ബെംഗളൂരു : ആശുപത്രിയിലെ ചവറ്റുകുട്ടയില്‍ പെണ്‍ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി സീല്‍ ചെയ്‌ത് ആരോഗ്യ വകുപ്പ് (Hospital sealed after female foetus found in dustbin). കര്‍ണാടക ഹൊസകോട്ടിലെ ആശുപത്രിയില്‍ നിന്നാണ് 14 മുതല്‍ 16 ആഴ്‌ച വരെ പ്രായമുള്ള പെണ്‍ഭ്രൂണം കണ്ടെത്തിയത്. സംഭവത്തില്‍ ലിംഗ നിര്‍ണയ റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് സ്‌ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആശുപത്രികളില്‍ പരിശോധന. ബെംഗളൂരു റൂറലിലെ നെലമംഗല, ദൊഡ്ഡബല്ലാപൂര്‍, ഹൊസകോട്ട്, ദേവനഹള്ളി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ജില്ല ഹെല്‍ത്ത് ഓഫിസര്‍ ഡോ. സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ ഹൊസകോട്ടിലെ ആശുപത്രിയില്‍ ഭ്രൂണം കണ്ടെത്തി (female foetus found in hospital dustbin).
ഇതിനിടെ ആശുപത്രി ഉടമ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത് ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസും ആരോഗ്യ വകുപ്പും അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ തിരുമല ഷെട്ടിഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് മാണ്ഡ്യ ജില്ലയിലെ ഹദ്യ ഗ്രാമത്തില്‍ കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് പെണ്‍ഭ്രൂണം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായി. പിന്നാലെ കര്‍ണാകടക സര്‍ക്കാര്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.