തീയതി: 25-07-2023 ചൊവ്വ
വർഷം: ശുഭകൃത് ദക്ഷിണായനം
ഋതു: വർഷം
തിഥി: കര്‍ക്കടകം ശുക്ല സപ്‌തമി
നക്ഷത്രം: ചിത്തിര
അമൃതകാലം: 12:30 PM മുതൽ 02:05 PM വരെ
വർജ്യം: 06:15 PM മുതൽ 07:50 PM വരെ
ദുർമുഹൂർത്തം: 8:35 AM മുതൽ 9:23 AM വരെ & 11:47 AM മുതൽ 12:35 PM വരെ
രാഹുകാലം: 03:40 PM മുതൽ 05:14 PM വരെ
സൂര്യോദയം: 06:11 AM
സൂര്യാസ്‌തമയം: 06:49 PM
ചിങ്ങം : എല്ലാ സഹപ്രവർത്തകർക്കും ഗുണം ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്‌തേക്കാം. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം പിന്നീട് പരിഹരിക്കപ്പെടും. ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവരുടെ സന്തോഷവും സ്‌നേഹവും ഇന്ന് നല്ലതുപോലെ ആസ്വദിക്കും.
കന്നി : ജോലിസ്ഥലത്ത് ഭാവനാസമ്പന്നവും ഫലപ്രദവുമായ ഒരു ദിവസമാണ്. ഔദ്യോഗിക ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നല്ല ആശയങ്ങൾ അവതരിപ്പിക്കുകയും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അംഗീകാരം നേടുകയും ചെയ്യും. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കും.
തുലാം : ജോലി സംബന്ധമായി അത്ര നല്ല ഒരു ദിവസമായിരിക്കില്ല. ഉയർന്ന ഉദ്യോഗസ്ഥർ വിജയങ്ങൾക്ക് തടസമായി നിന്നേക്കാം. ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം.
വൃശ്ചികം : ജീവിതത്തിൽ പെട്ടെന്ന് വിജയം കൈവരിക്കാൻ കഴിയാത്തതിൽ നിരാശരാകരുത്. ശരിയായ പാതയിലാണെന്ന് കരുതി മുന്നോട്ടുപോകുക. ജോലിസ്ഥലത്ത് കാര്യക്ഷമത മെച്ചപ്പെടും. കുടുംബത്തിൽ കൂടുതൽ സമാധാനം അനുഭവപ്പെടും.
ധനു : സമ്മിശ്രമായ ഫലങ്ങളുള്ള ഒരു ദിവസമായിരിക്കും ഇന്ന്. ജോലിയിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നേരിട്ടേക്കാം. എന്നാൽ വൈകുന്നേരത്തോടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടേക്കാം.
മകരം : ഇന്നത്തെ ദിവസം ഭാഗ്യത്തിന്‍റേതാണ്. നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം സഹപ്രവർത്തകരിൽ നിന്നോ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നോ ഉള്ള പ്രത്യേക സത്‌കാരമായി ലഭിച്ചേക്കാം.
കുംഭം : സാമ്പത്തികമായി നല്ല ഒരു ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. നിങ്ങളുടെ എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താനും അതിൽ നിങ്ങൾ വിജയിക്കാനും സാധ്യത ഉണ്ട്. ചുറ്റുപാടുമുള്ള അസൂയാലുക്കളെ സൂക്ഷിക്കുക.
മീനം : വലിയ വിജയം പ്രതീക്ഷിക്കുന്ന ഒരു ദിവസമായിരിക്കും. ഇന്ന് ചെയ്യുന്ന എല്ലാ പ്രവര്‍ത്തികൾക്കും ഫലപ്രാപ്‌തി ഉണ്ടാകും. അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തും.
മേടം : ഈ രാശിക്കാർക്ക് നല്ല ദിവസമാണ്. ഇന്ന് ചെയ്യുന്ന എല്ലാ പ്രവര്‍ത്തികള്‍ക്കും ഫലപ്രാപ്‌തി ഉണ്ടാകും. തുറന്ന മനസോടെ മറ്റുള്ളവരോട് ഇടപഴകുക. ആളുകൾ നിങ്ങളെ ബഹുമാനിക്കും.
ഇടവം : ദിവസം മുഴുവനും ഊർജസ്വലത നഷ്‌ടപ്പെടാതെ മുന്നോട്ട് നീങ്ങുക. എല്ലാ കാര്യങ്ങളിലും ശ്രദ്ധയും ജാഗ്രതയും വേണം. ജോലിയിൽ പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. വൈകുന്നേരം പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം പങ്കിടുക.
മിഥുനം : ജീവിതത്തിലെ നിർണായകമായ ചില തീരുമാനങ്ങൾ എടുത്തേക്കാം. ജോലിയിൽ പുതിയ പല ആശയങ്ങൾ കൊണ്ടുവരികയും, നിങ്ങളുടെ മനോധൈര്യം മൂലം ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാവുകയും ചെയ്യും. വൈകുന്നേരത്തോടെ നിങ്ങളുടെ സുഖത്തിനും സന്തോഷത്തിനുമായി കൂടുതൽ പണം ചെലവഴിച്ചേക്കാം.
കര്‍ക്കടകം : ഇന്ന് വളരെ അലസമായ ഒരു ദിവസം ആയിരിക്കും. ജോലിസ്ഥലത്ത് ആദ്യം തടസങ്ങൾ നേരിട്ടാലും പിന്നീട് സുഖകരമായേക്കാം. ഇന്ന് ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാധ്യതയുള്ളതിനാൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം. ഒരു അസുഖവും നിസാരമായി തള്ളിക്കളയാതെ ഡോക്‌ടറെ കാണണം.