ഭോപ്പാൽ: വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികൾക്കായുള്ള റെംഡെസിവിർ മരുന്നുകൾ അനധികൃതമായി വിൽപന നടത്തിയ ആശുപത്രി ജീവനക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഭോപ്പാൽ ജെ.കെ. ആശുപത്രിയിലെ ജീവനക്കാരനും ഇവിടത്തെ തന്നെ നഴ്‌സുമാണ് മരുന്നുകൾ കരിഞ്ചന്തയിൽ വിറ്റതിന് പിടിയിലായത്. അറസ്‌റ്റിലായത് ജൽക്കാൻ എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ ശാലിനി വർമ്മ എന്ന നഴ്‌സുമായി ചേർന്നാണ് റെംഡെസിവിർ മരുന്നുകൾ വിൽപന നടത്തിയത്.
ഒരു ഡോസിന് 20,000 രൂപ എന്ന നിരക്കിലാണ് വിൽപന. ഇതേ ആശുപത്രിയിലെ തന്നെ ഒരു ഡോക്‌ടർക്കും ഇവർ മരുന്നുകൾ വിൽപന നടത്തിയിരുന്നു. തുടർന്ന് ഡോക്‌ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്.