വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് വൃശ്ചികരാശിക്കാരെ കാത്തിരിക്കുന്നത്. ഇന്ന് ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ലാദപൂര്‍വം ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും ലഭിക്കുന്ന അന്തരീക്ഷമാണ്. മാറ്റിവെച്ച ജോലികള്‍ ഇന്ന് പൂര്‍ത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും സാദ്ധ്യത കാണുന്നു.
ധനു: ഗ്രഹനിലയുടെ സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല തത്ഫലമായി, നിങ്ങൾക്ക് വളരെ അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നാം. മികച്ച പ്രകടനം കാഴ്‌ചവെക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ഉദര സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കാണുന്നു. ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിങ്ങൾക്കുണ്ടായ സമ്മർദം കാരണം അസിഡിറ്റിയും അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകാം.
മകരം: ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരാൻ സാദ്ധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. വെള്ളവും സ്ത്രീകളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടമുണ്ടാകാം. നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.
കുംഭം: മാനസിക സംഘര്‍ഷത്തിന് ഇന്ന് താല്‍ക്കാലിക ആശ്വാസം ലഭിക്കും. നല്ല ഉന്മേഷം തോന്നാനിടയുണ്ട്. ഇന്നേ ദിവസം സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് ആസൂത്രണം ചെയ്തേക്കും. ചെറിയ യാത്രകള്‍ പോകാന്‍ ഇടയുണ്ട്.
മീനം: നിങ്ങളുടെ സംസാരം കൊണ്ട് അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായേക്കാം. ചെലവിലും നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ക്ഷീണം തോന്നാം. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങള്‍ക്കിടയില്‍ പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. അമിത ഭക്ഷണം ഒഴിവാക്കുക.
മേടം: ശുഭചിന്തകളുടെ ഊര്‍ജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയില്‍ നിങ്ങള്‍ തികഞ്ഞ ഉല്‍സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസല്‍ക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാദ്ധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. അമ്മയുടെ പക്കല്‍നിന്നും ചില നല്ല വാർത്തകള്‍ നിങ്ങളെ തേടിയെത്തും.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് പ്രതികൂല സമയമാണ്. പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ അവയെല്ലാം പൂർണ്ണമായും ഒഴിവാക്കാവുന്നതാണ് എന്ന ആശ്വസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആരോഗ്യത്തില്‍ ശ്രദ്ധവേണം.
നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂർണ്ണപരിശോധനക്ക് വിധേയമാക്കണം. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഒരു കണ്ണുഡോക്‌ടറെ കാണുക. നിങ്ങളുടെ അശയങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുക. കാരണം ഇതുവരെ നിങ്ങളുടെ വീക്ഷണകോണ്‍ മനസിലാക്കാത്ത അവര്‍ക്ക് ഇനിയും അതിന് കഴിയില്ല. നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുക. ചെലവുകള്‍ വര്‍ദ്ധിക്കാം.
മിഥുനം: ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണ്ണത ആഗ്രഹിക്കുന്നു, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഈ തത്വശാസ്ത്രം പ്രയോഗിക്കുന്നു. ശരിയായ രീതിയില്‍ നിങ്ങളുടെ പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നല്ല രീതിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു എന്നകാര്യം ഉറപ്പുവരുത്തുക.
കര്‍ക്കടകം: സമയം അനുകൂലമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ്വ സമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സ്ഥലത്തും വീട്ടിലും ആനന്ദകരമായ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സൗഹൃദനിമിഷങ്ങൾ നിങ്ങൾക്ക് ഒരു നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.