ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. പ്രവൃത്തിസ്ഥാനത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും
കന്നി: ദൈവാധീനം ഇന്ന് ഗുണകരവും സൗഹൃദപരവുമാണെന്ന് വാഗ്‌ദാനം ചെയ്യുന്നു. ഈ ദിവസം ആരംഭിച്ച പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴില്‍, ധന ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.
തുലാം: വളരെക്കാലമായിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തിരമോ പരസ്‌പര ധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്‌ധമയ അവസ്ഥകളിൽ നിന്നും രക്ഷപ്പെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനു സമയം ലഭിക്കുകയും ചെയ്യും.
വൃശ്ചികം: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്നത്തെ ദിവസം നല്ലരീതിയിലും ശാന്തമായും തുടങ്ങുക. ഒരു പുതിയ സംരംഭം തുടങ്ങാനാലോചിക്കുന്നുണ്ടോ? എങ്കില്‍ നക്ഷത്രങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ച് വരുത്താം. അതുകൊണ്ട് മുതല്‍മുടക്കിലും മറ്റ് ചെലവുകളിലും നിയന്ത്രണം പാലിക്കുക. വൃശ്ചിക രാശിക്കാര്‍ക്ക് ഇതൊരു ശരാശരി ദിവസമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ദുരീകരിക്കുക.
ധനു: നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ ഇന്ന് വെട്ടിത്തിളങ്ങുകയാണ്. എല്ലാതുറകളിലും നിങ്ങള്‍ക്ക് സന്തോഷാനുഭവമായിരിക്കും. നിങ്ങളില്‍ പലര്‍ക്കും ജീവിതത്തിന്‍റെ കേന്ദ്രബിന്ദു വിനോദമാണ്. അതുതന്നെയാണ് ഇന്ന് നിങ്ങള്‍ ലക്ഷ്യമിടാന്‍ പോകുന്നത്. പലതുറകളിലുംപെട്ട വ്യക്തികളുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരം നിങ്ങളെ സന്തുഷ്‌ടനാക്കും. തൊഴില്‍ രംഗത്ത് പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലം ഉളവാക്കും. സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ഉല്ലാസവേള നിങ്ങളുടെ ഉന്മേഷവും ഊർജവും വർധിപ്പിക്കും. ബ്ലോഗിങ്ങില്‍ നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ നന്നായി ഉപയോഗിക്കുക. ഈ ഭാഗ്യവേള ശരിക്കും ആസ്വദിക്കുക.
മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതനാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. ഇത് ജോലിഭാരം കുറക്കാൻ നിങ്ങളെ സഹായിക്കും. പരിശോധന, ആകാംക്ഷ, സംഘാടകത്വം എന്നിവ ജോലിക്കിടയിലുള്ള തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.
കുംഭം: വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ഉണ്ടാകാം. ചുറ്റുമുള്ളവർക്ക് പ്രചോദനം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. നിങ്ങളെ നന്നായി മനസിലാക്കുക, അതിമോഹം കൈവെടിയുക. ആളുകളോട് ദയയോടെ പെരുമാറുക.
മീനം: കഠിനാധ്വാനം ചെയ്യുന്നവർക്ക് നല്ല ദിവസമാണ്. ജോലിയിൽ നിങ്ങൾക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. ദൈവാനുഗ്രഹം വിജയത്തിലേക്ക് നയിക്കും, അതുകൊണ്ട് നന്നായി അധ്വാനിക്കുക. കൂടാതെ പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക.
മേടം: ഈ ദിനത്തില്‍ സങ്കീര്‍ണത, സൗന്ദര്യം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹരമായ വസ്‌തുക്കളുമായി ബന്ധപ്പെട്ട പുതിയ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ താൽപര്യപ്പെടും. ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക
ഇടവം: കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഈ ദിനത്തിലെ നവോന്മേഷവും വിശ്രമവും മറ്റെന്തിനേക്കാളും ഗുണകരമാകും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള സുഭിക്ഷവും ആനന്ദദായകവുമായ ഒത്തുചേരലിന്‍റെ ദിനമായിരിക്കും. രുചികരവും മാധുര്യമുള്ളതുമായ വിഭവങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുകയും അത് വേണ്ടുവോളം നിങ്ങള്‍ക്ക് ആസ്വദിക്കുവാനും ഇടവരും.
മിഥുനം: ഈ ദിനം നിങ്ങള്‍ പൂര്‍ണമായും ഊർജസ്വലനും വലിയ ആവേശവാനും ആയിരിക്കും. കാര്യങ്ങളെ വളരെ അനുകൂലമായി കാണുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വതന്ത്രമായ ഇച്ഛാശക്തി നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും, അങ്ങനെ കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് നടത്തുവാനും കഴിയും. വളരെ കഠിനമായ ദിനക്രമമായിരിക്കുമെങ്കിലും അത് മികച്ച പ്രതിഫലം ലഭ്യമാക്കും
കര്‍ക്കടകം: കുടുംബത്തില്‍ നിന്ന് സഹായങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് നല്‍കിയേക്കില്ല, അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായിപോയേക്കാം. നിങ്ങളുടെ കുട്ടികളും വളരെ നിരാശരായിരിക്കും. വീട്ടിലെ അഭിപ്രായഭിന്നതകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. അയല്‍ക്കാരെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക, സാഹചര്യങ്ങളെ മികവോടെയും ലഘുവായും നേരിടുക.