ചിങ്ങം: അശ്രദ്ധമായ മനോഭാവം മൂലം ഇന്ന് നിങ്ങളുടെ ചെലവുകൾ വർധിക്കാനിടയുണ്ട്. ചെലവ് കുറയ്ക്കാൻ ശ്രമിക്കണം. ദിവസത്തിന്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകും. ഈ പ്രശ്നങ്ങൾ നിങ്ങൾ ഇപ്പോൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക.
കന്നി: ജോലിസ്ഥലത്ത് നിങ്ങളുടെ വാക്കുകളും പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും.
തുലാം: നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും മികവിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങൾക്ക് ഓഫിസിൽ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കിൽ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാൻ പോകുന്ന ഒരു വർധനവിലൂടെയുമാണ്.
വൃശ്ചികം: നിങ്ങൾക്ക് ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും.
ധനു: ഇന്ന് പ്രവൃത്തികൾ സംസാരിക്കും. ദിവസത്തിന്റെ അവസാനപാദത്തിൽ നിങ്ങൾ വ്യക്തിത്വ വികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യും. വാസസ്ഥാനം പുതുക്കാനും സ്വപ്ന ഭവനം പണിയാനും സാധ്യത.
മകരം: മാനസികവും ശാരീരികവുമായ ആരോഗ്യം നിങ്ങൾ കാത്തു സൂക്ഷിക്കും. സ്വപ്നങ്ങൾ നിറവേറ്റാൻ പ്രയത്നിക്കും. നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അവതരിപ്പിക്കുന്നതിന് ഇന്ന് സാധ്യത കാണുന്നു. മേലുദ്യോഗസ്ഥരിൽ മതിപ്പ് ഉളവാക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക.
കുംഭം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം കൂടുതലായിരിക്കും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ നിങ്ങൾക്ക് ലഭിക്കും. കാര്യക്ഷമത നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കും. നിങ്ങളുടെ സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്തിയെ വർധിപ്പിക്കുകയും ചെയ്യും.
മീനം: തൊഴിലിടങ്ങളിലെ നിങ്ങളുടെ പ്രകടനങ്ങൾ മെച്ചപ്പെടും. സഹപ്രവർത്തകർ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിക്കും. എന്നാൽ നിങ്ങളുടെ അസാമാന്യമായ കഴിവുകൊണ്ട് അതിനെ അതിജീവിക്കും. ധ്യാനം പോലുള്ള കാര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് ശാന്തമായിരിക്കാൻ സാധിക്കും.
മേടം: നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയും. ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിൽ നിന്നും അവിചാരിതമായി നിങ്ങളുടെ ചില പരിഹരിക്കപ്പെടാത്തതും അനിശ്ചിതവുമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.
ഇടവം: ഇന്ന് ആരംഭിക്കുന്ന എല്ലാത്തിലും നിങ്ങൾ ഒരുപക്ഷെ വിജയിക്കും. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അത്ര ഊർജ്ജസ്വലമായിരിക്കില്ല ദിവസത്തിന്റെ അന്ത്യം.
മിഥുനം: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി വളരെ ശ്രദ്ധാപൂർവം പ്രവർത്തിക്കും. അവരിൽ നിന്നും ഇതുതന്നെ നിങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യും. നിങ്ങൾ സ്വയം കുറച്ച് സമയം കണ്ടെത്തണം.
കര്ക്കടകം: ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്തി വിശ്വാസമുള്ള ഒരാളായിരിക്കും. നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് നിങ്ങളെ അനുകരിക്കാൻ തോന്നും. വൈകുന്നേരം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. ഒരു വ്യത്യസ്ഥമായ ഉദാഹരണത്തെ പിൻതുടർന്ന് അത് നേടാൻ നിങ്ങൾ ശ്രമിക്കും.