ചിങ്ങം: അശ്രദ്ധമായ മനോഭാവം മൂലം ഇന്ന് നിങ്ങളുടെ ചെലവുകൾ വർധിക്കാനിടയുണ്ട്. അതിനാൽ ചെലവ് കുറയ്ക്കാൻ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നുപോകും. ഈ പ്രശ്‌നങ്ങൾ നിങ്ങൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക.
കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ വാക്കുകളും പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളേക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും.
തുലാം: നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ജോലിയിലുള്ള നിങ്ങളുടെ കഴിവിലും പ്രാഗൽഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. പ്രമോഷനിലൂടെയോ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാൻ പോകുന്ന വർധനവിലൂടെയോ ആയിരിക്കും ഇത് പ്രകടമാകുക.
വൃശ്ചികം: നിങ്ങൾക്ക് ഒരു സംഘത്തിന്‍റെ നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും. ശക്തമായ വ്യക്തിത്വം എന്ന നിലയിൽ ഒരുപക്ഷേ നിങ്ങൾ 'കാറ്റത്ത് കപ്പലോടിക്കാൻ കഴിയുന്ന' ആളാണെന്ന് തെളിയിക്കാൻ പോകുകയാണ്!
ധനു: ഇന്ന് നിങ്ങളുടെ പ്രവര്‍ത്തികള്‍ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കും. ദിവസത്തിന്‍റെ അവസാനപാദത്തിൽ വ്യക്തിത്വവികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ചില പ്രവര്‍ത്തികൾ സ്വന്തം വാസസ്ഥാനം പുതുക്കുന്നതിലേക്കോ സ്വപ്‌ന ഭവനം പണിയുന്നതിലേക്കോ നിങ്ങളെ നയിക്കും.
മകരം: സഹായമനസുള്ളവർക്ക് തിരിച്ചും സഹായം ലഭിക്കും. നന്നായി ജോലി ചെയ്യുന്നതിനും, മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും, സ്വന്തം സ്വപ്‌നങ്ങളിൽ വിശ്വസിക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സ്ഥാപനത്തിന് വേണ്ടി ഒരു പ്രധാന ഇടപാട് അവതരിപ്പിക്കുന്നതിന് ഇന്ന് സാധ്യത കാണുന്നു. ഇത് നിങ്ങളുടെയും മേലാളന്മാരുടെയും പ്രതിച്ഛായ വർധിപ്പിക്കും. നിങ്ങൾക്ക് എന്തെങ്കിലും വിനോദമോ താൽപര്യമോ ഉണ്ടെങ്കിൽ തിരക്കുള്ള പരിപാടികൾക്കിടയിൽ അതിനും കൂടി ഇന്ന് സമയം കണ്ടെത്തുക.
കുംഭം: കഠിനമായ ജോലിഭാരം ഇന്ന് നിങ്ങൾ നേരിടേണ്ടിവരും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്‌തിയെ വർധിപ്പിക്കുകയും ചെയ്യും.
മീനം: കഴിഞ്ഞകാലപ്രകടനങ്ങളെ കുറിച്ച് കുറേ കാലമായി നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, അത് മെച്ചപ്പെടുത്താൻ ശ്രമിക്കാവുന്ന ഒരു ദിവസമാകും ഇന്ന്. സഹപ്രവർത്തകർ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിക്കും. എന്നാൽ അസാമാന്യമായ കഴിവുകൊണ്ട് നിങ്ങൾ അതിനെ അതിജീവിക്കും. ധ്യാനം പോലുള്ള കാര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് ശാന്തമായിരിക്കാൻ സാധിക്കും.
മേടം: ഇന്ന് നിങ്ങൾ പലതിനാലും വശീകരിക്കപ്പെടും. നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയുകയും ചെയ്യും. ഒരുപക്ഷേ അസ്വസ്ഥമായ ഒരു ബന്ധത്തിൽ നിന്നും അവിചാരിതമായി, ചില അനിശ്ചിതമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.
ഇടവം: ഇന്ന് ആരംഭിക്കുന്ന എല്ലാത്തിലും നിങ്ങൾ ഒരുപക്ഷേ വിജയം നേടും. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും. പ്രതീക്ഷിച്ചതുപോലെ അത്ര ഊർജസ്വലമായിരിക്കില്ല ദിവസത്തിന്‍റെ അന്ത്യം. എന്നാൽ ക്ഷീണമുള്ള ദിവസത്തെ ഇന്നത്തെ രാത്രി കുറച്ചൊക്കെ സമനിലയിലാക്കും.
മിഥുനം: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി വളരെ ശ്രദ്ധാപൂർവം പ്രവർത്തിക്കും. അവരിൽ നിന്ന് തിരിച്ചും നിങ്ങൾ അത് പ്രതീക്ഷിക്കും. എന്തായാലും അവരുടെ കൂടുതൽ പ്രതീക്ഷകൾ നിങ്ങൾ പൂർത്തീകരിക്കുമ്പോൾ അതിനനുസരിച്ച് അവർ കൂടുതൽ ഉയരുകയും ചെയ്യും! നിങ്ങൾ നിങ്ങൾക്കുവേണ്ടിയും കുറച്ച് സമയം കണ്ടെത്തണം.
കര്‍ക്കടകം: ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്‌തിവിശ്വാസമുള്ള ഒരാളായിരിക്കും. നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് അനുകരിക്കാൻ തോന്നും. വൈകുന്നേരം നിങ്ങളുടെ ഉറ്റവരുടെ ഒപ്പം സമയം ചെലവഴിക്കും. ഒരു വ്യത്യസ്‌തമായ ലക്ഷ്യത്തെ പിൻതുടർന്ന് അത് നേടുവാൻ നിങ്ങൾ ശ്രമിക്കും.