കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ത്രിപർണ ചക്രവർത്തി എന്ന പെൺകുട്ടി ഉറങ്ങി നേടിയത് അഞ്ച് ലക്ഷം രൂപ. ഒരു സ്വകാര്യ മെത്ത കമ്പനി രാജ്യവ്യാപകമായി നടത്തിയ ഉറക്ക മത്സരത്തിലാണ് ഹൂഗ്ലി സ്വദേശിനിയായ പെൺകുട്ടി ഒന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ സ്വന്തമാക്കിയത്. 100 ദിവസം തുടർച്ചയായി ഒൻപത് മണിക്കൂർ ഇടവേളയില്ലാതെ ഉറങ്ങുക എന്നതായിരുന്നു മത്സരത്തിന്‍റെ പ്രധാന നിയമം.
5.5 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത മത്സരത്തിൽ ത്രിപർണ മികച്ച ഉറക്കക്കാരിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സന്ദർഭം കണക്കിലെടുക്കാതെ ഏത് സ്ഥലത്തും ഏത് സമയത്തും ഉറങ്ങാൻ ത്രിപർണക്കാകുമെന്നാണ് പറയപ്പെടുന്നത്. ഉറക്കം വന്നാൽ പിന്നെ യാതൊരു വിട്ടുവീഴ്‌ചയും ത്രിപർണ കാണിക്കില്ല.
രാജ്യവ്യാപകമായി നടന്ന മത്സരത്തിൽ പെൺകുട്ടിയുടെ വിജയം വലിയ ശ്രദ്ധ നേടുകയും സമൂഹ മാധ്യമങ്ങൾ വാർത്ത ഏറ്റെടുക്കുകയും ചെയ്‌തു. സോഷ്യൽ മീഡിയയിലൂടെയാണ് ത്രിപർണ ഉറങ്ങുന്ന മത്സരത്തെക്കുറിച്ച് അറിഞ്ഞത്. ഉറക്ക മത്സരത്തിൽ ത്രിപർണ 100ൽ 95 മാർക്കും നേടി.
ത്രിപർണ നിലവിൽ ഒരു യുഎസ് കമ്പനിയിൽ ജോലി ചെയ്‌തുവരികയാണ്. അതുകൊണ്ട് തന്നെ രാത്രി സമയങ്ങളിൽ ജോലി ചെയ്യുകയും പകൽ ഉറങ്ങിയുമാണ് ശീലം. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.