ETV Bharat / bharat

How to Pay Kerala Building Tax Through Sanchaya Tax Portal സഞ്ചയ ടാക്‌സ് പോർട്ടൽ;കെട്ടിട നികുതി അടക്കാം ഓൺലൈനായി - How To Get a Building Age Certificate

How to Pay Kerala Building Tax through Sanchaya Tax portal? കേരളത്തിൽ കെട്ടിട നികുതി അടയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക്, സഞ്ചയ ടാക്‌സ് പോർട്ടൽ ഉപയോഗിച്ച് ഇനി ഓൺലൈനായി വേഗത്തിലും എളുപ്പത്തിലും പേയ്‌മെന്‍റ് നടത്താം. വിശദ വിവരങ്ങൾ ചുവടെ...

tax payment  How to Pay Tax through Sanchaya Tax portal  Pay Tax through Sanchaya Tax portal  Sanchaya Tax portal  Sanchaya Tax Payment  Building Tax Kerala Online  Download Receipt  Quick Pay  Building Tax Kerala Online Quick Pay Option  സഞ്ചയ ടാക്‌സ് പോർട്ടൽ  സഞ്ചയ  സഞ്ചയ ടാക്‌സ് പേയ്‌മെന്‍റ്  കെട്ടിട നികുതി ഓൺലൈനായി  കെട്ടിട നികുതി  നികുതി അടക്കാം ഓൺലൈനായി  എന്താണ് സഞ്ചയ നികുതി പേയ്മെന്‍റ്  what is Sanchaya Tax Payment  ഇ ഗവേണൻസ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ സ്യൂട്ട്  ഇ ഗവേണൻസ്  സർക്കാർ സേവനങ്ങൾ  സഞ്ചയ റവന്യൂ ലൈസൻസ്  സഞ്ചയ ടാക്‌സ് അക്കൗണ്ട് രജിസ്റ്റർ  Sanchaya Tax Account To Pay Monthly Building Tax  Sanchaya Tax Account  സഞ്ചയ പോർട്ടൽ വഴി എങ്ങനെ നികുതി അടക്കാം  സഞ്ചയ ടാക്‌സ് അക്കൗണ്ട്  സഞ്ചയ പോർട്ടൽ വഴി കെട്ടിട കാലാവധി സർട്ടിഫിക്കറ്റ്  How To Get a Building Age Certificate In Kerala  How To Get a Building Age Certificate  Building Age Certificate
How to Pay Tax through Sanchaya Tax portal
author img

By ETV Bharat Kerala Team

Published : Aug 24, 2023, 2:49 PM IST

കെട്ടിട ഉടമ എന്ന നിലയിൽ, കെട്ടിട നികുതി അടയ്‌ക്കേണ്ടത് ഏതൊരാളെയും സംമ്പന്ധിച്ച് അവഗണിക്കാനാവാത്ത ഒരു പ്രധാന ഉത്തരവാദിത്തമാണ്. എന്നാൽ പലപ്പോഴും ഈ 'നികുതി അടവ് പ്രക്രിയ' അത്ര എളുപ്പമാവാറില്ല. പ്രത്യേകിച്ചും നികുതി അടവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളെക്കുറിച്ച് പരിചയമില്ലാത്തവർ ആണെങ്കിൽ ശരിക്കും വട്ടംകറങ്ങിപ്പോവും. എന്നാൽ ഇനിമുതൽ ടെൻഷൻ ഉപേക്ഷിച്ചോളൂ. സർക്കാർ സേവനങ്ങൾ കുറച്ചുകൂടി ലളിതമാവുകയാണ്.

കെട്ടിട നികുതി ഓൺലൈനായി അടയ്‌ക്കാം. കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ സഞ്ചയ ടാക്‌സ് പോർട്ടൽ (Sanchaya Tax portal) വഴി നിങ്ങൾക്ക് എളുപ്പത്തിൽ കെട്ടിട നികുതി ഓൺലൈനായി അടയ്‌ക്കാവുന്നതാണ്. ഏതാനും ക്ലിക്കുകളിലൂടെ തന്നെ നിങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാനും നിങ്ങളുടെ വീടിന്‍റെയോ ഓഫിസിന്‍റെയോ നികുതി അടയ്‌ക്കാനും കഴിയും.

