ETV Bharat / bharat

Mental Health In Omicron Scare: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം - ഒമിക്രോണ്‍ കേരളം

Mental Health Omicron Scare: ഒമിക്രോണിനെ കുറിച്ച്‌ വ്യക്തമായ അറിവില്ലാത്തതിനാൽ വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ആളുകൾ ആശങ്കാകുലരാണ്. ഈ ആശങ്കകള്‍ ആളുകളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇതിനെ എങ്ങനെ മറികടക്കാം.

Resistance at Amidst of The Rise Of New COVID Variant  How To Protect Mental Health In Omicron scare  omicron explainer  omicron councelling  ഒമിക്രോണ്‍ ഭീതി  മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം  ഒമിക്രോണ്‍ ഇന്ത്യ  ഒമിക്രോണ്‍ കണക്കുകള്‍  ഒമിക്രോണ്‍ കേരളം  എന്താണ്‌ ഒമിക്രോണ്‍
ഒമിക്രോണ്‍ ഭീതി; നിങ്ങളുടെ മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം
author img

By

Published : Dec 5, 2021, 2:28 PM IST

Mental Health In Omicron Scare: കൊവിഡ് വൈറസിന്‍റെ പ്രാരംഭ വകഭേദങ്ങളിൽ നിന്നോ തരംഗങ്ങളിൽ നിന്നോ ആളുകൾ ഇതുവരെയും കരകയറിയിട്ടില്ല. അതിനിടയിലാണ്‌ പുതിയ വകഭേദമായ ഒമിക്രോണ്‍ എത്തിയത്‌. ഇതിനെക്കുറിച്ച് ഇതുവരെ കൂടുതൽ അറിവില്ലാത്തതിനാൽ വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ആളുകൾ ആശങ്കാകുലരാണ്. ഈ ആശങ്കകള്‍ ആളുകളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു.

ഒമിക്രോണ്‍ ഭീതിക്കിടയില്‍ നിങ്ങളുടെ മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം?

ആശങ്കയുടെ വകഭേദമെന്ന്‌ ലോകാരോഗ്യ സംഘടന വിളിച്ച ഒമിക്രോണിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ്‌ എല്ലാ വാർത്തകളിലും പ്രധാന ചര്‍ച്ച. ചര്‍ച്ചകള്‍ തുടങ്ങി വളരെ പെട്ടെന്ന്‌ തന്നെ അത്‌ പല രാജ്യങ്ങളിലേക്കും വ്യാപിച്ചു.

ഓസ്‌ട്രേലിയയിലെ മെന്‍റല്‍ ഹെല്‍ത്ത്‌ തിങ്ക് ടാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കുട്ടികളും യുവാക്കളും, ആദിവാസി സമൂഹങ്ങൾ, സ്‌ത്രീകൾ, ആരോഗ്യ പരിപാലന തൊഴിലാളികൾ, അസംഘടിത ജോലിയിലുള്ളവർ അല്ലെങ്കിൽ തൊഴിലില്ലാത്തവർ എന്നിവരുൾപ്പെടെ, ദുർബലരായ വിഭാഗങ്ങൾക്ക് നിലവിലുള്ള മാനസികമോ ശാരീരികമോ ആയ രോഗങ്ങളോടൊപ്പം കൊവിഡ് വൈകാരികവും സാമൂഹികവും സാമ്പത്തികവുമായ സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്‌.

അതി ദുര്‍ബലമായി മാറിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ നമ്മുടെ മാനസിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

നമുക്ക് എന്ത് ചെയ്യാൻ കഴിയും?

1. പോഷകസമൃദ്ധമായ ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

ഇന്ന് നിങ്ങളുടെ മസ്‌തിഷ്‌കം എന്തൊക്കെ വിവരങ്ങളാണ് ഉപയോഗിച്ചതെന്ന് ശ്രദ്ധിക്കുക. അത് നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ചുള്ള മോശം വാർത്തകളും നെഗറ്റീവ്‌ ചിത്രങ്ങളുമാണോ. അനിശ്ചിതത്വം നമ്മളില്‍ ഉത്കണ്‌ഠയും ഭയവും ഉണ്ടാക്കുന്നു.

ഇത് നമ്മുടെ പരിതസ്ഥിതിയിലെ നെഗറ്റീവ്‌ ആയ വിവരങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും അവ്യക്തമായ സാഹചര്യങ്ങളെ ഭീഷണിയായി വ്യാഖ്യാനിക്കാനും കാര്യങ്ങൾ എങ്ങനെ തെറ്റായി പോകുമെന്ന് ആശങ്കപ്പെടാനും ഇടയാക്കുന്നു. നമ്മുടെ മാനസികാവസ്ഥയാണ്‌ മനസിൽ വരുന്നതിനെ രൂപപ്പെടുത്തുന്നത്‌. ഒപ്പം മനസിൽ വരുന്നത് നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നു.

അതിനാൽ നമുക്ക് മോശം തോന്നലുണ്ടാകുമ്പോള്‍ നെഗറ്റീവ് കാര്യങ്ങൾ എളുപ്പത്തിൽ മനസിൽ വരുന്നു. അത് നമ്മെ മോശമാക്കുകയും ഇത് ഒരു നെഗറ്റീവ് ലൂപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. എല്ലാത്തിനുമുപരി വാർത്തകളിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നുമുള്ള നെഗറ്റീവ് ചിത്രങ്ങളും വിവരങ്ങളും കൊണ്ട് നമ്മുടെ തലച്ചോറ് നിറഞ്ഞിരിക്കുന്നുവെങ്കിൽ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സ് നിർബന്ധിതമായി വികലമായ നെഗറ്റീവ് ഇമേജുകളും ചിന്തകളും കൊണ്ട് നിറയും.

