ETV Bharat / bharat

ഹുബ്ലി-അങ്കോള റെയില്‍ ലൈനിന് പച്ചക്കൊടി കാണിക്കുമ്പോൾ കർണാടക മറക്കരുത് കേരളം പറഞ്ഞ പദ്ധതികൾ - ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം

വനം പരിസ്ഥിതി സംബന്ധിച്ച എതിർപ്പുകളെ വകവെക്കാതെയാണ് രണ്ട് വർഷം മുൻപ് കർണാടക സർക്കാർ ഹുബ്ലി- അങ്കോള റെയില്‍വെ ലൈൻ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചത്.

ഹുബ്ലി-അങ്കോള റെയില്‍ ലൈനിന് പച്ചക്കൊടി കാണിക്കുമ്പോൾ കർണാടക മറക്കരുത് കേരളം പറഞ്ഞ പദ്ധതികൾ
Hubballi Ankola Railway line project Environmental hurdle
author img

By

Published : Jun 8, 2022, 7:56 PM IST

ഹൈദരാബാദ്: കർണാടക സർക്കാർ പ്രഖ്യാപിച്ച ഹുബ്ലി-അങ്കോള റെയില്‍വെ ലൈനിന് അനുമതി നല്‍കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. 2020 മാർച്ച് 20നാണ് കർണാടക സർക്കാർ പുതിയ റെയില്‍വെ ലൈനിന് അനുമതി നല്‍കിയത്. 1997 മുതല്‍ ചർച്ചകളും പ്രാരംഭ നടപടികളും നടന്ന ഹുബ്ലി- അങ്കോള റെയില്‍വെ ലൈൻ കേന്ദ്ര- സംസ്ഥാന വനം പരിസ്ഥിതി മന്ത്രാലയങ്ങളുടേയും പരിസ്ഥിതി സംഘടനകളുടേയും എതിർപ്പിനെ തുടർന്നാണ് പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായത്.

പച്ചക്കൊടിയുമായി കർണാടകം: വനം പരിസ്ഥിതി സംബന്ധിച്ച എതിർപ്പുകളെ വകവെക്കാതെയാണ് രണ്ട് വർഷം മുൻപ് കർണാടക സർക്കാർ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചത്. ഇതുകൂടാടെ 2022ല്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞതോടെയാണ് പദ്ധതി വീണ്ടും ചർച്ചകളിലേക്ക് എത്തിയത്.

ഹുബ്ലി-അങ്കോള റെയില്‍ ലൈനിന് പച്ചക്കൊടി കാണിക്കുമ്പോൾ കർണാടക മറക്കരുത് കേരളം പറഞ്ഞ പദ്ധതികൾ
Hubballi Ankola Railway line project Environmental hurdle

അതിനു മുൻപേ തന്നെ പരിസ്ഥിതി സംഘടനകൾ പദ്ധതിക്ക് എതിരെ കോടതിയെ സമീപിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഉടൻ നിലപാട് വ്യക്തമാക്കണമെന്ന് ദേശീയ വനംവന്യജീവി ബോർഡിനോട് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടതോടെ ഹുബ്ലി- അങ്കോള റെയില്‍വെ ലൈനും വനസംരക്ഷണ നിയമങ്ങളും വീണ്ടും ചർച്ചകളില്‍ ഇടം പിടിക്കുകയായിരുന്നു.

കർണാടക മറക്കരുത് നിലമ്പൂർ-നഞ്ചൻകോട് റെയില്‍വേ ലൈനിനെ: വനം പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ കേരളത്തിന്‍റെ ദീർഘകാല ആവശ്യമായ നിലമ്പൂർ-നഞ്ചൻകോട് റെയില്‍വേ ലൈനിനെ എതിർക്കുന്ന കർണാടക സർക്കാരാണ് ഹെക്‌ടർ കണക്കിന് വന ഭൂമി നഷ്‌ടമാകുന്ന ഹുബ്ലി- അങ്കോള റെയില്‍വെ ലൈനിന് അനുമതി നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും എത്താനുള്ള മാർഗം എന്ന നിലയിലാണ് നിലമ്പൂർ-നഞ്ചൻകോട് റെയില്‍വെ ലൈനിന് കേരളം അനുമതി തേടുന്നത്. അതിനൊപ്പം തലശേരി - മൈസൂർ റെയില്‍വെ ലൈനിനും കേരളം അനുമതി തേടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെയും കർണാടക സർക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല.

