തീയതി: 18-10-2023 ബുധന്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ശരത്
തിഥി: തുലാം ശുക്ല ചതുര്‍ഥി
നക്ഷത്രം: അനിഴം
അമൃതകാലം: 01:38 PM മുതല്‍ 03:07 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 11:49 AM മുതല്‍ 12:37 PM വരെ
രാഹുകാലം: 12:09 PM മുതല്‍ 01:38 AM വരെ
സൂര്യോദയം: 06:13 AM
സൂര്യാസ്‌തമയം: 06:05 PM
ചിങ്ങം : ദിവസം മുഴുവൻ കർമ്മനിരതനായിരിക്കും. വലിയ കോർപ്പറേഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്‌കരിക്കേണ്ടിവരും. സ്‌ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.
കന്നി : ഉള്ളിൽ എപ്പോഴും കൂടുതൽ ജോലി ചെയ്യണമെന്നും സമ്പാദിക്കണമെന്നുമുള്ള ആഗ്രഹം ഉണ്ടാകും. കഠിനമായി ജോലി ചെയ്‌ത ശേഷം മാനസിക ഉല്ലാസം നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക.
തുലാം : ഭാഗ്യപരീക്ഷണത്തിനുള്ള ചിന്തകളുണ്ടാകും. ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. വാക്കേറ്റങ്ങൾ ഒഴിവാക്കുക.
വൃശ്ചികം : ഈ രാശിക്കാർക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യ തന്നെയാണ്. ഇന്നത്തെ ദിവസം അതിൽ നിന്നും വിഭിന്നമല്ല. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരായതിനാൽ ഇതും നല്ല ദിവസമായിരിക്കും.
ധനു : നിങ്ങളിന്ന് തികച്ചും സന്തുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിട്ടുള്ളവർ വീട്ടുകാർക്ക് വേണ്ടി കൂടുതൽ സമയം കണ്ടെത്തും. ജോലിയുടെ കാര്യത്തിൽ വളരെ സമാധാനപരമായ ഒരു ദിവസമായിരിക്കും.
മകരം : ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. നിങ്ങളുടെ കഠിനാധ്വാന സ്വഭാവം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കും. വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.
കുംഭം : സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടും. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടാൻ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാർഥ മൂല്യം നിങ്ങൾ മനസിലാക്കിയിട്ടില്ല. അതിനുള്ള അവസരം ലഭിക്കും
മീനം : ഇന്ന് നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്‌ക്കാൻ വല്ലാതെ ആഗ്രഹിക്കും. നന്നായി സംസാരിക്കുകയും, ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. വളരെ പ്രഗത്ഭരായവരുമായി ജോലിചെയ്യുന്നതിനുള്ള അവസരം ലഭിക്കും.
മേടം : വളരെ തിരക്കേറിയ ദിവസമായിരിക്കും. എങ്കിലും സ്വന്തം സന്തോഷത്തിനായി സമയം കണ്ടെത്തണം. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുക. എന്ത് കാര്യം ചെയ്യുമ്പോഴും കൃത്യമായ ലക്ഷ്യബോധം ഉണ്ടായിരിക്കണം.
ഇടവം : ഇന്ന് ആരോടെങ്കിലും ഏറ്റുമുട്ടാനോ വാക്കേറ്റത്തിൽ ഏർപ്പെടാനോ സാധ്യതയുണ്ട്. ശത്രുതാ മനോഭാവത്തോടെയോ പ്രതികാര മനോഭാവത്തോടെയോ ഒന്നിനേയും സമീപിക്കരുത്. ശാന്തതയോടെ പ്രതികരിക്കുകയും പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുക.
മിഥുനം : ഏറ്റെടുത്ത പുതിയ ജോലിയുടെ ഉത്തരവാദിത്തങ്ങൾ കിട്ടിത്തുടങ്ങും. പകൽ സമയം ദുരിതം നിറഞ്ഞതായിരിക്കുമെങ്കിലും ദിവസത്തിന്‍റെ അവസാനം സന്തോഷം നിറഞ്ഞതായിരിക്കും. സാമ്പത്തിക ഇടപാടുകൾ നടത്താനുണ്ടെങ്കിൽ അൽപം ക്ഷമ പാലിക്കുക.
കര്‍ക്കടകം : ഇന്ന് ദേഷ്യം നിറഞ്ഞ ഒരു ദിവസമായിരിക്കും. എന്നാൽ ഇതേ ദേഷ്യം, നിങ്ങളുടെ തെറ്റായ ധാരണകളും വികാരങ്ങളും മാറ്റാനും ചുമതലകൾ ഏറ്റെടുക്കാനും നിങ്ങളെ സഹായിക്കും.