ഇത് ഉത്കണ്‌ഠയുടെയും നിരാശയുടെയും ഉയര്‍ച്ചയ്‌ക്ക്‌ ഇന്ധനം പകരും. ഇത് നമ്മെ നിരാശരും നിസ്സഹായരും ആക്കിത്തീർക്കും. അത്തരം തോന്നലുകളിലേക്ക്‌ നയിക്കുന്ന ഉറവിടങ്ങളില്‍ നിന്നും അകലം പാലിക്കാം.

2. പോസിറ്റീവ്‌ പ്രവർത്തനങ്ങളുടെ പ്രതിദിന ഡോസ്

നമുക്ക് സ്വയം നിയന്ത്രണമില്ലെന്ന് തോന്നുമ്പോൾ സന്തോഷകരമോ കഠിനാധ്വാനം ആവശ്യമായതോ ആയ കാര്യങ്ങൾ ചെയ്യാനുള്ള ഊർജം സംഭരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, പ്രതിഫലദായകമായ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കേണ്ട സമയമാണിത്‌. അത് പാചകം ചെയ്യുകയോ, ഗാരേജിൽ ജോലി ചെയ്യുകയോ, ജോഗിങ്ങിന് പോകുകയോ, സംഗീതം കേൾക്കുകയോ, അങ്ങനെ എന്തും ആകാം.

നമുക്ക് പ്രതിഫലദായകമെന്ന് തോന്നുന്നതും നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നതുമായ കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ പോസിറ്റീവ് വികാരങ്ങളെ വർധിപ്പിക്കും. നമ്മുടെ ഊർജ്ജം റീചാർജ് ചെയ്യാനും വിഷാദരോഗത്തെ നിയന്ത്രിക്കാനും സഹായിക്കും.

3. സാമൂഹവുമായി ബന്ധപ്പെടുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാം

മറ്റുള്ളവരുമായി ബന്ധം പുലർത്തണമെന്ന് ആഗ്രഹിക്കുന്ന സാമൂഹിക ജീവികളാണ്‌ മനുഷ്യർ. കഴിഞ്ഞ വർഷം ലോക്‌ഡൗൺ സമയത്ത് ഞങ്ങൾ നടത്തിയ ഒരു സർവേ പഠനത്തിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്‌, ഇടയ്ക്കിടെ സാമൂഹികമായ കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്ക്‌ താരതമ്യേന ഏകാന്തതയോ വിഷാദ ലക്ഷണങ്ങളോ കുറവാണ്‌.

മറ്റുള്ളവരെ സഹായിക്കുന്നത് നമ്മുടെ സ്വന്തം മാനസികവും ശാരീരികവുമായ ക്ഷേമത്തിന് വളരെയധികം ഗുണം ചെയ്യുകയും നെഗറ്റീവ് സമ്മർദ്ദത്തിനെതിരെ ഒരു പ്രതിരോധം നിർമ്മിക്കുകയും ചെയ്യുന്നു. നമുക്ക് മറ്റുള്ളവരെ സഹായിക്കാം അല്ലെങ്കിൽ നമ്മെ സഹായിച്ചതിന്‌ അവർക്ക് സമ്മാനങ്ങള്‍ നൽകാം. കാരണം അത് അവരെയും കൂടുതൽ സന്തോഷിപ്പിക്കും.

4. ഒരു മെന്‍റൽ ടൂൾകിറ്റ് നിർമ്മിക്കാം

മാനസിക ദൃഢത വർധിപ്പിക്കേണ്ട ശരിയായ സമയം ഇപ്പോഴാണ്. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ എന്ത്‌ വേണമെന്ന്‌ തോന്നുന്നോ, അത്‌ ചെയ്യുക. ഈ കൊവിഡ്‌ കാലത്ത്‌ ടെലിഹെൽത്ത്, ഓൺലൈൻ കൗൺസിലിങ്‌ എന്നിവയിൽ വലിയ വര്‍ധനവാണ്‌ ഉണ്ടായത്‌.

കൗൺസിലിങ്‌ അല്ലെങ്കിൽ ടെലി തെറാപ്പി നിങ്ങൾക്ക്‌ ഉപയോഗപ്രദമാകുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് ഓൺലൈനിൽ കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി കോഴ്‌സ്‌ പരീക്ഷിക്കാം.

ഒരു മഹാമാരിയിലൂടെ ജീവിക്കുക എന്നത് നമ്മുടെ പ്രതിരോധശേഷിയെ പരീക്ഷിക്കുകയും മുന്‍പൊരിക്കലുമില്ലാത്ത തരത്തിൽ നമ്മുടെ മാനസികനിലയെ വെല്ലുവിളിക്കുകയും ചെയ്യുന്നതാണ്‌. എന്നാൽ പുതിയ ഉപകരണങ്ങളും വിദഗ്‌ധ ഉപദേശവും പിന്തുണയും ലഭ്യമാണ്. അതിനാൽ മുന്നോട്ട്‌ പോകാം. നമ്മള്‍ ജയിക്കും.

(ജൂലി ജി. പോസ്‌റ്റ്‌ ഡോക്‌ടറൽ റിസർച്ച് ഫെലോ, സ്‌കൂൾ ഓഫ് സൈക്കോളജിക്കൽ സയൻസ്, യൂണിവേഴ്‌സിറ്റി ഓഫ് വെസ്‌റ്റേൺ ഓസ്ട്രേലിയ)

ALSO READ: Omicron in delhi: ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.