ETV Bharat / bharat

Horoscope Today 21th October 2023 : നിങ്ങളുടെ ഇന്ന്‌ (ഒക്‌ടോബര്‍ 21 ശനി 2023) - കര്‍ക്കടകം

Horoscope Prediction Today : ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Prediction Today  Horoscope Today 20th October 2023  നിങ്ങളുടെ ഇന്ന്‌  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
Horoscope Today 21th October 2023
author img

By ETV Bharat Kerala Team

Published : Oct 21, 2023, 6:47 AM IST

തീയതി: 21-10-2023 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി: തുലാം ശുക്ല സപ്‌തമി

നക്ഷത്രം: പൂരാടം

അമൃതകാലം: 06:13 AM മുതല്‍ 07:42 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 07:49 AM മുതല്‍ 08:37 AM വരെ

രാഹുകാലം: 09:11 AM മുതല്‍ 10:40 AM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:04 PM

ചിങ്ങം: ഈ ദിവസം സന്തോഷകരമായി ചെലവിടും. ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെ കുറിച്ചും കവിത എഴുതാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സ്നേഹിതമാരില്‍ നിന്നുള്ള നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും സാധ്യത.

കന്നി: ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരികപ്രശ്‌നങ്ങള്‍ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിനും സാധ്യത.

തുലാം: ഏറെ ക്രിയാത്മകമായ ദിവസം. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും. വിദേശ രാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. ഭാഗ്യദേവത കൂടെയുണ്ട്.

വൃശ്ചികം: കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിലെ അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെ പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരിക പ്രശ്‍നങ്ങള്‍ക്ക് പുറമെ വിഷാദാത്മകതയും നിങ്ങളെ ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാര്‍മ്മിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഇന്ന് ബുദ്ധിമുട്ടുണ്ടാകും.

ധനു: ഒരു ചെറുതീര്‍ഥയാത്രയ്ക്ക്‌ തയാറെടുക്കും‍. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ലാദം പകരും. സമൂഹത്തില്‍ അന്തസ് ഉയരും.

മകരം: ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമ പ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ, ഒന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടാകില്ല. ശസ്ത്രക്രിയ ഇന്ന് ഒഴിവാക്കുക.

കുംഭം: അനുകൂലമായ ഒരു ദിവസമാണ്. ബിസിനസുകാര്‍ക്ക് നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു ഹ്രസ്വവിനോദയാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്. വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുയോജ്യ ദിവസമാണ്.

മീനം: ബിസിനസുകാര്‍ക്ക് വിസ്‌മയകരമായ ഒരു ദിവസമാണ്. ഒരു തൊഴിലാളിയാണെങ്കില്‍, നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. പ്രൊമോഷന് സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ, പിതാവില്‍ നിന്നും നേട്ടം വന്ന് ചേരും. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും കഴിയും.

മേടം: സമ്മിശ്രഫലങ്ങളുടെ ഒരു ദിവസമായിരിക്കും‍. ശാരീരികമായ അനാരോഗ്യവും ഉത്‌കണ്‌ഠയും പ്രശ്‍നമാകും. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും നിങ്ങളെ വിഷമിപ്പിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ മര്‍ക്കടമുഷ്‌ടി പ്രകടിപ്പിക്കും. അത് തൊഴിലിനെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ഥാടനത്തിനും സാധ്യത കാണുന്നു. ഇന്ന് എന്ത് ചെയ്യുന്നതിലും നിങ്ങള്‍ തന്നിഷ്‌ടമാണ് നോക്കുക.

ഇടവം: 'ജാഗ്രത' എന്ന വാക്ക് ഇന്നു നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതാകുന്നു. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ആരോഗ്യം ഇന്ന് നൂറ് ശതമാനവും തൃപ്‌തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉത്‌കണ്‌ഠയും ശാരീരികമായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും. ഇന്ന് കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.

മിഥുനം: സുഖവും സന്തോഷവും ഇന്ന് അനുഭവിക്കാനിടവരും. പലതരം ആളുകളെ കണ്ടുമുട്ടും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാധ്യത. പുതിയ വസ്ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ് നടത്തും. പ്രണയാനുഭങ്ങള്‍ക്ക് അനുയോജ്യമായ സമയം. ശരീരക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ ഇന്ന് വലിയ മുന്നേറ്റമുണ്ടാകും. ജീവിതപങ്കാളിയുമായുള്ള ബന്ധം അനുഭൂതി പകരും. ദിവസം ഉടനീളം അനുഗ്രഹമുണ്ടാകും.

കര്‍ക്കടകം: ഇന്ന് നല്ല ദിവസമായിരിക്കും‍. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് പ്രശസ്‌തി ലഭിക്കും. ശാരീരിക നില തൃപ്‌തികരമായിരിക്കും. കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സ്നേഹിതമാരുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. എതിരാളികള്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.