എന്താണ് സഞ്ചയ നികുതി പേയ്മെന്‍റ് - https://tax.lsgkerala.gov.in/ (Sanchaya Tax Payment)

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പാണ് സഞ്ചയ ടാക്‌സ് പോർട്ടൽ കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള റവന്യൂ, ലൈസൻസ് സംവിധാനങ്ങൾക്കായുള്ള ഇ-ഗവേണൻസ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ സ്യൂട്ടാണിത്. സഞ്ചയ ഓൺലൈൻ സേവനങ്ങൾ വഴി കേരളത്തിലെ കെട്ടിട നികുതിയും വസ്‌തു നികുതിയും ഓൺലൈനായി അടയ്‌ക്കാം.

ഇ-വാലറ്റുകൾ, ഡെബിറ്റ്/ക്രെഡിറ്റ്/നെറ്റ് ബാങ്കിംഗ്, ഇ-ചെക്കുകൾ, ഇലക്‌ട്രോണിക് പേയ്‌മെന്‍റുകൾ, ക്യാഷ് ഓൺ ഡെലിവറി തുടങ്ങിയ വിവിധ മോഡുകളിലൂടെ സൗകര്യപ്രദമായി നികുതി അടയ്‌ക്കുവാൻ ഈ ഓൺലൈൻ പേയ്‌മെന്‍റ് സംവിധാനം പൗരന്മാരെ അനുവദിക്കുന്നു.

സഞ്ചയ പോർട്ടൽ വഴി എങ്ങനെ നികുതി അടക്കാം? (Sanchaya Tax Payment)

https://tax.lsgkerala.gov.in/ വഴി സംസ്ഥാനത്ത് കെട്ടിട നികുതി അടയ്‌ക്കുന്നതിന്‍റെ വിവിധ ഘട്ടങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  • 'ക്വിക്ക് പേ' ഓപ്ഷൻ ഉപയോഗിച്ച് നികുതി അടക്കാം. (Building Tax Kerala Online Quick Pay Option)
  • ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റായ tax.lsgkerala.gov.in സന്ദർശിക്കുക.
  • സഞ്ചയ (റവന്യൂ, ലൈസൻസ്) ഹോം പേജിൽ, നിങ്ങളുടെ ജില്ലയുടെ പേരും തദ്ദേശ സ്ഥാപനത്തിന്‍റെ തരവും തെരഞ്ഞെടുത്ത് 'സെർച്ച്' ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് സ്‌ക്രീനിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് തെളിഞ്ഞുവരും.
  • നിങ്ങളുടെ ലോക്കൽ ബോഡി/ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പേരിന് തൊട്ടടുത്തുള്ള 'സെലക്‌ട്' ബട്ടണിൽ ടാപ് ചെയ്യുക.
  • നിങ്ങളുടെ വാർഡ് നമ്പർ / ഡോർ നമ്പർ / സബ് നമ്പർ നൽകി 'സെർച്ച്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • തുർന്ന് പേയ്‌മെന്‍റ് വിശദാംശങ്ങൾ ദൃശ്യമാകും.
  • ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് ക്രെഡൻഷ്യലുകൾ അല്ലെങ്കിൽ ഇ-വാലറ്റുകൾ പോലെയുള്ള ഏതെങ്കിലും പേയ്മെന്‍റ് മോഡ് ഉപയോഗിച്ച് പണമടക്കാം.
  • രസീത് ജനറേറ്റുചെയ്‌ത് നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ അയയ്‌ക്കുന്നതാണ്.

ഇത്തരത്തില്‍ 'ക്വിക്ക് പേ' ഓപ്ഷൻ ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും നിങ്ങൾക്ക് കെട്ടിട നികുതി അടക്കാം

പ്രതിമാസ കെട്ടിട നികുതി അടയ്‌ക്കുന്നതിന് സഞ്ചയ ടാക്‌സ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? (How To Register Sanchaya Tax Account To Pay Monthly Building Tax?)

കെട്ടിട ബില്ലുകൾ തിരയാനും ഡൗൺലോഡ് ചെയ്യാനും ഓൺലൈനായി പേയ്‌മെന്‍റുകൾ നടത്താനും പേയ്‌മെന്‍റ് രസീത് ഡൗൺലോഡ് ചെയ്യാനും പ്രോപ്പർട്ടി ടാക്‌സ് അടക്കാനും സഞ്ചയ പോജില്‍ സൗകര്യമുണ്ട്.

