ബെംഗളൂരു : കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തി പ്രചരണം നടത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. മൈസൂർ സ്വദേശിയായ 40കാരനാണ് അറസ്റ്റിലായത്. മൈസൂരിലെ ഒരു ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
ALSO READ: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം,അധികാരമോഹികളായ ഹിന്ദുത്വവാദികളുടേതല്ല : രാഹുൽ ഗാന്ധി
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെയും അവരുടെ മരണം ആഘോഷിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ ബിപിൻ റാവത്തിനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയായ യുവാവ് അറസ്റ്റിലായിരുന്നു. രാജസ്ഥാനിലെ ടോങ്കിൽ രാജ് ടാക്കീസ് റോഡിലെ താമസക്കാരനായ ജവാദ് ഖാനെയാണ് പൊലീസ് ഡിസംബർ 10ന് അറസ്റ്റ് ചെയ്‌തത്.