അമൃത്സർ: പഞ്ചാബിൽ കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയേയും അമ്മായിയമ്മയേയും ബന്ധുവിനെയും വഴിവക്കിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. അമൃതസറിലെ ഷഹീദ് ഉദ്ദം സിങ് നഗറിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
വഴക്കിനെത്തുടർന്ന് ഭാര്യയും പ്രതിയും മാസങ്ങളായി തനിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വഴിയിൽ വെച്ച് പ്രതിയും ഭാര്യയും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ അരയിൽ കരുതിയിരുന്ന മൂർച്ചയുള്ള വെട്ടുകത്തി ഉപയോഗിച്ച് ഇയാൾ ഭാര്യയേയും കൂടെയുണ്ടായിരുന്നവരേയും വെട്ടുകയായിരുന്നു.
ALSO READ: വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി
വെട്ടുകൊണ്ട് ഭാര്യ ഓടി മാറിയെങ്കിലും നിലത്തുവീണ അമ്മയിയമ്മയെ പ്രതി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.