ശ്രീനഗർ: ജമ്മുവിലെ ഹന്ദ്‌വാര ജില്ലയിൽ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഹിസ്‌ബുൾ മുജാഹിദീൻ തീവ്രവാദി കൂടി കൊല്ലപ്പെട്ടു. ബുധനാഴ്ച്ച (ജൂലൈ 7) പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. തീവ്രവാദി സംഘടന നേതാവ് ബുർഹാൻ വാനിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം .
also read:കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഇന്നുണ്ടായേക്കും
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദീൻ സംഘടന തലവൻ മെഹ്‌റാസുദ്ദീൻ ഹൽവായ് കൊല്ലപ്പെട്ടിരുന്നു. തെക്കൻ കശ്‌മീർ ആസ്ഥാനമായാണ് ബുർഹാൻ പ്രവർത്തിച്ചിരുന്നതെന്ന് സൈന്യം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.