ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബർ 24 വെള്ളി 2023) - ഇന്നത്തെ രാഹുകാലം

Horoscope prediction today: ഇന്നത്തെ ജ്യോതിഷ ഫലം

horoscope today  Horoscope prediction today  November 24 Horoscope  astrology  astrology prediction  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  നവംബർ 24 വെള്ളി 2023  രാശി ഫലം  നക്ഷത്രഫലം
നിങ്ങളുടെ ഇന്ന്
author img

By ETV Bharat Kerala Team

Published : Nov 24, 2023, 7:08 AM IST

തീയതി: 24-11-2023 വെള്ളി

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: വൃശ്ചികം ശുക്ല ദ്വാദശി

നക്ഷത്രം: രേവതി

അമൃതകാലം: 07:50 AM മുതൽ 09:16 AM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 8:47 AM മുതൽ 9:35 AM വരെ & 3:11 മുതൽ 3:59 വരെ

രാഹുകാലം: 10:43 AM മുതൽ 12:10 PM വരെ

സൂര്യോദയം: 06:23 AM

സൂര്യാസ്‌തമയം: 05:58 PM

ചിങ്ങം: മറ്റുള്ളവരെ സഹായിക്കാൻ ഇന്ന് നിങ്ങൾ സന്നദ്ധനായിരിക്കും. ചില കാര്യങ്ങളിൽ നിങ്ങൾ എത്ര പരിശ്രമം നടത്തിയാലും ഇന്ന് വിജയിക്കാൻ കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ഇന്ന് ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിനായി കഠിനമായി അധ്വാനിക്കേണ്ടിവരും.

കന്നി: നിങ്ങളുടെ ധൈര്യമുള്ള സ്വഭാവം ഇന്ന് എല്ലാവരേയും ആകർഷിക്കും. വലിയ മത്സരത്തിനൊടുവിൽ നിങ്ങളുടെ വ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളിൽ പുഞ്ചിരി ഉണർത്തും.

തുലാം: ജീവിതപങ്കാളിയെ ഇന്ന് കണ്ടുമുട്ടിയേക്കും. അവരെ ആകർഷിക്കാനായി നിങ്ങളുടെ രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവയ്ക്കു‌കയും വികാരപരമായി കൂടുതൽ അവരോട്‌ അടുക്കാൻ ശ്രമിക്കുകയും ചെയ്യും.

വൃശ്ചികം: പങ്കാളിയുമായി സമയം ചെലവഴിക്കും. നിങ്ങളുടെ ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. ഈ സമയം നിങ്ങളുടെ വിജയത്തിന്‍റെ കീർത്തി പരക്കും.

ധനു: ഇന്ന് നിങ്ങൾ ഒരു യാത്രയ്ക്കായി തയ്യാറെടുത്തുകൊള്ളൂ. പണം നിങ്ങളെ ഈ ലോകം ചുറ്റിക്കും. ഇന്ന് നിങ്ങൾ പ്രാധാന്യം നൽകേണ്ടത്‌ സാമ്പത്തിക കാര്യങ്ങൾക്കാണ്. നിങ്ങളുടെ വിജയത്തിന്‍റെ കീർത്തി എങ്ങും പരക്കും.

മകരം: ജോലിക്ക്‌ കുടുംബത്തേക്കാൾ സ്ഥാനം നൽകുന്നു എന്ന പരാതി നിങ്ങൾക്ക് കേൾക്കേണ്ടി വരും. ഇന്ന് പങ്കാളിയോടൊപ്പം ഒരു യാത്ര പോകും. മേലുദ്യോഗസ്ഥന്‍റെ പ്രശംസ പിടിച്ചുപറ്റുകയും എതിരാളികളുടെ മുന്നിൽ തിളങ്ങുകയും ചെയ്യും.

കുംഭം: സുഹൃത്തുക്കളുടെ പ്രാധാന്യം മനസിലാക്കുകയും അവരുമായി ബന്ധം പുനഃസ്ഥാപിക്കാൻ പുറപ്പെടുകയും ചെയ്യും. നിങ്ങളുടെ വാക്‌ചാതുരി ജോലിയിൽ സഹായിക്കും. എതിരാളികൾ പോലും നിങ്ങളുടെ കഴിവിനെ പ്രശംസിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും.

മീനം: ജോലിയിൽ ഒരുപാട് സമ്മർദങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു ദിവസമാണ് ഇന്ന് നിങ്ങൾക്ക്. പക്ഷേ സാമർഥ്യബോധവും ഊർജ്ജസ്വലതയും നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയാൽ നിങ്ങള്‍ക്ക് മുന്നോട്ടുപോകാൻ കഴിയും. ഇന്ന് നിങ്ങളുടെ പ്രൊജക്റ്റുകൾ പൂര്‍ത്തീകരിക്കാനും അതിലൂടെ നിരവധി അംഗീകാരങ്ങൾ നേടാനും ഭാഗ്യമുണ്ട്.

മേടം: ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഗുണം ലഭിക്കാനായി അത്യാഗ്രഹിയാകരുത്. ചിലപ്പോൾ നിങ്ങൾ പ്രശ്‌നത്തിൽ അകപ്പെട്ടേക്കാം. എല്ലാ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ഏകാഗ്രത ഇന്ന് കുറവാകാൻ സാധ്യതയുണ്ട്. തത്ഫലമായി ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല.

ഇടവം: വ്യവസ്ഥാപിതവും ആചാരപരവുമായ എല്ലാ കാര്യങ്ങളെയും നൂതനമായ മാർഗങ്ങൾ ഉപയോഗിച്ച്‌ വെല്ലുവിളിച്ച്‌ വിജയം നേടാൻ സാധിക്കും. ഉച്ചയ്ക്ക്‌ നിങ്ങളുടെ മേലുദ്യോഗസ്ഥന്‍റെ ശകാരം കേൾക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. വൈകുന്നേരം ബലഹീനതകള്‍ ശക്തിയാക്കിമാറ്റാനുള്ള ചുറ്റുപാട്‌ നിങ്ങൾക്കുണ്ടാകും.

മിഥുനം: ജോലിയിൽ ഇന്ന് നിങ്ങൾ സമ്മർദം നേരിട്ടേക്കാം. ദിനാവസാനത്തോടെ ജീവിതപങ്കാളിയുടെ ഇടപെടൽ മൂലം നിങ്ങളുടെ സമ്മർദങ്ങൾ ഇല്ലാതാകും. ബിസിനസ്, വീട്, വിനോദം എന്നിവയ്‌ക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതില്‍ നിങ്ങൾ വിദഗ്‌ധനാണ്. കുറച്ച് വൈകിയാണെങ്കിലും നിങ്ങളുടെ പ്രാർഥനയ്ക്ക് ഫലം കാണും.

കര്‍ക്കടകം : പല കാര്യങ്ങള്‍ക്ക് വേണ്ടിയും നിങ്ങളുടെ മുഴുവൻ ദിവസവും ചെലവഴിക്കുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. അതിനായി പ്രത്യേക ശ്രദ്ധ കൊടുക്കണം. ഇന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.