കേരളത്തിൽ വസ്‌തു നികുതി അടയ്ക്കുന്നതിനുള്ള നടപടികൾ താഴെപ്പറയുന്നവയാണ്.

  • നിങ്ങൾ കേരളത്തിലെ പൗരനാണെങ്കിൽ, ഔദ്യോഗിക വെബ്‌സൈറ്റായ - tax.lsgkerala.gov.in സന്ദർശിച്ച് ഓൺലൈനായി നികുതി അടയ്‌ക്കാം.
  • നിങ്ങൾക്ക് ഇതിനകം ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ ഉപയോക്തൃനാമവും പാസ്‌വേഡും നൽകി സഞ്ചയ (റവന്യൂ, ലൈസൻസ്) ഹോം പേജിൽ പെയ്‌മെന്‍റ് പ്രൊസീഡ് ചെയ്യാം.
  • അല്ലാത്തവർക്ക്, 'പുതിയ ഉപയോക്തൃ രജിസ്‌ട്രേഷൻ' (ന്യൂ യൂസർ രജിസ്‌ട്രേഷൻ New User Registration) തിരഞ്ഞെടുത്ത് ഒരു പുതിയ അക്കൗണ്ട് സൃഷ്‌ടിക്കാൻ കഴിയും.
  • ന്യൂ യൂസർ രജിസ്‌ട്രേഷൻ ക്ലിക്ക് ചെയ്‌താൽ ഒരു രജിസ്‌ട്രേഷൻ ഫോം തുറക്കും.
  • അവിടെ നിങ്ങളുടെ മുഴുവൻ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ നൽകി സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന ക്യാപ്‌ചയും നൽകണം.
  • എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, 'സബ്‌മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • വിശദാംശങ്ങൾ സമർപ്പിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്ക് രജിസ്‌ട്രേഷൻ സ്ഥിരീകരണ കോഡ് (registration confirmation code) അയയ്‌ക്കുന്നതാണ്.
  • തുടർന്ന് ‘സ്ഥിരീകരണ രജിസ്‌ട്രേഷൻ ലിങ്കിൽ’ (Confirmation Registration Link) ക്ലിക്ക് ചെയ്യുക.
  • ലഭിക്കുന്ന ഫോമിൽ നിങ്ങൾ ഒരു രജിസ്‌ട്രേഷൻ കോഡ് നൽകേണ്ടതുണ്ട്.
  • രജിസ്‌ട്രേഷൻ കോഡും ക്യാപ്‌ചയും നൽകിയ ശേഷം 'സബ്‌മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ രജിസ്‌ട്രേഷൻ പൂർത്തിയാകും.
  • രജിസ്റ്റർ ചെയ്‌ത് കഴിഞ്ഞാൽ, നൽകിയിരിക്കുന്ന ലോഗിൻ പേജ് ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ കഴിയും.
  • ലോഗിൻ ചെയ്യുമ്പോൾ, നിങ്ങളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എല്ലാ വസ്‌തുവകകളുടെയും പേയ്‌മെന്‍റ് വിവരങ്ങളുടെ ഒരു ലിസ്റ്റ് ലഭിക്കും.
  • വിശദാംശങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം, നിങ്ങൾക്ക് ഓൺലൈൻ പേയ്‌മെന്‍റ് നടത്താവുന്നതാണ്.

പേയ്മെന്‍റ് പൂർത്തിയാക്കി കഴിഞ്ഞാൽ, ഒരു രസീത് ജനറേറ്റ് ചെയ്യപ്പെടുകയും നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്കോ ഇമെയിൽ വിലാസത്തിലേക്കോ അത് അയക്കുകയും ചെയ്യും. ഇതുവഴി നിങ്ങൾക്ക് എളുപ്പത്തിൽ, സൗകര്യപ്രദമായി നികുതി അടക്കാം.

സഞ്ചയ പോർട്ടൽ വഴി കെട്ടിട കാലാവധി സർട്ടിഫിക്കറ്റ് എങ്ങനെ നേടാം? (How To Get a Building Age Certificate In Kerala Using Sanchaya Tax Payment Portal?)