വനഭൂമി സംരക്ഷിച്ചും വന്യജീവികളുടെ സ്വൈര്യവിഹാരം ഉറപ്പുവരുത്തിയും ഈ റെയില്‍ പദ്ധതി നടപ്പാക്കാമെന്ന് കേരളം ഉറപ്പു നല്‍കിയിട്ടും ചുവപ്പുകൊടിയാണ് കർണാടക ഇപ്പോഴും കാണിക്കുന്നത്. അതുകൂടാതെ റോഡ് മാർഗമുള്ള കേരളത്തിന്‍റെ യാത്രയ്ക്കും വനം പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ കർണാടക വിലക്കിട്ടു. ബന്ദിപ്പൂർ വന്യജീവി സങ്കേതം ഉൾപ്പെടുന്ന മേഖലയില്‍ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയ കർണാടക സർക്കാർ കടുത്ത വന്യജീവി സ്നേഹമാണ് ഇക്കാര്യത്തില്‍ വർഷങ്ങളായി കാണിക്കുന്നത്.

എന്തുകൊണ്ട് ഹുബ്ലി-അങ്കോള റെയില്‍വെ ലൈൻ എതിർക്കപ്പെടണം: പദ്ധതി നടപ്പാക്കണമെങ്കില്‍ 623 കോടി രൂപയാണ് പരിസ്ഥിതി നാശ നഷ്ടമായി കണക്കാക്കുന്നത്. ജന്തുസസ്യവൈവിധ്യത്താല്‍ സമ്പന്നമായ പശ്ചിമഘട്ടത്തെ കീറി മുറിക്കുന്ന പദ്ധതിക്കായി ആകെ വേണ്ടി വരുന്നത് 995.64 ഹെക്‌ടർ ഭൂമിയാണ്. ഇതില്‍ 595.64 ഹെക്‌ടർ വനഭൂമിയാണ്. ബാക്കിയുള്ളതില്‍ 184.60 ഹെക്‌ടർ ചതുപ്പുനിലമാണ്.

2.2 ലക്ഷം മരങ്ങൾ മുറിക്കണം. അതിനൊപ്പം പ്രസിദ്ധമായ കാളി കടുവ സംരക്ഷണ കേന്ദ്രത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും റെയില്‍ നിർമാണപ്രദേശമായി മാറും. റെയില്‍വെ ലൈനിന്‍റെ ഭാഗമായി നിർമിക്കേണ്ടി വരുന്നത് 12 സ്റ്റേഷനുകളാണ്. അതിനൊപ്പം 327 പാലങ്ങൾ, 34 തുരങ്കങ്ങൾ എന്നിവയും നിർമിക്കേണ്ടി വരും. കേരളത്തിനോട് ചേർന്നുള്ള ഉത്തരകർണാടക ജില്ലയിലെ വനഭൂമിയാണ് ഈ പദ്ധതിയുടെ പേരില്‍ ഇല്ലാതാകുന്നതെന്ന് റെയില്‍വെ ലൈനിനായി പഠനം നടത്തിയ ഏജൻസികൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

29 തരം സസ്‌തനികൾ, 256 തരം പക്ഷി വർഗങ്ങൾ, എട്ട് പാമ്പ് വർഗങ്ങൾ, 50തിലധികം ചിത്രശലഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പശ്‌ചിമഘട്ടത്തില്‍ പുതിയ റെയില്‍വെ ലൈൻ വരാൻ പോകുന്ന പദ്ധതി പ്രദേശം. കടുവയും പുലിയും ആനയും വിഹരിക്കുന്ന വനമേഖല വലിയ മണ്ണിടിച്ചില്‍ പ്രദേശം കൂടിയാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരുവിലെ ശാസ്ത്രജ്ഞൻ ഡോ ടിവി രാമചന്ദ്ര പറയുന്നു.

ലക്ഷ്യം വികസനവും അതിനൊപ്പം ഖനനവും: ഉത്തര കർണാടകയിലേക്കും ബെലെഗാവി, അങ്കോള, കാർവാർ, ഗോവ അടക്കമുള്ള മേഖലകളിലേക്കും എളുപ്പത്തില്‍ എത്താനുള്ള മാർഗമെന്ന നിലയിലാണ് പുതിയ റെയില്‍വെ ലൈൻ വരുന്നത്. അതിനൊപ്പം കാർവാർ, ഗോവ, മംഗലാപുരം തുറമുഖങ്ങളിലേക്ക് ചരക്കുവേഗം വർധിപ്പിക്കുക എന്ന ലക്ഷ്യം കൂടി കർണാടക സർക്കാരിനുണ്ട്.

കിട്ടൂർ വഴിയുള്ള ധർവാഡ്-ബെലെഗാവി റെയില്‍വെ ലൈൻ വരുന്നതോടെ ബെല്ലാരി ജില്ലയില്‍ ഉൾപ്പെടുന്ന വൻകിട ഖനന പദ്ധതികൾ കൂടുതല്‍ ഖനനത്തിന് സജ്ജമാകും. അത് വൻ വികസനത്തിന് വഴിയൊരുക്കുമെന്നാണ് കർണാടക സർക്കാർ പറയുന്നത്. അതിനൊപ്പം ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം അനധികൃത ഖനനം നടക്കുന്ന ബെല്ലാരി മേഖലയില്‍ നിന്നുള്ള പണത്തിന്‍റെ ഒഴുക്കും വർധിക്കും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.