ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 12 ശനി 2023) - കേരള വാർത്തകൾ

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today  Horoscope  kerala news  malayalam news  ജ്യോതിഷ ഫലം  രാശി ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  കേരള വാർത്തകൾ  മലയാളം വാർത്തകൾ
Horoscope Today
author img

By

Published : Aug 12, 2023, 6:51 AM IST

തീയതി : 12-08-2023 ശനി

വർഷം : ശുഭകൃത് ദക്ഷിണായനം

ഋതു : വർഷം

തിഥി : കര്‍ക്കടകം കൃഷ്‌ണ ഏകാദശി

നക്ഷത്രം : മകയിരം

അമൃതകാലം : 06:14 AM മുതല്‍ 07:48 AM വരെ

വർജ്യം : 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം : 07:50 AM മുതൽ 08:38 AM വരെ

രാഹുകാലം : 09:21 AM മുതൽ 10:55 AM വരെ

സൂര്യോദയം : 06:14 AM

സൂര്യാസ്‌തമയം : 06:44 PM

ചിങ്ങം : ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം കുറവായിരിക്കും. എന്നിരുന്നാലും തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴിൽപരമായി നല്ല ദിവസമായിരിക്കും. വിജയം തേടിവരും.

കന്നി : നിങ്ങളുടെ സന്തോഷത്തിനായി സമയം കണ്ടെത്തുന്നതും ചെലവഴിക്കുന്നതും ഫലപ്രദമായേക്കാം. സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ എതിരിടുക.

തുലാം : വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വച്ച് അത് തീർപ്പായേക്കാം. ജോലിഭാരം സാധാരണമായി തന്നെ തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

വൃശ്ചികം : ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾ നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.

ധനു : നിങ്ങളിൽ അഭിപ്രായങ്ങൾ അടിച്ചേൽ‌പ്പിക്കുന്നവരിൽ നിന്നും അകന്നുനിൽക്കുക. ക്ഷമയോടെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുക.

മകരം : ഇന്ന് നിങ്ങൾ ഏറ്റെടുക്കുന്ന ജോലികൾ അങ്ങേയറ്റം ലാഭകരമാകും. നിങ്ങൾ ആസൂത്രണം ചെയ്‌തതനുസരിച്ച് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. നിങ്ങളുടെ പങ്കാളികളും സഹപ്രവർത്തകരും നിങ്ങൾക്ക് സന്തോഷം നൽകും.

കുംഭം : ഈ രാശിക്കാർക്ക് ഇന്ന് അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്‌കണ്‌ഠാകുലരായിരിക്കും. നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ ഇന്ന് കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

മീനം : തടസങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. അതിനാൽ നിങ്ങളുടെ മനോവീര്യം നഷ്‌ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തമായും ജാഗ്രതയോടെയും ചെലവഴിക്കുക. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. വസ്‌തുവിനേയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.

മേടം : ഈ രാശിക്കാർക്ക് നല്ല ദിവസമാണ്. പുതിയൊരു സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. എന്നിരുന്നാലും, തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ടായിരിക്കും. തുറന്ന മനസോടെ ലഭ്യമായവയിൽ നിന്ന് നന്നായി ആലോചിച്ച് തെരഞ്ഞെടുക്കുക.

ഇടവം : നിങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുക. മറ്റെന്തിനേക്കാളും വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭക്ഷണത്തിനോ വിനോദത്തിനോ ആയി ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഉൾക്കൊള്ളിച്ച് ഒരു ഒത്തുചേരലിന് ഇന്ന് സാധ്യതയുണ്ട്.

മിഥുനം : ഇന്ന് നിങ്ങൾ ആവേശഭരിതനായിരിക്കും. വിജയത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ മുന്നിലെത്തും. ഇഷ്‌ടത്തിനനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയും. തിരക്കേറിയ ദിനചര്യ ആയിരിക്കും

കര്‍ക്കടകം : കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് പല ശ്രമങ്ങളും പാഴായിപ്പോകാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അയൽക്കാരെ കരുതിയിരിക്കുകയും സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുകയും ചെയ്യുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.