പാട്ന: അനധികൃത റെംഡെസിവിർ വിൽപ്പനയെ തുടർന്ന് ആശുപത്രി ഡയറക്ടർ ഉൾപ്പെടെ രണ്ടുപേരെ പാട്ന പൊലീസ് അറസ്റ്റ് ചെയ്തു. ഡോ.അഷ്ഫാക്ക് അഹമ്മദ്, സഹോദരൻ മുഹമ്മദ് അൽതാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാട്നയിലെ എസ്പി വർമ്മ റോഡിലെ റെയിൻബോ ആശുപത്രിയുടെ ഡയറക്ടറാണ് അറസ്റ്റിലായ അഷ്ഫാക്ക്.
കൂടുതല്‍ വായിക്കുക…… പാനിപ്പത്തില്‍ റെംഡെസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍: തലവന്‍ ഉള്‍പ്പെടെ അറസ്റ്റില്‍
രണ്ട് റെംഡെസിവിർ ഇഞ്ചക്ഷനുകള്‍ ആശുപത്രിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. 3,400 രൂപക്ക് വാങ്ങിയ ശേഷം റിംഡെസിവിർ കുത്തിവെപ്പ് 50,000 രൂപയ്ക്ക് മറിച്ച് വിൽക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ഒരാളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.