ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (ഡിസംബർ 8 വ്യാഴം 2022) - ഇന്നത്തെ ജ്യോതിഷ ഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope Today  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  Horoscope prediction today  daily horoscope  astrology prediction  astrology  നക്ഷത്രഫലം  വാരഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
നിങ്ങളുടെ ഇന്ന്
author img

By

Published : Dec 8, 2022, 7:34 AM IST

ചിങ്ങം: ഇന്ന് നിങ്ങള്‍ ഊര്‍ജസ്വലനായിരിക്കും. ജോലിയിലെ നിങ്ങളുടെ സാമര്‍ഥ്യത്തെയും ആസൂത്രണ മികവിനെയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നേടിത്തരും. പിതാവുമായി നല്ല ബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. ചുരുക്കത്തില്‍ ഏറ്റവും ഹിതകരമായ ഒരു ദിവസം!

കന്നി: അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും നേരിടേണ്ടി വരിക. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും, ഉത്‌കണ്‌ഠയും ഉത്‌പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും നടത്തുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. പ്രവര്‍ത്തന വിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക.

തുലാം: നിങ്ങളുടെ കാലടിയിലെ മണ്ണിന് ഇളക്കം തട്ടിയിരിക്കുന്നു. അതിനാല്‍ ഇന്ന് ഓരോ ചുവടും ശ്രദ്ധിച്ച് മുന്നോട്ടുവയ്‌ക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അല്‍പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ ആസക്തിയുണ്ടാകാന്‍ സാധ്യത കാണുന്നു. എന്നാല്‍ ആത്മീയതയും ബൗദ്ധികമായ യത്നങ്ങളും നിങ്ങള്‍ക്കാവശ്യമായ സമാധാനം നല്‍കും.

വൃശ്ചികം: അഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോവുന്നതും അല്ലെങ്കില്‍ ഒരു ചെറിയ പിക്‌നിക് പ്ലാന്‍ ചെയ്യുന്നതും ഇന്നത്തെ സന്തോഷം ഇരട്ടിയാക്കാന്‍ നിങ്ങളെ സഹായിക്കും. പുതിയ തരം വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും സാധ്യതയുണ്ട്. ജീവിതപങ്കാളി ഇന്ന് നിങ്ങള്‍ക്കായി പ്രത്യേകം സ്വാദിഷ്‌ടമായ വിഭവങ്ങളും ഒരുക്കിയേക്കാം. ഷോപ്പിങ് നടത്താനും സാധ്യതയേറെ. സമൂഹത്തില്‍ നിങ്ങൾക്ക് ബഹുമാനവും അംഗീകാരവും ലഭിക്കും.

ധനു: ഈ രാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ ധനു രാശിക്കാര്‍ക്ക് വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും, അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നതും നിങ്ങളെ സന്തുഷ്‌ടനാക്കും. പണവരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ ഒരു അധിക സുഖാനുഭവമാകും. നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക. ഈ അപൂര്‍വ ദിവസം ആസ്വാദ്യകരമാക്കുക.

മകരം: ഇന്നത്തെ ദിവസം മിക്കവാറും വിഷമങ്ങള്‍ നിറഞ്ഞതായിക്കും. മാതാപിതാക്കളുടെയും കുട്ടികളുടെയും അനാരോഗ്യവും അവരുമായുളള അഭിപ്രായ ഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം നിങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള ശക്തി നഷ്‌ടപ്പെടും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലുമധികം അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. ശാന്തനായിരിക്കുക, ഈ വിഷമഘട്ടം ഒഴിഞ്ഞുപോകട്ടെ!

കുംഭം: ഇന്ന് നിങ്ങള്‍ ഒരൽപം കൂടുതല്‍ വികാരാവേശം കാണിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. ഈ രാശിക്കാരായ സ്ത്രീകള്‍ ഇന്ന് സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിച്ച് പോക്കറ്റ് കാലിയാക്കാതിരിക്കുക. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ വര്‍ത്തമാനം അവസാനിപ്പിച്ച് പക്വതയോടെ പെരുമാറുക.

