ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ലൊരു ദിവസമാണ്. എന്നാൽ സംസാരത്തില്‍ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണം. കാര്യങ്ങളെ വൈകാരികമായി നേരിടുന്നതിന് പകരം ബുദ്ധിപരമായി സമീപിക്കണം. ഇന്ന് നിങ്ങൾ താമസിക്കുന്ന ഇടം നവീകരിക്കാനോ വൃത്തിയാക്കാനോ സാധ്യതയുണ്ട്.
കന്നി: ഇന്ന് നിങ്ങൾ കാരണം മറ്റുള്ളവർക്ക് വേദനയുണ്ടായേക്കാം. ചിലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. അതുകൊണ്ട് പണം ശ്രദ്ധിച്ച് ചെലവഴിക്കുക. നിങ്ങളുടെ വിവാഹജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.
തുലാം: വസ്‌ത്രശൈലി നിങ്ങളുടെ വ്യക്തിത്വത്തെ വേറിട്ടതാക്കും. ഇതിൽ ആളുകൾ ആകൃഷ്‌ടരാകുകയും നിങ്ങളോടൊപ്പം സമയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ഇന്ന് നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സാധ്യതയുണ്ട്.
വൃശ്ചികം: സമയമെടുത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കുക. നല്ല തീരുമാനങ്ങൾക്ക് സമയം ആവശ്യമാണ്. തിരക്കുപിടിച്ചെടുക്കുന്ന തീരുമാനങ്ങൾ നാശത്തിലേക്ക് നയിക്കും. അതിനാൽ, നന്നായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കുക. ഇന്ന് നിങ്ങൾ ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്ക് യാത്രചെയ്യാൻ ഇടയുണ്ട്. വൈകുന്നേരം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും.
ധനു: ഇന്ന് സാമാധാനപരമായി നിങ്ങൾ നിങ്ങളെത്തന്നെ വിലയിരുത്തുക. പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങളിൽ വൈകാരികമായി പ്രതികരിക്കാതിരിക്കുക. ഉച്ചക്കുശേഷം ബിസിനസ് മീറ്റിങ്ങുകളിൽ പങ്കെടുക്കേണ്ടി വന്നേക്കാം .
മകരം: ജോലിസംബന്ധമായി കാര്യങ്ങൾ ചെയ്‌തുതീർക്കേണ്ടതുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കും മതിയായ സമയം ഇന്ന് നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവരുടെ പ്രശംസകളിൽ വീണുപോകരുത്. കാരണം, അവയിൽ ദുരുദ്ദേശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് മികച്ച ദിവസമാണ്.
കുംഭം: ചെറിയ നേട്ടങ്ങളിൽ പോലും സന്തോഷിക്കുന്നവരാണ് നിങ്ങൾ. ഇന്ന് ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള സാധയതയുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യും.
മീനം: പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം ഇന്നുണ്ടാകും. ഇന്ന് നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയേക്കാം. പ്രണയിക്കുന്നവർക്ക് ഇന്ന് പ്രണയാതുരമായ ദിവസമായിരിക്കും.
മേടം: ഉത്സാഹവും ആവേശവും നിറഞ്ഞ ദിവസമാണ് ഇന്ന്. പുതിയ ദൗത്യം ഏറ്റെടുക്കാന്‍ നിങ്ങള്‍ ഇന്ന് തയാറെടുക്കും. ഇന്ന് നിങ്ങളുടെ മാനസികവും ശരീരികവുമായ ആരോഗ്യസ്ഥിതി ഏറ്റവും മികച്ച നിലയിലായിരിക്കും. സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനോ വിവാഹനിശ്ചയത്തിനോ നിങ്ങള്‍ ഇന്ന് പങ്കെടുത്തേക്കാം. അത്തരം അവസരങ്ങള്‍ അസ്വദിക്കുക. സ്വാദിഷ്‌ടമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അവ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നുകൂടി ആലോചിക്കണം.
ഇടവം: എത്ര കഠിനാധ്വാനം ചെയ്‌താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ ഇന്ന് നിങ്ങളെ മാനസിക സംഘർഷത്തിലേക്ക് നയിക്കാം. സായാഹ്നങ്ങളിൽ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും.
മിഥുനം: നിങ്ങൾ എപ്പോഴും ബിസിനസിൽ മാത്രമാണ് ശ്രദ്ധിക്കുന്നത് ജീവിതം ആസ്വദിക്കുന്നില്ല എന്ന തോന്നൽ നിങ്ങളെ അലട്ടിയേക്കാം. ഇന്ന് ബിസിനസ് സംബന്ധമായ യാത്രകൾക്ക് നിങ്ങൾക്ക് പോകേണ്ടി വന്നേക്കാം. എന്നാൽ ബിസിനസിൽ നേട്ടം കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് തൊഴിൽമേഖലയിൽ സമ്മർദം കൂടാൻ സാധ്യതയുണ്ട്. എന്നാൽ, എതിരാളികളേക്കാൾ ബിസിനസിൽ മുന്നേറാൻ നിങ്ങൾക്ക് സാധിക്കും.