ETV Bharat / bharat

വീണ്ടും ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ചതിന് 17കാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊന്നു - man kills daughter over relationship with dalit boy

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു

മൈസൂർ ദുരഭിമാനക്കൊല  കർണാടക മകളെ അച്ഛന്‍ കൊന്നു  പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു  മൈസൂർ പതിനേഴുകാരിയെ അച്ഛന്‍ കൊന്നു  karnataka honour killing  karnataka man strangles daughter to death  17 year old girl murdered in mysuru  man kills daughter over relationship with dalit boy  mysuru honour killing latest
കര്‍ണാടകയില്‍ ദുരഭിമാനക്കൊല: ദലിത് യുവാവിനെ പ്രണയിച്ചതിന് 17കാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു
author img

By

Published : Jun 9, 2022, 8:00 AM IST

മൈസൂർ (കര്‍ണാടക) : കർണാടകയിലെ മൈസൂരില്‍ ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

ജൂണ്‍ 7ന് പുലര്‍ച്ചെയാണ് നിഷ്‌ഠൂരമായ സംഭവം. മൈസൂരിലെ പെരിയപട്‌ന താലൂക്കിലെ കഗ്ഗുണ്ടി സ്വദേശിയായ സുരേഷ്‌ ആണ് മകള്‍ ശാലിനിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സുരേഷിനേയും ഭാര്യ ബേബിയേയും അറസ്റ്റ് ചെയ്‌തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - 12-ാം ക്ലാസില്‍ പഠിക്കുന്ന ശാലിനി മെല്ലഹള്ളി സ്വദേശിയായ ദലിത് യുവാവുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. ഈയിടെ ഇവരുടെ പ്രണയ ബന്ധത്തെ കുറിച്ച് അറിഞ്ഞ ശാലിനിയുടെ കുടുംബം യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ യുവാവുമായി പ്രണയത്തിലാണെന്നും കുടുംബത്തിനൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്നും ശാലിനി മൊഴി നല്‍കിയതോടെ പെണ്‍കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് പൊലീസ് മാറ്റി.

Also read: ഹൈദരാബാദില്‍ വീണ്ടും ദുരഭിമാനക്കൊല: യുവാവിനെ നടുറോഡിലിട്ട് ഭാര്യാവീട്ടുകാര്‍ കുത്തിക്കൊന്നു

എന്നാല്‍ ഇക്കഴിഞ്ഞയിടെ മൈസൂരു ജില്ല ശിശു ക്ഷേമ സമിതിക്ക് കുടുംബം സത്യവാങ് മൂലം നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. വീട്ടിലെത്തിയ ശേഷം യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കുടുംബം പെണ്‍കുട്ടിയെ നിർബന്ധിച്ചു. ഇതിനിടെ യുവാവുമായി പെണ്‍കുട്ടി ബന്ധപ്പെടാന്‍ ശ്രമിച്ചതോടെ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സുരേഷ്‌ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പെണ്‍കുട്ടി മരിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹം യുവാവിന്‍റെ ഗ്രാമമായ മെല്ലഹള്ളിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് സുരേഷ്‌ പൊലീസ് സ്റ്റേഷനിലെത്തി കൃത്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.