ചിങ്ങം: ബന്ധങ്ങള്‍, കൂട്ടുകെട്ടുകള്‍ ഇവയെല്ലാമാണ് ഇപ്പോൾ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങളെ ഉദാരമായി സഹായിക്കും. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാ തരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ സമയം നല്ലതാണ്.
കന്നി: നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറും. മധുരവുമായി ബന്ധപ്പെട്ട എല്ലാത്തിനും ഇന്ന് നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ നേട്ടങ്ങള്‍ മനസിലാക്കുന്നതോടെ നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയുന്നു. ഇത് ശാന്തമായ മനസും ഉത്തമമായ ആരോഗ്യവും നിങ്ങൾക്ക് ഉറപ്പാക്കുന്നു. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്നു നില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസവേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് മേഖലയില്‍ ഉള്ളവര്‍ക്കും ഇത് നല്ല സമയമല്ല.
തുലാം: പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസിക നിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ ഒരു സത്‌കാരത്തോടുകൂടി ആഘോഷിക്കുക.
വൃശ്ചികം: സംസാരവും കോപവും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്തുക. വ്യാകുലതയും ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധ പുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികൾക്കായി നിങ്ങള്‍ പണം ധാരാളമായി ഉപയോഗിക്കുന്നതിനാല്‍ ചെലവുകള്‍ വര്‍ധിക്കാം.
ധനു: ഇന്ന് നിങ്ങള്‍ക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരുമെന്ന് ഗണേശന്‍ പറയുന്നു. സാമ്പത്തികമേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിങ്ങള്‍ക്ക് യാത്ര പോകാം.
മകരം: കുടുംബത്തിന്‍റെയും മക്കളുടെയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമാണിന്ന്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ നിങ്ങളുടെ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍, പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെ പറ്റി നിങ്ങൾക്ക് ജാഗ്രത വേണം.
കുംഭം: എതിരാളികളുമായി ഇന്ന് നിങ്ങൾ ഏറ്റുമുട്ടാതിരിക്കുക. നിങ്ങൾക്കിന്ന് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസിക സംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വന്നെത്തും.
മീനം: എല്ലാത്തരം കലകളിലും മികവ് പുലർത്താൻ നിങ്ങൾക്ക് കഴിയും. ബിസിനസിൽ പുതിയ പങ്കാളിത്തത്തിന് ഈ സമയം അനുയോജ്യമാണ്. ഇന്ന് നിങ്ങൾ നല്ല രീതിയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു പാർട്ടിയോ യാത്രയോ നിങ്ങൾക്ക് ആസൂത്രണം ചെയ്യാം. നിങ്ങളുടെ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നത് നിങ്ങളെ കൂടുതൽ ശക്തരാക്കും. വിജയം സ്വയം തിരിച്ചറിയാൻ സഹായിക്കും.
മേടം: ഇന്ന് നിങ്ങളുടെ ദിവസം സന്തോഷപ്രദമായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുടുംബാന്തരീക്ഷം. ഇന്ന് ജീവിത പങ്കാളിയുമായി ഊഷ്‌മളമായ ചില നിമിഷങ്ങള്‍ നിങ്ങൾ പങ്കിടുക. നിങ്ങൾക്കിന്ന് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകൾക്ക് ഇന്ന് സാധ്യതയുണ്ട്. നിങ്ങളുടെ വൈകാരികമായ പെരുമാറ്റം പങ്കാളിയുടെ കോപത്തിന് കാരണമായേക്കാം. ജോലിയില്‍ നിങ്ങൾക്കിന്ന് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും കഴിയുന്നത്ര അകന്ന് നിൽക്കുക.
ഇടവം: ശാരീരികമായും മാനസികമായും സൗഖ്യം അനുഭവപ്പെടുന്ന ദിവസമാണിന്ന്. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളും ഉല്ലാസകരമായ വേളകളും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യാഥാർഥ്യമാകുകയും ഏറ്റെടുത്ത ജോലി അനായാസം പൂർത്തിയാക്കുകുകയും ചെയ്യും. തന്മൂലം അതിന്‍റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവക്കാന്‍ നിങ്ങള്‍ താത്‌പര്യപ്പെടും. ഇന്ന് നിങ്ങളുടെ കണക്ക് കൂട്ടലുകള്‍ ഫലവത്തായി തീരും. നിങ്ങളുടെ മാതൃഭവനത്തിൽ നിന്ന് നല്ല വാർത്തകള്‍ പ്രതീക്ഷിക്കാം. രോഗികൾക്ക് ഇന്ന് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും. വളരെ മുൻപ് സ്‌തംഭിച്ചുപോയ ചില ജോലികള്‍ മാന്ത്രിക ശക്തികൊണ്ടെന്ന പോലെ വീണ്ടും ആരംഭിക്കും.
മിഥുനം: നിങ്ങളുടെ കുട്ടികളുടെയും പങ്കാളികളുടെയും അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിഞ്ഞ് ചെയ്യണം. അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ തന്നെ ആരോഗ്യം സൂക്ഷ്‌മമായി പരിപാലിക്കേണ്ടതാണ്. കാരണം, നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക. നിസ്തേജന്‍മാരുമായി ഇടപഴകാതിരിക്കുക. അല്ലാത്തപക്ഷം അത് അപകീര്‍ത്തിക്ക് കാരണമായേക്കും.
കര്‍ക്കടകം: എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരുപക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തി ആകാം അത്. താന്‍ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി നോക്കുക. ശാന്തത പാലിക്കുകയും ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. ചില്ലറ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.