ചിങ്ങം: നിങ്ങള്‍ക്ക് ഇന്ന് ഒരു ഭാഗ്യ ദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്രകള്‍ നടത്തിയേക്കാം. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് ചിങ്ങം രാശിക്കാര്‍ നേട്ടത്തിന് സാധ്യതയുണ്ട്.
കന്നി: ജോലിയായാലും ബിസിനസില്‍ ആയാലും കന്നി രാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസം. തൊഴിലിടങ്ങളില്‍ സ്ഥാനക്കയറ്റമോ, അല്ലെങ്കില്‍ വരുമാന വര്‍ധനവോ ഉണ്ടായേക്കാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണ്ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും.
തുലാം: ബിസിനസില്‍ നിന്ന് നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഒരു ദിവസമാണ് തുലാം രാശിക്കാര്‍ക്ക് ഇന്ന്. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ നിങ്ങള്‍ പോകാന്‍ സാധ്യതയുണ്ട്.
സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് ഇന്ന് പുത്തന്‍ ഉണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്ടറുമായി നിശ്ചയിച്ച കൂടിക്കാഴ്ച തെറ്റിക്കാതിരിക്കുക. വിദേശത്ത് നിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും.
വൃശ്ചികം: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്നത്തെ ദിവസം നല്ലരീതിയിലും ശാന്തമായും തുടങ്ങുക. ഒരു പുതിയ സംരംഭങ്ങള്‍ ഒന്നും ഇന്ന് ആരംഭിക്കരുത്. അതിനായി മറ്റൊരു ദിനം തെരഞ്ഞെടുക്കുന്നതാവും ഉചിതം. നിങ്ങള്‍ക്ക് ഇന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിടയുണ്ട്. വൃശ്ചിക രാശിക്കാര്‍ക്ക് ഇതൊരു ശരാശരി ദിവസമായിരിക്കും.
ധനു: സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. വിനോദത്തിനും മാനസിക ഉല്ലാസത്തിനും വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കും. വ്യത്യസ്ത മേഖലകളില്‍പ്പെട്ട വ്യക്തികളുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരം നിങ്ങളെ സന്തുഷ്ടനാക്കും.
തൊഴില്‍രംഗത്ത് പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലം നല്‍കും. സുഹൃത്തുക്കളുമായി ആനന്ദകരമായ രീതിയില്‍ സമയം ചെലവഴിച്ചേക്കാം. സൃഷ്ടിപരമായ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
മകരം: ഇന്ന് ഏറ്റെടുത്ത കച്ചവട വിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയപ്പെടും. നിങ്ങൾ ആസൂത്രണം ചെയ്തതനുസരിച്ച് ഇന്ന് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസ്സവുമില്ലാതെ കച്ചവടം തുടരും.
കുംഭം: അനുകൂലമായ ഒരു ദിവസമല്ല ഇന്ന് കുംഭം രാശിക്കാരെ കാത്തിരിക്കുന്നത്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. കാരണം ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉല്‍ക്കണ്ഠാകുലരായിരിക്കും. സ്ത്രീകള്‍ അവരുടെ കര്‍ക്കശ സ്വഭാവം മാറ്റിവെച്ച് എല്ലായിപ്പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ ഒഴിവാക്കാന്‍ ശ്രമിക്കണം. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാവുന്നതാണ്. ബൗദ്ധിക ചര്‍ച്ചകളില്‍ വിജയം നേടാന്‍ സാധിച്ചേക്കാം. നിങ്ങളുടെ ചെലവുകള്‍ പെട്ടെന്ന് വര്‍ധിക്കാനും ഇന്ന് സാധ്യത.
മീനം: ഇന്ന് നിങ്ങള്‍ക്ക് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്ടപ്പെട്ടേക്കാം.
നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളേയും പ്രശ്നങ്ങളേയും ഇന്ന് നേരിടേണ്ടിവരും. വസ്തുവിനേയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.
മേടം: ഇന്ന് നിങ്ങൾക്ക് പരിമിതമായ ഫലങ്ങളുടെ ഒരു ദിവസമാണ്. നിങ്ങളുടെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ ഒരു നല്ല ദിവസം. എന്നാല്‍ തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങളുടെ ചിന്താധാരകളെ ആശയക്കുഴപ്പത്തിലാക്കരുത്.
ഓഫിസില്‍ നിങ്ങൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ഇന്ന് സമചിത്തത കൈവിടാതെ നിങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. സ്ത്രീകള്‍ കര്‍ക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകള്‍ക്കും ഏറെ സാധ്യത.
ഇടവം: ഈ ദിനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമല്ല. തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ക്ക് മികവുപുലര്ത്താന് കഴിഞ്ഞേക്കില്ല. അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നിങ്ങൾക്ക് നഷ്ടമായേക്കാം.
പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കുക. സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ ആത്മസംയമനം പാലിക്കുമെന്ന് ഉറപ്പ് വരുത്തുക. സംഭാഷണത്തിലും പ്രവൃത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് എല്ലാകാര്യങ്ങളും ശോഭയുള്ളതും മനോഹരവുമായിരിക്കും. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും ആഡംബര വസ്തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനും നിങ്ങള്‍ സമയം കണ്ടെത്തും. എന്നാല്‍ ബജറ്റിലുള്ളതിനേക്കാള്‍ പണം നിങ്ങള്‍ക്ക് ചെലവാക്കേണ്ടി വന്നേക്കും എന്നതിനാല്‍ ശ്രദ്ധിക്കുക.
കുടുംബവും സുഹൃത്തുക്കളും നിങ്ങളുടെ ഉല്ലാസഭരിതമായ മനോഭാവവും ചേരുമ്പോൾ ഈ ദിവസം ഏറ്റവും ആസ്വാദ്യമാകും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സയാഹ്നത്തെ സന്തോഷഭരിതമാക്കും.
കര്‍ക്കടകം: അശയക്കുഴപ്പവും പ്രതിസന്ധികളും നിറഞ്ഞതായിരിക്കും നിങ്ങള്‍ക്ക് ഈ ദിനം. അതുകൊണ്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുക. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്.
എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ നീക്കം ചെയ്യണം. ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവെക്കുക.