ETV Bharat / bharat

നാഗ്‌പൂരിൽ രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്‌ഐവി ; ഒരു മരണം

എച്ച്‌ഐവി ബാധിച്ച നാല് കുട്ടികളും തലസീമിയ രോഗികൾ ; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

HIV in children receiving blood in Nagpur  HIV in children receiving blood transfusions from Nagpur hospital  നാഗ്‌പൂരിൽ രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്‌ഐവി  നാഗ്‌പൂർ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എയ്‌ഡ്സ്  തലസീമിയ രോഗികളായിരുന്ന കുട്ടികളിൽ എച്ച്‌ഐവി  നാഗ്‌പൂർ തലസീമിയ  Nagpur thalassemia  HIV in children with thalassemia
നാഗ്‌പൂരിൽ രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്‌ഐവി; ഒരു മരണം
author img

By

Published : May 26, 2022, 4:12 PM IST

നാഗ്‌പൂർ : സ്വകാര്യ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്‌ഐവി ബാധ. നാല് കുട്ടികളിൽ ഒരാൾ മരിച്ചു. നാലുപേരും തലസീമിയ രോഗികളായിരുന്നുവെന്ന് ഡോ. വിക്കി റുഗ്വാനി പറഞ്ഞു.നാഗ്‌പൂരിലെ ജരിപത്‌കയിലാണ് സംഭവം.

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. തലസീമിയ രോഗികൾക്ക് സൗജന്യമായി രക്തം നൽകുന്ന പദ്ധതിക്ക് കീഴിലാണ് കുട്ടികൾ ഇത് സ്വീകരിച്ചത്. രണ്ടാഴ്‌ചയിലൊരിക്കലാണ് പദ്ധതി വഴി രക്തം നൽകുന്നത്. ഇങ്ങനെ നൽകുമ്പോൾ ചില പരിശോധനകളും നടത്താറുണ്ട്.

എന്നാൽ ഇതിലുണ്ടായ പാളിച്ചയാണ് ഗുരുതര വീഴ്‌ചയ്ക്ക് കാരണമായതെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു. നേരത്തേ തലസീമിയ രോഗികളായ കുട്ടികളിൽ എച്ച്‌ഐവി ബാധ കൂടി സ്ഥിരീകരിച്ചത് രക്ഷിതാക്കളിൽ വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ എച്ച്‌ഐവി ബാധയ്ക്കുള്ള മരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് തലസീമിയ ? : പാരമ്പര്യമായുണ്ടാകുന്ന രക്തജന്യരോഗമാണ് തലസീമിയ (hereditary blood disorder). ജനിതക പരിവർത്തനം മൂലമോ അല്ലെങ്കിൽ പ്രത്യേക ജീൻ മൂലമോ ആണ് ഇത് സംഭവിക്കുന്നത്. തലസീമിയ ചുവന്ന രക്താണുക്കളുടെ നാശത്തിനും വിളർച്ചയ്ക്കും കാരണമാകുന്നു.

രോഗത്തിന്‍റെ സ്വഭാവത്തെയും തീവ്രതയെയും ആശ്രയിച്ചാണ് ഇതിന്‍റെ ചികിത്സ. സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്, തലസീമിയ പാരമ്പര്യമായി വരുന്ന രോഗമാണ്. ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ ശരീരം ആവശ്യത്തിന് ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ആവശ്യത്തിന് ഹീമോഗ്ലോബിൻ ഇല്ലാതെ വരുമ്പോൾ ശരീരത്തിലെ ചുവന്ന രക്താണുക്കൾ ശരിയായി പ്രവർത്തിക്കാതെ വരുന്നു. തൽഫലമായി ആരോഗ്യം കുറഞ്ഞ ചുവന്ന രക്താണുക്കൾ രക്തക്കുഴലുകളിലൂടെ പ്രവഹിക്കുന്നു. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ഓക്‌സിജൻ വിതരണം ചെയ്യുന്ന ചുവന്ന രക്താണുക്കളുടെ പ്രവർത്തനം ശരിയായ രീതിയിലല്ലെങ്കിൽ വ്യക്തികളിൽ ക്ഷീണവും ബലഹീനതയും അനുഭവപ്പെടും. ശ്വസിക്കാനും പ്രയാസമുണ്ടാകും.

ഈ അവസ്ഥയെയാണ് അനീമിയ എന്ന് വിളിക്കുന്നത്. തലസീമിയ രോഗികളിൽ നേരിയതോ ഗുരുതരമായതോ ആയ അനീമിയ അനുഭവപ്പെട്ട് പിന്നീട് അവയവങ്ങൾക്ക് ക്ഷതം സംഭവിക്കുന്ന അവസ്ഥയിലേക്കെത്താം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.