കേരളത്തിലെ ഒരു പ്രോപ്പർട്ടി ഉടമയെ സംബന്ധിച്ച് കെട്ടിട കാലാവധി സർട്ടിഫിക്കറ്റ് (Building Age Certificate ) നേടുക എന്നത് നിർണായകമാണ്. ഈ സർട്ടിഫിക്കറ്റ് നിങ്ങളുടെ കെട്ടിടത്തിന്‍റെ പ്രായം തെളിയിക്കുന്ന രേഖയാണ്. കൂടാതെ നിയമപരവും സാമ്പത്തികവുമായ വിവിധ ആവശ്യങ്ങൾക്കും ഇത് അത്യാവശ്യമാണ്.

അതേസമയം ഈ സർട്ടിഫിക്കറ്റ് നേടുക എളുപ്പമായിരുന്നില്ല. പലപ്പോഴും ഇതിനുള്ള അപേക്ഷകൾ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കാറുമുണ്ട്. എന്നാൽ ഭാഗ്യമെന്ന് പറയട്ടെ, 'സഞ്ചയ ടാക്‌സ് പേയ്‌മെന്‍റ് പോർട്ടൽ' ബിൽഡിംഗ് ഏജ് സർട്ടിഫിക്കറ്റ് നേടുന്നത് എളുപ്പമാക്കിയിരിക്കുകയാണ്.

ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പ്രോപ്പർട്ടി ഉടമകൾക്ക് സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ തന്നെ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കാനും സർട്ടിഫിക്കറ്റുകൾ നേടാനും കഴിയും.

  • കെട്ടിട കാലാവധി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ഔദ്യോഗിക വെബ്സൈറ്റായ tax.lsgkerala.gov.in സന്ദർശിക്കുക.
  • സഞ്ചയ (റവന്യൂ, ലൈസൻസ്) ഹോം പേജിൽ, "ഓൺലൈൻ ലോക്കൽ ഗവൺമെന്‍റ് സ്ഥാപനങ്ങൾ" (Online Local Government Institutions) എന്നതിന് കീഴിൽ, നിങ്ങളുടെ ജില്ലയുടെ പേരും തദ്ദേശ സ്ഥാപനത്തിന്‍റെ തരവും തെരഞ്ഞെടുത്ത് സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് ലഭിക്കും.
  • നിങ്ങളുടെ പ്രാദേശിക സ്ഥാപനത്തിന് നേരെയുള്ള സെലക്‌ട് ബട്ടണിൽ ടാപ്പുചെയ്യുക.
  • തുടർന്ന് നിങ്ങൾ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും.
  • ഇവിടെ നിങ്ങളുടെ കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/പഞ്ചായത്ത് എന്നിവയുമായി ബന്ധപ്പെട്ട, ലഭ്യമായ എല്ലാ ഓൺലൈൻ സേവനങ്ങളും കാണാനാകും.
  • ഇതിൽ "ബിൽഡിംഗ് ഏജ് സർട്ടിഫിക്കറ്റ്" (Building Age Certificate) ക്ലിക്ക് ചെയ്യുക.
  • വാർഡ് നമ്പർ / ഡോർ നമ്പർ / സബ് നമ്പർ നൽകി 'സെർച്ച്' ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
  • ഉടമയുടെ പേര്, സോണൽ ഓഫിസ്, വാർഡ് വർഷം, വാർഡിന്‍റെ പേര്, ഡോർ നമ്പർ എന്നിവയടക്കം എല്ലാ കെട്ടിട വിശദാംശങ്ങളും കാണാനാകും.
  • കെട്ടിടത്തിന്‍റെ വസ്‌തു നികുതി, കെട്ടിട വിഭാഗം മുതലായവയുടെ സംക്ഷിപ്‌ത വിശദാംശങ്ങൾ ലഭിക്കാനായി ഉടമയുടെ പേരിൽ ടാപ് ചെയ്യാം.
  • അതിന് ചുവടെ നിങ്ങൾക്ക് 'ഏജ് സർട്ടിഫിക്കറ്റ്' (Age Certificate) കാണാൻ കഴിയും. ഇതിൽ ക്ലിക്ക് ചെയ്‌ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.