തീയതി: 03-11-2023 വെള്ളി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ഹേമന്തം
തിഥി: തുലാം കൃഷ്‌ണ ഷഷ്‌ടി
നക്ഷത്രം: തിരുവാതിര
അമൃതകാലം: 07:43 AM മുതല്‍ 09:11 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 08:39 AM മുതല്‍ 09:27 AM വരെ & 03:03 PM മുതൽ 03:51 PM വരെ
രാഹുകാലം: 10:39 AM മുതല്‍ 12:07 PM വരെ
സൂര്യോദയം: 06:15 AM
സൂര്യാസ്‌തമയം: 05:59 PM
ചിങ്ങം : ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽ മേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും.
കന്നി : ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി സമയം ചെലവഴിക്കുന്നത് ഫലപ്രദമായേക്കാം. ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ ക്ഷമയോടെ എതിരിടുക. പ്രണയ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് കാണും.
തുലാം : വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമ പ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വച്ച് അത് തീർപ്പായേക്കാം. ജോലിഭാരം സാധാരണമായി തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.
വൃശ്ചികം : ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നന്നായിരിക്കും.
ധനു : വളരെ വൈരുധ്യം നിറഞ്ഞ ദിവസമാണ് നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്. അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നവരിൽ നിന്നും നിങ്ങൾ അകന്നുനിൽക്കുക. ക്ഷമയോടെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കുകയും ചെയ്‌താൽ വാഗ്വാദങ്ങൾ ഒഴിവാക്കാം.
മകരം : ഇന്ന് നിങ്ങൾ ഏറ്റെടുത്ത കച്ചവട വിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയും. നിങ്ങൾ ആസൂത്രണം ചെയ്‌തതനുസരിച്ച് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ അനുകൂലമാകും. ഒരു തടസവുമില്ലാതെ കച്ചവടം തുടരാം. നിങ്ങളുടെ പങ്കാളികളും സഹപ്രവർത്തകരും ഊഷ്‌മളമായി പ്രതികരിക്കുന്നവരാകും.
കുംഭം : നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. കാരണം, ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്കണ്‌ഠാകുലരായിരിക്കും. സ്ത്രീകള്‍ അവരുടെ കര്‍ക്കശസ്വഭാവം മാറ്റിവച്ച് ശാന്തരായിരിക്കണം. പ്രകോപിപ്പിക്കുന്നവരെ ഒഴിവാക്കണം. നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ഇന്ന് ഐ ക്യൂ നില വളരെ ഉയര്‍ന്നതായിരിക്കുമെന്നതിനാല്‍ ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. ചെലവുകള്‍ പെട്ടെന്ന് വര്‍ധിക്കാനും സാധ്യത.
മീനം : കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി മനോവീര്യം നഷ്‌ടപ്പെടും. ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. അവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് കുഴപ്പത്തില്‍കൊണ്ട് ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. വസ്‌തുവിനെയോ വാഹനങ്ങളെയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.
മേടം : ഇന്ന് സുന്ദരമായ കാര്യങ്ങളോടായിരിക്കും താല്‍പര്യം. ചുറ്റുമുള്ള സുന്ദരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുതിയൊരു സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. എന്നിരുന്നാലും, തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും. തുറന്ന മനസോടെ ലഭ്യമായവയിൽ നിന്ന് നന്നായി ആലോചിച്ച് തെരഞ്ഞെടുക്കുക.
ഇടവം : നിങ്ങൾ നിങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുക. മറ്റെന്തിനെക്കാളും വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭക്ഷണത്തിനോ വിനോദത്തിനോ ആയി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഉൾക്കൊള്ളിച്ച് ഒരു ഒത്തുചേരലിന് ഇന്ന് സാധ്യതയുണ്ട്. സ്വാദിഷ്‌ടമായതോ തീക്ഷ്‌ണമായതോ ആയ എന്തോ ഒന്നിനുവേണ്ടി കഠിനമായി ആഗ്രഹിക്കും. അതിനാൽ നിങ്ങൾ നിങ്ങളെ വേണ്ടുംവിധം പരിപാലിക്കുക.
മിഥുനം : ആവേശഭരിതനായിരിക്കും. വിജയത്തിലേക്ക് നയിക്കുന്ന പോസിറ്റീവായ കാര്യങ്ങൾ ഇന്ന് മുന്നിലെത്തും. ഇഷ്‌ടത്തിനനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ നിങ്ങൾക്ക് കഴിയും. തിരക്കേറിയ ദിനചര്യ ആയിരിക്കും ഇന്ന് ഉണ്ടാകുക, എന്നാലും അത് സാമാധാനത്തിലേക്കും ഫലപ്രാപ്‌തിയിലേക്കും നയിക്കും.
കര്‍ക്കടകം : കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് ഇന്ന് ശ്രമങ്ങൾ പാഴായിപ്പോകാം. കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അയൽക്കാരെ കരുതിയിരിക്കുകയും സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുകയും ചെയ്യുക.