ETV Bharat / bharat

ഹിസാര്‍ സ്വദേശിയുടെ ആത്മഹത്യ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജോഗിന്ദര്‍ ശര്‍മയ്‌ക്കെതിരെ കേസ്

FIR Against Joginder Sharma : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഹിസാര്‍ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മുന്‍ ക്രിക്കറ്റ് താരവും ഹരിയാന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ ജോഗിന്ദർ ശർമ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസ്.

author img

By ETV Bharat Kerala Team

Published : Jan 5, 2024, 10:28 AM IST

Updated : Jan 5, 2024, 1:41 PM IST

Hisar Suicide  Joginder Sharma Case  ജോഗിന്ദർ ശർമ  ജോഗിന്ദർ ശർമ കേസ്
FIR Against Joginder Sharma

ചണ്ഡിഗഡ് : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഹിസാര്‍ സ്വദേശി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മുന്‍ ക്രിക്കറ്റ് താരവും ഹരിയാന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ ജോഗിന്ദർ ശർമ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു (FIR Registered Against Former Indian Cricketer Joginder Sharma). മരിച്ച പവന്‍റെ അമ്മ നല്‍കിയ കേസിലാണ് നടപടി (Hisar Pawan Suicide). പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ജോഗിന്ദർ ശർമ.

അജയ്ബീർ, ഈശ്വർ ജജാരിയ, പ്രേം ഖാതി, അർജുൻ, ഹോക്കി പരിശീലകൻ രാജേന്ദ്ര സിഹാഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ആത്മഹത്യാപ്രേരണ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മരിച്ച പവനോട് തന്‍റെ വീട് ഒഴിയാന്‍ പ്രതികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

27കാരനായ പവന്‍ ജനുവരി ഒന്നിനാണ് ആത്മഹത്യ ചെയ്‌തത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ പവന്‍റെ മൃതദേഹം സ്വീകരിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. പട്ടികജാതി/പട്ടികവർഗ നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മൃതദേഹം സ്വീകരിക്കാന്‍ കുടുംബം വിസമ്മതിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതികള്‍ തങ്ങളുടെ കുടുംബത്തിനെതിരെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പവന്‍റെ മതാവ് പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ജോഗിന്ദര്‍ ഒഴികെയുള്ള പ്രതികള്‍ക്കെതിരെ 2020 ഒക്‌ടോബര്‍ ആറിന് ആസാദ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും അനിത വ്യക്തമാക്കിയിട്ടുണ്ട്.

മരിച്ച പവന്‍റെ സഹോദരിയും നേരത്തെ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുള്ളതാണ്. 2020ല്‍ ഇവരുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ആയിരുന്നു പവന്‍റെ സഹോദരി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

2007 ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍ ഇന്ത്യയ്‌ക്ക് വേണ്ടി പന്തെറിഞ്ഞ് കൂടുതല്‍ ശ്രദ്ധ നേടിയ താരമാണ് ജോഗിന്ദര്‍ ശര്‍മ. 40കാരനായ ജോഗിന്ദര്‍ ഇന്ത്യയ്‌ക്ക് വേണ്ടി നാല് ഏകദിനങ്ങളും അത്ര തന്നെ ടി20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. 2004ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം 2007ല്‍ ആയിരുന്നു അവസാന മത്സരം കളിച്ചത്. പൊലീസില്‍ സേവനമനുഷ്‌ഠിക്കെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: ദിശ - 1056

Last Updated : Jan 5, 2024, 1:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.