ETV Bharat / bharat

മെയ് 21ന് തീവ്രവാദ വിരുദ്ധ ദിനം; സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്‍റെ കത്ത്

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യുവതലമുറയെ പിന്തിരിപ്പിക്കാനായാണ് മെയ് 21 ന് തീവ്രവാദ വിരുദ്ധ ദിനം ആചരിക്കാനായി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്

author img

By

Published : May 14, 2022, 2:58 PM IST

മെയ് 21 ന് തീവ്രവാദ വിരുദ്ധ ദിനം ആചരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം  മെയ് 21 ന് തീവ്രവാദ വിരുദ്ധ ദിനം ആചരിക്കണം  സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്‍റെ കത്ത്  Home Ministry sends letter to all States  union government  union territories  anti terrorism day
മെയ് 21 ന് തീവ്രവാദ വിരുദ്ധ ദിനം ആചരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: മെയ് 21ന് തീവ്രവാദ വിരുദ്ധ ദിനം ആചരിക്കാനാവശ്യപ്പെട്ട് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സർക്കാർ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചു. തീവ്രവാദത്തില്‍ നിന്നും യുവതലമുറയെ പിന്തിരിപ്പിക്കുന്നതിനും ഇതിനായി ബോധവത്ക്കരണം നടത്തുന്നതിനുമായാണ് തീവ്രവാദ ദിനം ആചരിക്കുന്നത്. ഇതുസംബന്ധിച്ച് വ്യാഴാഴ്‌ചയാണ് സംസ്ഥാന സര്‍ക്കാറുകളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റർമാർക്കും സര്‍ക്കാര്‍ വകുപ്പുകളിലെ സെക്രട്ടറിമാര്‍ക്കും മന്ത്രാലയം കത്തുകളയച്ചത്.

മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും തീവ്രവാദ വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്നും കത്തില്‍ പറയുന്നു. കൂടാതെ തീവ്രവാദ വിരുദ്ധ ദിനത്തിന്‍റെ പ്രധാന്യം കണക്കിലെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തീവ്രവാദ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാം. നിലവിലെ കൊവിഡ് പ്രതിസന്ധി പരിഗണിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കേണ്ടതും, മാസ്ക് ധരിക്കേണ്ടതും പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്നും കത്തില്‍ പറയുന്നു.

also read: പണ്ഡിറ്റ് യുവാവിനെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവം; കശ്‌മീരിലെ പണ്ഡിറ്റ് സമൂഹത്തിന്‍റെ സുരക്ഷയില്‍ ആശങ്ക

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ മെയ് 20ന് പ്രതിജ്ഞയെടുക്കല്‍ ചടങ്ങ് നടത്തും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ മെയ് 21ന് അവധി ദിവസമല്ലെങ്കില്‍ ഉച്ചയ്ക്ക് ശേഷം ചടങ്ങ് നടത്താവുന്നതാണെന്നും കത്തില്‍ വ്യക്തമാക്കി. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ഓഫിസ്, വൈസ് പ്രസിഡന്‍റിന്‍റെ സെക്രട്ടേറിയറ്റ് ഓഫിസ്, പ്രധാനമന്ത്രിയുടെ ഓഫിസ്, സുപ്രീം കോടതി, ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ഓഫിസുകള്‍, കാബിനറ്റ് സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, നിതി ആയോഗ് എന്നിവിടങ്ങളിലേക്കും കത്തുകള്‍ അയച്ചിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.