൽ, മറ്റ് നഗരങ്ങളിലുടനീളമുള്ള വിവിധ എൻജിഒകൾക്ക് ആവശ്യാനുസരണം ഉപകരണങ്ങൾ വിതരണം ചെയ്യും. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പടർന്നു പിടിച്ചതോടെ ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവയുടെയും ക്ഷാമം മൂലം രാജ്യം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അന്താരാഷ്‌ട്രതലത്തിൽ എൻജിഒകൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.