ETV Bharat / bharat

ദുരഭിമാനക്കൊല : മകളെ കൊന്ന് രണ്ട് കഷണങ്ങളാക്കി കാട്ടിലുപേക്ഷിച്ച പിതാവ് പിടിയിൽ - മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്

വിവാഹിതയായ മകൾക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്നാണ് പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിമുറിച്ച് കാട്ടിൽ ഉപേക്ഷിച്ചത്

Honor killing in Alamuru  ആന്ധ്രപ്രദേശിൽ ദുരഭിമാനക്കൊല  ദുരഭിമാനക്കൊല  മകളെ കൊലപ്പെടുത്തി പിതാവ്  Honor killing in Alamuru Andhra Pradesh  Honor killing in Andhra Pradesh  മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്  പ്രസന്ന
ആന്ധ്രപ്രദേശിൽ ദുരഭിമാനക്കൊല
author img

By

Published : Feb 25, 2023, 4:09 PM IST

നന്ദ്യാല (ആന്ധ്രപ്രദേശ്) : വിവാഹിതയായ മകൾക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിൽ ആലമുരു ഗ്രാമത്തിലെ ദേവേന്ദ്ര റെഡ്ഡിയാണ് മകൾ പ്രസന്നയെ (21) ക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സഹായത്തോടെ രണ്ട് കഷണങ്ങളാക്കി ഇയാൾ കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്‌തു.

പ്രസന്നയും ഹൈദരാബാദ് സ്വദേശിയായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായി രണ്ട് വർഷം മുൻപ് വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തെത്തുടർന്ന് ഹൈദരാബാദിലായിരുന്നു ഇവരുടെ താമസം. വിവാഹത്തിന് മുന്‍പ് പ്രസന്ന മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു.

എന്നാൽ അടുത്തിടെ ഇരുവരും വീണ്ടും അടുപ്പത്തിലാവുകയും പ്രസന്ന ഭർത്താവിന്‍റെ വീട്ടിൽ നിന്ന് നാട്ടിലേക്ക് തിരികെ വരികയും ചെയ്തു. ഇതോടെ തന്‍റെയും കുടുംബത്തിന്‍റെയും മാനം നഷ്‌ടപ്പെട്ടെന്ന് ആരോപിച്ച് ദേവേന്ദ്ര റെഡ്ഡി മകളോട് ദേഷ്യപ്പെടുകയും ഫെബ്രുവരി 10ന് യുവതിയെ വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം കാറിൽ കയറ്റി നന്ദ്യാല- ഗിദ്ദല്ലൂർ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടുപോകുകയും മൃതദേഹത്തിന്‍റെ തലയും ഉടലും വേർപെടുത്തി ഉപേക്ഷിക്കുകയുമായിരുന്നു. ഇതിനിടെ തന്നെ മുടങ്ങാതെ വിളിച്ചിരുന്ന ചെറുമകൾ വിളിക്കാതായതോടെ സംശയം തോന്നിയ മുത്തച്ഛൻ ശിവ റെഡ്ഡി പ്രസന്നയെ അന്വേഷിച്ച് ദേവേന്ദ്ര റെഡ്ഡിയുടെ വീട്ടിലേക്കെത്തി.

കാര്യം തിരക്കിയതോടെ കുടുംബത്തിന് നാണക്കേടുണ്ടാക്കിയതിനാൽ മകളെ കൊലപ്പെടുത്തിയെന്ന് ദേവേന്ദ്ര റെഡ്ഡി സമ്മതിച്ചു. പിന്നാലെ ശിവ റെഡ്ഡി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വ്യാഴാഴ്‌ച ദേവേന്ദ്ര റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ വെള്ളിയാഴ്‌ചയോടെയാണ് പ്രസന്നയുടെ മൃതദേഹം പൊലീസിന് കണ്ടെത്താനായത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ദേവേന്ദ്ര റെഡ്ഡിക്ക് സഹായം നൽകിയവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.