മീനം: ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമായതുകൊണ്ട് സുപ്രധാന തീരുമാനങ്ങളുമായി മുന്നോട്ട് പോവുക. അത് ഫലവത്തായി തീര്‍ന്നേക്കാം. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും വിജയത്തിലേക്ക് നിങ്ങളെ നയിക്കാം. അന്തിമമായി, അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയര്‍ത്തും. നിങ്ങളെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ കിട്ടിയത് ഭാഗ്യമാണ്. പ്രിയപ്പെട്ടയാളുമായി പ്രശാന്തമായ ഒരു സ്ഥലത്തേക്ക് കാറോടിച്ചുപോകുന്നത് ഇന്നത്തെ സായാഹ്‌നത്തില്‍ തികച്ചും സന്തോഷം പകരുന്ന അനുഭവമായിരിക്കും. പ്രിയപ്പെട്ടവര്‍ നിങ്ങളോട് അവരുടെ ചില രഹസ്യങ്ങള്‍ പങ്കിടുകയും അങ്ങനെ നിങ്ങളുമായി കൂടുതല്‍ അടുപ്പത്തിലാവുകയും ചെയ്യും.

മേടം: ഒരു സാധാരണ ദിവസമാണ് മേടരാശിക്കാരെ കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. ഇത് കൂടാതെ നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട്, പ്രത്യേകിച്ചും ചെലവുകള്‍ വര്‍ധിച്ചുവരുന്നതുകൊണ്ട്, അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ഇന്ന് നിങ്ങളുടെ മധുരമായ വാക്‌ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക. വനിത സഹപ്രവര്‍ത്തകരുമായി സന്തോഷപൂര്‍വം ഇടപഴകുന്നത് നിങ്ങളുടെ മനോഭാവത്തിന് ലാഘവം വരുത്തും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തുതീര്‍ക്കാന്‍ നിങ്ങൾക്ക് സാധിക്കും. ധനപരമായ കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. പണം വാരിക്കൂട്ടുക! കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ചുരുക്കത്തില്‍ ഒരു അവിസ്‌മരണീയ ദിനം നിങ്ങളെ കാത്തിരിക്കുന്നു.

മിഥുനം: ബുദ്ധിമുട്ടുക... കരുതിയിരിക്കുക, ഈ രണ്ട് വാക്കുകളിലാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ സംഗ്രഹിക്കുന്നത്. കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുകയും ചെയ്തേക്കും. നിങ്ങളുടെ കുടുംബത്തെ പൊതുവിലും മകനെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന തരത്തിലാകാം ഇന്നത്തെ നിങ്ങളുടെ പെരുമാറ്റം. നിങ്ങൾക്കിന്ന് കണ്ണ് ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം എന്നതുകൊണ്ട് തക്കതായ മരുന്ന് കൈവശം സൂക്ഷിക്കുക. അപകടങ്ങള്‍ക്കും അമിത ചെലവുകള്‍ക്കും ഇന്ന് സാധ്യത. ജാഗ്രത പാലിക്കുക.

കര്‍ക്കടകം: നിങ്ങളുടെ ഊര്‍ജസ്വലതയും നക്ഷത്രങ്ങളുടെ അനുകൂലഭാവവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്‌തനാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് യോഗമുണ്ട്. വരുമാനം ഗണ്യമായി വര്‍ധിക്കും. നിങ്ങൾക്കിന്ന് ധനസമാഹരണത്തിന് പറ്റിയ ദിവസമാണ്. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് ഉല്ലാസഭരിത മനോഭാവത്തിന് മറ്റൊരു കാരണമാകാം. അവിവാഹിതരും കന്യകമാരും ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം തുടങ്ങാനുള്ള തിരക്കിലായിരിക്കും ഇന്ന്. ഭാഗ്യനക്ഷത്രങ്ങള്‍ അനുകൂല നിലയിലിരിക്കുന്ന ഈ സമയത്ത് ഉടനെ കണ്ടുമുട്ടിയേക്കാവുന്ന ആ 'ഒരാള്‍'ക്കായി കാത്തിരിക്കുക. കുടുംബത്തോടൊപ്പം ഒരു പിക്‌നിക് നടത്തുന്നത് ഇന്ന് നല്ലതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.