ETV Bharat / bharat

നിസ്വാർത്ഥതയുടെയും സാമൂഹിക സേവനത്തിന്‍റെയും മാതൃക; ഹുച്ചമ്മ ചൗദ്രിയ്‌ക്ക്‌ കർണാടക രാജ്യോത്സവ അവാർഡ്‌ - കർണാടക സ്ഥാപക ദിനം

Huchchamma Chowdri honored with Karnataka Rajyotsava Award സാമൂഹ്യ സേവനത്തിനുള്ള രാജ്യോത്സവ അവാർഡ് നൽകി കർണാടക സർക്കാർ ഹുച്ചമ്മ ചൗദ്രിയെ ആദരിച്ചു. സംസ്ഥാന സർക്കാർ വർഷം തോറും നൽകുന്ന രണ്ടാമത്തെ ഉയർന്ന സിവിലിയൻ അവാർഡാണിത്

Huchchamma Chowdri  Karnataka Rajyotsava Award  Huchchamma Chowdri honored with Rajyotsava Award  ഹുച്ചമ്മ ചൗദ്രി  കർണാടക രാജ്യോത്സവ അവാർഡ്‌  കർണാടക സർക്കാർ ഹുച്ചമ്മ ചൗദ്രിയെ ആദരിച്ചു  Government of Karnataka honored Huchamma Chowdhury  selflessness and community service  സാമൂഹിക സേവനത്തിന്‍റെയും മാതൃകയായി ഹുച്ചമ്മ ചൗദ്രി  കർണാടക സ്ഥാപക ദിനം  Karnataka Foundation Day
Huchchamma Chowdri honored with Karnataka Rajyotsava Award
author img

By ETV Bharat Kerala Team

Published : Nov 1, 2023, 11:02 PM IST

കൊപ്പള (കർണാടക): തന്‍റെ സ്വത്തുക്കളെല്ലാം ഗ്രാമത്തിലെ കുട്ടികൾക്കായി നല്‍കി 68 കാരി. കര്‍ണാടകയിലെ കൊപ്പള ജില്ലയിലെ കുങ്കേരി ഗ്രാമവാസിയായ ഹുച്ചമ്മ ചൗദ്രി (Huchchamma Chowdri) നിസ്വാർത്ഥതയുടെയും സാമൂഹിക സേവനത്തിന്‍റെയും മാതൃകയായിരിക്കുകയാണ്. സാമൂഹ്യ സേവനത്തിനുള്ള രാജ്യോത്സവ അവാർഡ് (Karnataka Rajyotsava Award) നൽകി കർണാടക സർക്കാർ ഹുച്ചമ്മ ചൗദ്രിയെ ആദരിച്ചു. സംസ്ഥാന സർക്കാർ വർഷം തോറും നൽകുന്ന രണ്ടാമത്തെ ഉയർന്ന സിവിലിയന്‍ അവാർഡാണിത്.

സമ്പത്ത് കുമിഞ്ഞുകൂടാനും ഭാവിക്കായി കരുതിവയ്‌ക്കാനുമുള്ള ഓട്ടത്തിലാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ കർണാടകയിലെ 68 കാരിയായ ഹുച്ചമ്മ ചൗദ്രി തന്‍റെ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനായി തനിക്കുള്ളതെല്ലാം സ്വമേധയാ നൽകിയിരിക്കുകയാണ്‌. ഒരു കുട്ടിയുടേയും വിദ്യാഭ്യാസം മുടങ്ങാതിരിക്കാനായി കുങ്കേരിയിൽ ഹുച്ചമ്മയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ ഭൂമിയാണ് സംഭാവന നൽകിയത്. ബുധനാഴ്‌ച കർണാടക സ്ഥാപക ദിനത്തിൽ സംസ്ഥാന സർക്കാർ അവരെ ആദരിച്ചു.

