ലക്‌സര്‍ (ഉത്തരാഖണ്ഡ്) : ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പാടശേഖരത്തുനിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ലക്‌സര്‍ വനമേഖലയോട് ചേര്‍ന്നുള്ള ലാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. കുഴല്‍ക്കിണറില്‍ നിന്ന് പാടത്ത് വെള്ളമെത്തിക്കാനായി സ്ഥാപിച്ച പൈപ്പിലാണ് 18 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്.
ലാല്‍പൂർ സ്വദേശി ഉദയ് സിങ് എന്ന കര്‍ഷകന്‍റെ പാടശേഖരത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇതിനെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടി.
Also read: കുട്ടിയെ സ്‌കൂളിലാക്കി ചായകുടിക്കാന്‍ കയറി: യുവാവ് മടങ്ങിയെത്തിയപ്പോള്‍ ബൈക്കില്‍ വിഷപ്പാമ്പ്..!
പെരുമ്പാമ്പിന് 18 അടി നീളവും 60 കിലോ ഗ്രാം ഭാരവുമുണ്ടെന്ന് ഫോറസ്റ്റ് ഓഫിസര്‍ ഗൗരവ് കുമാര്‍ അഗര്‍വാള്‍ അറിയിച്ചു. പാമ്പിനെ പിന്നീട് ഉദ്യോഗസ്ഥർ വനത്തില്‍ വിട്ടു.