ETV Bharat / bharat

ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത് ഭര്‍ത്താവ് - ഭര്‍ത്താവ്

മഹാരാഷ്‌ട്രയില്‍ നടന്ന സംഭവത്തില്‍ രണ്ട് സ്ത്രീകളെ അടക്കം അഞ്ച് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

Husband commits suicide after his wife raped  Jalna husband suicide case  ഭര്‍ത്താവ് ആത്‌മഹത്യ ചെയ്‌തു  അഞ്ച് പേര്‍ പിടിയില്‍  ജല്‍നയില്‍ ഭര്‍ത്താവ് ആത്‌മഹത്യചെയ്‌ത സംഭവം  ക്രൈം വാര്‍ത്തകള്‍  latest crime news
ഭാര്യയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്‌മഹത്യ ചെയ്‌തു
author img

By

Published : Nov 21, 2022, 9:53 PM IST

ജല്‍ന (മഹാരാഷ്‌ട്ര): ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്‌മഹത്യ ചെയ്‌തു. മഹാരാഷ്‌ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം. രണ്ട് സ്ത്രീകളെ അടക്കം അഞ്ച് പേരെ സംഭവത്തില്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പീഡിപ്പിക്കപ്പെട്ട യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

ഗജനന്‍ അശോക് ദേശ്‌മുഖ്, രവി ദത്രേ സപ്‌കല്‍, ഗജനന്‍ ദിലീപ് ഷിരസാത്ത്, മറ്റ് രണ്ട് സ്ത്രീകള്‍ക്കെതിരെയുമാണ് പീഡനം, ആത്‌മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഭീഷണിപ്പെടുത്തി രവി ദത്താത്രേയ സപ്‌കലുമായി ഫോണ്‍ സംഭാഷണം നടത്താന്‍ ആവശ്യപ്പെട്ടു. ഇതില്‍ ഇരയായ സ്ത്രീയെ ബലാത്സംഗം ചെയ്യുമെന്നുള്ള കാര്യമാണ് ഉള്ളത്. ഈ ഫോണ്‍ സംഭാഷണം യുവതിയുടെ ഭര്‍ത്താവിന് അയച്ചുകൊടുത്തു. ഇതെ തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് മാനനഷ്‌ട ഭീതിയാല്‍ ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

രവിദത്രേയ സപ്‌കല്‍ യുവതിയുമായി നിര്‍ബന്ധിച്ചുള്ള ലൈംഗിക വേഴ്‌ചയില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ഈ ലൈംഗിക വേഴ്‌ച പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്ന യുവതികളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.