തിയതി: 10-06-2023 ശനി
വര്‍ഷം: ശുഭകൃത് ഉത്തരായനം
ഋതു: ഗ്രീഷ്മം
തിഥി: ഇടവം കൃഷ്ണ സപ്തമി
നക്ഷത്രം: ചതയം
അമൃതകാലം: 06:01 AM മുതല്‍ 07:37 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 07:37 AM മുതല്‍ 08:25 AM വരെ & 02:49 PM മുതല്‍ 03:37 PM വരെ
രാഹുകാലം: 09:12 AM മുതല്‍ 10:48 AM വരെ
സൂര്യോദയം: 06:01AM
സൂര്യാസ്തമയം: 06:45 PM
ചിങ്ങം : എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയിച്ചുവരിക എന്നുള്ളതാണ് നിങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. വ്യാപാര-വ്യവസായ രംഗത്ത് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. വ്യക്തിപരമായ ജീവിതം തെറ്റുകൾ ഇല്ലാതെ കടന്നുപോകും.
കന്നി : നിങ്ങളുടെ വാക്ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമേ നിങ്ങളുടെ യഥാർഥ കഴിവ് പുറത്തുവരൂ.
തുലാം : മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള സുഹ്യത്ത് നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക് ഒരു കൂട്ടുകച്ചവട സംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും.
വൃശ്ചികം : ഇന്ന് നിങ്ങളുടെ ബോസിന്റെ അതൃപ്തിയും സഹപ്രവർത്തകരുടെ അർധമനസോടെയുള്ള പിന്തുണയും സ്നേഹപൂർവമായ സാമീപ്യമില്ലായ്മയും അനുഭവിക്കേണ്ടിവരും. ജോലിക്ക് ശ്രമിക്കലും വൈകിയുള്ള അഭിമുഖ വിജയങ്ങളും ഉണ്ടാകും.
ധനു : സത്യവും നീതിയും ഉയർത്തിപ്പിടിച്ച് അനീതിക്കും വിവേചനത്തിനും എതിരേ നിങ്ങൾ പൊരുതും. ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ഇഷ്ടമുള്ളതെല്ലാം വെട്ടിപ്പിടിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്.
മകരം : ഇന്ന് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും പാഴായിപ്പോയതിൽ വളരെയധികം ദുഃഖിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടേതുമായി യോജിക്കാത്തതിനാൽ തർക്കത്തിന് സാധ്യത. ഈ അന്തരീക്ഷം ഉത്കണ്ഠ വർധിപ്പിക്കുമെങ്കിലും നിങ്ങൾ പ്രതീക്ഷ കൈവിടരുത്. നിങ്ങൾ തീർച്ചയായും ഈ ദുർഘടസമയം തരണം ചെയ്യുകയും അവസാന വിജയം നേടുകയും ചെയ്യും.
കുംഭം : ഭാവിപദ്ധതികളുമായി ബന്ധപ്പെട്ട് നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കും. എന്നിരുന്നാലും ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ദൈവീകമായ ഊർജ്ജം ഭാവി സ്വപ്നങ്ങളെ യാഥാർഥ്യമാക്കും. ജോലിയിൽ നിങ്ങൾ ഊർജ്ജസ്വലതയും സൗമനസ്യവും ആർജ്ജിച്ചിട്ടുള്ളതാണ്.
മീനം : നിങ്ങൾക്കിന്ന് സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഊർജ്ജം ചെലവഴിക്കേണ്ടി വരും. സാമ്പത്തികമായി നിങ്ങൾക്ക് മുറിവേൽക്കുകയും കുടുംബത്തിൽ അപ്രതീക്ഷിത അസുഖങ്ങൾ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. ഈ പ്രതിസന്ധി ഉണ്ടായാലും നിങ്ങൾ സമ്മർദത്തിന് അടിമപ്പെടരുത്.
മേടം : ഇന്ന് നിങ്ങൾക്ക് പ്രകൃതി സ്നേഹം തോന്നുന്നതിനാൽ ചെടികൾ നടുകയും ചവറുകുഴികൾ ഉണ്ടാക്കി പരിസരം വൃത്തിയാക്കുകയും ചെയ്യും. നിങ്ങൾക്ക് ഈ ലോകത്തെ ഒരു നല്ല സ്ഥലമാക്കി മാറ്റണമെങ്കിൽ ഇത് തുടർന്നും ചെയ്യുക.
ഇടവം : നിങ്ങളുടെ മധുരമുള്ള വാക്കുകൾ ബിസിനസ് ഡീലുകളെ വളരെയധികം സഹായിക്കുമെങ്കിലും ദിവസം പോകുംതോറും അതിന്റെ പ്രഭാവം കുറയും. വികാരപരമാകാനുള്ള വ്യഗ്രത കുറച്ചില്ലെങ്കിൽ അത് സംഘർഷത്തിന് വഴിയൊരുക്കും. ചില ദിവസങ്ങളിൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.
മിഥുനം : ഇന്ന് നിങ്ങൾ സന്തോഷകരമായ ഒരു ട്രിപ്പ് പ്ലാൻ ചെയ്യും. അത് നിങ്ങളുടെ മനസ് നിറയ്ക്കും. എതിർലിംഗത്തിൽപ്പെട്ടവരിൽ നിന്നും നിങ്ങൾ സ്വാഭാവികമായുള്ള പ്രീതി പിടിച്ചുപറ്റും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. ഇത് നിങ്ങളുടെ മനസിന് സന്തോഷം നൽകും.
കര്‍ക്കടകം : ഉജ്ജ്വലവും പ്രതീക്ഷാനിർഭരവുമായ ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ബിസിനസ് ഡീലുകൾ ചർച്ച ചെയ്ത് ഉറപ്പിക്കുമ്പോൾ സൂക്ഷ്മമായ അവബോധം ആവശ്യമാകുന്നു. നിങ്ങളുടെ നേതൃത്വപാടവം ഏതൊരു അന്ത്യശാസനത്തെ മറികടക്കുന്നതിനും, പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതിനും, മാർക്കറ്റ് ചെയ്യുന്നതിനും സഹായകമാകും.