തീയതി: 17-10-2023 ചൊവ്വ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ശരത്
തിഥി: കന്നി ശുക്ല തൃതീയ
നക്ഷത്രം: വിശാഖം
അമൃതകാലം: 12:09 PM മുതല്‍ 01:38 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 08:37 AM മുതല്‍ 09:25 AM വരെ & 11:49 AM മുതല്‍ 12:37 PM വരെ
രാഹുകാലം: 03:07 PM മുതല്‍ 04:36 AM വരെ
സൂര്യോദയം: 06:13 AM
സൂര്യാസ്‌തമയം: 06:06 PM
ചിങ്ങം : അശ്രദ്ധമായ മനോഭാവം മൂലം ചെലവുകൾ വർധിക്കാനിടയുണ്ട്. ചെലവ് കുറയ്‌ക്കാൻ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നുപോകും. ഏത് ചെറിയ പ്രശ്‌നത്തിനും പരിഹാരം കാണാൻ ശ്രമിക്കണം. അല്ലെങ്കിൽ, അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും.
കന്നി : വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, വാക്കുകളും, പ്രവൃത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളേക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും.
തുലാം : ഏറ്റെടുക്കുന്ന ജോലി ഏതുവിധേനയും പൂർത്തിയാക്കും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിൽ മതിപ്പ് പ്രകടിപ്പിക്കും. ജോലി സ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
വൃശ്ചികം : ഈ രാശിക്കാർക്ക് ഒരു സംഘടന നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. അതിനാൽ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും. ഉറച്ച വ്യക്തിത്വം പ്രകടമാക്കും.
ധനു : 'പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കും' എന്നുള്ളതിനാൽ ഈ ദിവസം കഴിവുകൾ തെളിയിക്കുന്നതിന് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക. ദിവസത്തിന്‍റെ അവസാനപാദത്തിൽ വ്യക്തിത്വവികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.
മകരം : ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കും. ലക്ഷ്യങ്ങളിൽ വിശ്വസിക്കുക. ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിനുള്ള അവസരം വന്നുചേരും. സ്വന്തം ആരോഗ്യത്തിനും സന്തോഷത്തിനുമായി സമയം കണ്ടെത്തുക.
കുംഭം : ജോലിഭാരം ഇന്ന് നിങ്ങളുടെ നടുവൊടിക്കും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും സമർപ്പണ മനോഭാവം പ്രശസ്‌തി വർധിപ്പിക്കുകയും ചെയ്യും.
മീനം : ജോലിസ്ഥലത്ത് കഴിഞ്ഞകാലപ്രകടനങ്ങൾ മോശമായിരുന്നുവെങ്കിൽ, അത് മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കാവുന്ന ഒരു ദിവസമാണ്. ഇന്ന് നേരിടുന്ന ഏത് പ്രതിസന്ധിയും അസാമാന്യമായ കഴിവുകൊണ്ട് അതിജീവിക്കും. മനസിനെ ശാന്തമാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക.
മേടം : ഇന്ന് സുഖകരമായ ഒരു ദിവസം ആയിരിക്കില്ല. നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാകാൻ സാധ്യതയുണ്ട്. ബന്ധങ്ങളിൽ അസ്വസ്ഥത തോന്നിയേക്കാം.
ഇടവം : മികച്ച ഒരു ദിവസം ആണ്. ഇന്ന് തുടങ്ങിവയ്ക്കുന്ന എല്ലാ പ്രവൃത്തികളിലും വിജയം കാണാനാകും. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും. പ്രതീക്ഷിച്ചതുപോലെ അത്ര ഊർജസ്വലമായിരിക്കില്ല ദിവസത്തിന്‍റെ അന്ത്യം.
മിഥുനം : പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കും. നിങ്ങളുടെ നല്ല പ്രവൃത്തികൾ കൊണ്ട് മറ്റുള്ളവർക്കും ഉയർച്ച ഉണ്ടാകും. നിങ്ങൾക്ക് വേണ്ടിയും കുറച്ച് സമയം കണ്ടെത്തണം.
കര്‍ക്കടകം : ഇന്ന് അങ്ങേയറ്റം ശുഭാപ്‌തി വിശ്വാസമുള്ള ഒരാളായിരിക്കും. നിങ്ങളുടെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് അനുകരിക്കാൻ തോന്നും. വൈകുന്നേരം നിങ്ങളുടെ ഉറ്റവർക്കൊപ്പം സമയം ചെലവഴിക്കും. ഒരു വ്യത്യസ്‌തമായ ഉദാഹരണത്തെ പിൻതുടർന്ന് അത് നേടുവാൻ നിങ്ങൾ ശ്രമിക്കും.