പതിറ്റാണ്ടുകൾക്ക് മുമ്പ്, ബാസപ്പ ചൗഡൂരിയെ വിവാഹം കഴിച്ചതിന് ശേഷമാണ് താൻ കുനിക്കേരി ഗ്രാമത്തിൽ എത്തിയതെന്ന് അവർ ഓർക്കുന്നു. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു, രണ്ടേക്കർ വയലിൽ കഠിനാധ്വാനം ചെയ്‌തു. ഭർത്താവ് മരിച്ചതോടെ ഹുച്ചമ്മ തനിച്ചായെങ്കിലും തളരാതെ വയലിൽ ജോലികള്‍ ചെയ്യുന്നത് തുടര്‍ന്നു. അതോടൊപ്പം ഗ്രാമത്തിൽ ഒരു പുതിയ സ്‌കൂള്‍ കെട്ടിടം പണിയേണ്ടി വന്നപ്പോള്‍ തനിക്കുണ്ടായിരുന്ന രണ്ടേക്കർ ഭൂമി സന്തോഷത്തോടെ ഹുച്ചമ്മ നല്‍കി. വർഷങ്ങൾക്ക് ശേഷം കളിസ്ഥലം ആവശ്യമായി വന്നപ്പോള്‍ തന്‍റെ ശേഷിച്ച ഭൂമിയും വിട്ടുകൊടുത്തു.

ഇപ്പോള്‍ മുന്നൂറോളം വിദ്യാർഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ഹുച്ചമ്മ സ്ഥാപനത്തെ സഹായിക്കുന്നത് നിർത്തിയിട്ടില്ല, ഉച്ചഭക്ഷണത്തിന് പാചകക്കാരിയായി ജോലി ചെയ്യുന്നു. സ്‌കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും തന്‍റെ കുട്ടികളാണെന്നും അവരോട് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും പറയുന്നു. കുങ്കേരിയിൽ ഈയിടെയായി ചില ഉരുക്ക് ഫാക്‌ടറികൾ ഉയർന്നുവരുന്നുണ്ട്‌, ഹുച്ചമ്മയുടെ ഭൂമി നല്‍കിയാല്‍ നല്ല തുക ലഭിക്കുമായിരുന്നു. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ അതില്‍ തനിക്ക് പശ്ചാത്താപമൊന്നും ഇല്ലെന്നും തനിക്ക് നിലനില്‍ക്കാന്‍ രണ്ട് നേരത്തെ ഭക്ഷണം മാത്രമാണ് ആവശ്യമെന്നും അവർ പറയുന്നു.

ഹുച്ചമ്മയെ കൂടാതെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, കായിക രംഗത്തെ മികവുറ്റ താരം അദിതി അശോക്, ടി എസ് ദിവ്യ എന്നിവരടക്കം 68 പ്രമുഖർ കർണാടക രാജ്യോത്സവ അവാർഡിന് അർഹരായി. നവംബർ 1 ന് ആഘോഷിക്കുന്ന കർണാടക സ്ഥാപക ദിനം (Karnataka Foundation Day) അല്ലെങ്കിൽ രാജ്യോത്സവം സംസ്ഥാനത്തെ ജനങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള ദിവസമാണ്. ഇത് കർണാടക സംസ്ഥാനത്തിന്‍റെ രൂപീകരണത്തെ അനുസ്മരിക്കുന്നു. സംസ്ഥാനത്തെ ജനങ്ങൾക്ക് സ്വന്തം നാടിനോടുള്ള സ്‌നേഹവും അഭിമാനവും പ്രകടിപ്പിക്കാനുള്ള ദിനമാണിത്.

ALSO READ: ആഘോഷം വിളിച്ചോതി പുലിയിറങ്ങി, കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെ വേദികള്‍ സജ്ജം; കേരളീയത്തിനൊരുങ്ങി തലസ്ഥാന നഗരി

ALSO READ: കേരളീയം ആദ്യ എഡിഷന് തലസ്ഥാന നഗരിയിൽ പ്രൗഢ ഗംഭീര തുടക്കം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.