ധർഭംഗ (ബിഹാർ) : മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ ഭർത്താവ് ഭാര്യയുടെ തലമൊട്ടയടിച്ച് മുഖത്ത് ചായം തേച്ച് റോഡിലൂടെ വലിച്ചിഴച്ചു. ധർഭംഗ ജില്ലയിലെ ഛപ്‌കഹി ഝജ്‌റ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം.സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
തല മുണ്ഡനം ചെയ്‌ത് തലയുടെ ഒരു വശത്തും മുഖത്തിന്‍റെ ഒരു വശത്തും വെള്ള ചായം പൂശി മറുവശത്ത് കരി പുരട്ടി യുവതിയെ ഭർത്താവ് വലിച്ചിഴയ്ക്കുന്നത് വീഡിയോയിൽ കാണാം. ഗ്രാമത്തിലെ മുഴുവൻ തെരുവുകളിലൂടെയും യുവതിയെ നടത്തിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തു. വലിയ ജനക്കൂട്ടം ഇവരെ പിന്തുടരുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഒരാള്‍പോലും ഈ നിഷ്‌ഠൂര കൃത്യം ചോദ്യം ചെയ്യുകയോ തടയുകയോ ചെയ്‌തില്ല.
Also Read: മൂന്ന് പരാതികള്‍ കൂടി ; 66 കാരന്‍ വിവാഹം കഴിച്ച് വഞ്ചിച്ച സ്ത്രീകളുടെ എണ്ണം 17
സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും ഇവർക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.