ചിങ്ങം : ചിങ്ങരാശിക്കാര്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസമാണ്. കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫീസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും.
കന്നി : ഇന്ന് ചർച്ചകളിൽ നിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്. നിങ്ങള്‍ പെട്ടെന്ന് രോഷാകുലനാകരുത്. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.
തുലാം : ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. ഇത് നിങ്ങളുടെ അതിവൈകാരി സ്വഭാവം കൊണ്ടാകാം. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. ക്ഷമ പാലിക്കുക; ആശ്വാസം ലഭിക്കും.
വൃശ്ചികം : പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ, പഴയവ പുനരാരംഭിക്കാനോ ഇന്ന് നല്ല ദിവസമാകുന്നു. ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായിരിക്കുമെന്നതിനാല്‍ മറ്റുള്ളവരുമായുള്ള ബന്ധത്തിലും പ്രതിഫലിക്കും. ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചെറിയ യാത്രകള്‍ സംതൃപ്‌തി പകരും.
ധനു : ഇന്നത്തെ ദിവസം അൽപം ദുഷ്‌കരമായിരിക്കും. തീരുമാനങ്ങൾ എടുക്കുമ്പോൾ പല തവണ ആലോചിക്കുക. മാനസികമായ അസ്വസ്ഥത നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കാം. ഇന്ന് ജോലിയില്‍ നിങ്ങൾക്ക് സമ്മര്‍ദ്ദമേറാം. ചെലവുകള്‍ വര്‍ധിക്കാം.
മകരം : ഇന്ന് വളരെ സന്തോഷകരമായ ഒരു ദിവസമായിരിക്കും. പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് അനുകൂല ദിവസമാണ്. ഇന്ന് നിങ്ങളുടെ കഴിവ് വിലയിരുത്തല്‍ നടക്കുന്നുണ്ടെങ്കില്‍ അതിന് നല്ല ഫലമുണ്ടാകും.
കുംഭം : നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഇപ്പോൾ. മനസിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതെ നോക്കുക. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിന്‍റെ കാര്യത്തിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം.
മീനം : സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കാൻ ഇന്ന് നിങ്ങള്‍ ധാരാളം സമയം ചെലവഴിക്കും. ഇന്ന് ഒരു വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്രതിരിച്ചുവെന്നും വരാം. ഇന്നത്തെ ദിവസം ജീവിതപങ്കാളിയെ തേടുന്നവര്‍ക്ക് ശുഭകരമാണ്.
മേടം : ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതിന്‍റെ ഭാദമായി ഇന്ന് നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. എന്നാൽ നിങ്ങളുടെ പ്രതീക്ഷകളുമായി നിങ്ങൾക്ക് കിട്ടുന്ന ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. അതുകൊണ്ട് ക്ഷമയോടെ തടസങ്ങളെ നേരിടുക.
ഇടവം : നിങ്ങളുടെ നിയമനിർമ്മാണകൗശലവും സംയോജന വൈദഗ്‌ധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച ദിവസമാണിന്ന്. നിങ്ങളുടെ ജോലിസ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ കച്ചവടസ്ഥലത്ത് പോയി നിങ്ങളുടെ കൈവശമുള്ളതെല്ലാം ഉപയോഗിക്കുക. എന്നാൽ അമിതമായി നിങ്ങളുടെ കഴിവുകൾക്കും പാടവങ്ങൾക്കും അപ്പുറത്തുള്ള ഒന്നും ചെയ്യരുത്.
മിഥുനം : ഇന്നത്തെ സാഹചര്യത്തെ പറ്റി ആരെങ്കിലും പ്രതികൂല വിവരങ്ങള്‍ നല്‍കിയാലും കാര്യമാക്കേണ്ടതില്ല. കഴിന്‍റെ പരമാവധി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുക. അല്ലെങ്കില്‍ പ്രതികൂലതരംഗങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളർത്തും. മാനസികസംഘര്‍ഷവും വിപരീതമനോഭാവവും ഉണ്ടാകാം.
കര്‍ക്കടകം : തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. ഇന്നു നിങ്ങള്‍ മാനസികമായും ശാരീരികമായും സ്ഥൈര്യവും ഊര്‍ജ്വസ്വലതയും അനുഭവുക്കും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും.