ചിങ്ങം : കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക് ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്ക്കാവൂ. നിങ്ങളുടെ പങ്കാളിയിൽ നിന്നും ചിലകാര്യങ്ങളില്‍ അതൃപ്‌തി ഉണ്ടായേക്കാം.
കന്നി : നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതായിരിക്കും. അത് നിങ്ങൾക്ക് വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് നന്നായിരിക്കും.
തുലാം : നിങ്ങൾക്ക് നല്ല മനസുഖം അനുഭവപ്പെടും. കഴിഞ്ഞകാലത്തെ നല്ല കാര്യങ്ങള്‍ ഓർമിക്കാൻ ഇഷ്‌ടപ്പെടും. നിങ്ങൾക്ക് സമാന ചിന്താഗതിക്കാരായ ആളുകളുമായി സംസാരിക്കാന്‍ അവസരമുണ്ടാകും. ഒപ്പം നിങ്ങളുടെ ആശയങ്ങളും ചിന്തകളും ചർച്ചചെയ്യുകയും പങ്കുവെക്കുകയും ചെയ്യും. തത്ത്വചിത്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ നിങ്ങൾ പങ്കുവയ്ക്കും. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുന്നതിനു പകരം വര്‍ത്തമാന കാലത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കും.
വൃശ്ചികം : ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. ബിസിനസ് മീറ്റിംഗുകളിലും പ്രൊഫഷണൽ ചർച്ചകളിലും നിങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കും. നിങ്ങളുടെ നർമ്മബോധം ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരെയും ചിരിപ്പിക്കുകയും നിങ്ങളിലേക്ക് അവരെ ആകര്‍ഷിക്കുകയും ചെയ്യും.
ധനു : പ്രണയിക്കുന്നവര്‍ക്ക് ഇന്ന് അനുകൂല സമയമാണ്. പ്രണയിനിയെ കുറിച്ചും ഭാവിയെ കുറിച്ചും നിങ്ങള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കാണും. നിങ്ങളുടെ വാര്‍ഡ്‍റോബ് പുതുക്കണമെന്ന് തോന്നും. അതുകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ഷോപ്പിങ്ങിന് പോയേക്കും. ഈ ദിവസം ഉജ്ജ്വലമായിരിക്കും.
മകരം : ഇന്ന്, നിങ്ങൾ മുമ്പ് നടത്തിയ തെറ്റുകളെക്കുറിച്ച് ചിന്തിക്കും. ജോലിയിൽ നിങ്ങളുടെ ടീമിന്‍റെ വിജയത്തിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. എന്നിരുന്നാലും, നിങ്ങളുടെ പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം അല്ലെങ്കിൽ അർഹമായ അഭിനന്ദനം ലഭിക്കാതിരിക്കാം. ഇത് നിങ്ങളെ നിരാശരാക്കും, പക്ഷേ നിങ്ങളുടെ വില നിങ്ങൾക്ക് അറിയാവുന്നതു കൊണ്ട് നിങ്ങൾ അതിനെക്കുറിച്ച് പരാതി പറയില്ല.
കുംഭം : നിങ്ങളുടെ ഈ ദിവസം ചങ്ങാതിമാർക്കുള്ളതാണ്. നിങ്ങൾ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യും, പാട്ട് പാടും, ഉച്ചത്തിൽ സംസാരിക്കും, തത്ത്വചിന്തകൾ, മൂല്യങ്ങൾ, രാഷ്ട്രീയം എന്നിവയൊക്കെ നിങ്ങളുടെ സംസാരവിഷയമായേക്കാം. ഒരു റെസ്റ്റോറന്‍റിലോ ബീച്ചിലോ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. പങ്കാളിയോടൊപ്പം നിങ്ങൾക്ക് ഒരു റൊമാന്‍റിക് സായാഹ്നം പ്രതീക്ഷിക്കാം.
മീനം : നിങ്ങൾക്ക് ഇന്ന് അനാവശ്യമായ ദുഃഖം ഉണ്ടാകില്ല. ഇന്ന് നിങ്ങൾ വളരെ ക്ഷമയും ഉദാരമനസ്‌കതയുമുള്ളവരായിരിക്കും, ആളുകളോട് ക്ഷമിക്കും. ഇത് വളരെ നല്ലതാണ്, പക്ഷേ ആളുകൾ നിങ്ങളിൽ നിന്ന് മുതലെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
മേടം : ജോലിയുടെ സമ്മർദ്ദം നിങ്ങളെ അലട്ടുന്നുണ്ടാകാം. എന്നിരുന്നാലും, നിങ്ങളുടെ എതിരാളികളെ മുട്ടുകുത്തിക്കുന്നതിൽ നിന്ന് നിങ്ങള്‍ പിന്നോട്ടു പോകില്ല. ആവശ്യം വരുമ്പോൾ നിങ്ങള്‍ കൗശലക്കാരനാകണം. ആളുകൾ നിങ്ങളെ അറിയണം. നിങ്ങൾ മുന്നോട്ടുമാത്രം പോകാൻ ആഗ്രഹിക്കുന്നു.
ഇടവം : ഈ ദിവസം തര്‍ക്കങ്ങള്‍ക്ക് ഏറെ സാദ്ധ്യതയുള്ളതും ദിവസത്തിന്‍റെ ഏറിയപങ്കും പൊട്ടിത്തെറിയ്ക്ക് സാദ്ധ്യതയുള്ളതുമാണ്. ഉച്ചസമയത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘനേരം ബിസിനസ് ചര്‍ച്ചകളില്‍ ഏര്‍പ്പെടാം. വൈകുന്നേരത്തോടെ കാര്യങ്ങള്‍ നന്നാകും, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളില്‍ നിന്ന് നല്ല പ്രതികരണവും സ്വീകാര്യതയും ലഭിക്കും.
മിഥുനം : ഇന്ന് മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ആളുകള്‍ നിങ്ങളോട് തുറന്നു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും നിങ്ങള്‍ക്ക് ആ വിഷയത്തിലുള്ള അഭിപ്രായം അവരോട് പറഞ്ഞ് അവരെ സഹായിക്കുകയും വേണം. വൈകുന്നേരം നിങ്ങള്‍ മതപരവും, ബുദ്ധിപരവുമായ കാര്യങ്ങളില്‍ തിരക്കിലായിരിക്കും.
കര്‍ക്കടകം : ഇന്ന് എല്ലാവിധത്തിലും വെല്ലുവിളി നിറഞ്ഞതും, ദുര്‍ഘടമായതുമായ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക്. ആത്മവിശ്വാസം കുറഞ്ഞിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ചെറുതായി പരാജിതനാണെന്ന് തോന്നും. ചിലകാര്യങ്ങളില്‍ നിങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറേണ്ടതാണെങ്കിലും അങ്ങിനെയായിരിക്കില്ല പെരുമാറുന്നത്. നിങ്ങള്‍ നിങ്ങളുടെ ബന്ധങ്ങളില്‍ സന്തോഷം തേടുന്നതിനായി സമയം ചെലവഴിച്ചേക്കാം.