ETV Bharat / bharat

സർക്കാരിന്‍റെ ഭാഗമല്ലെങ്കിലും തന്‍റെ മനസ് ബിഹാറിനൊപ്പമെന്ന് സുശീൽ കുമാർ മോദി - ബിജെപി

ബിജെപിയിൽ നിന്ന് പോയവർ ഒരിക്കലും സമാധാനത്തോടെ ജീവിക്കുന്നില്ലെന്നും പാർട്ടി ദുർബലമാകാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ് സുശീൽ കുമാർ മോദി പറഞ്ഞു

Sushil Modi on Bihar govt  Sushil Modi take on JD(U) govt  New bihar government  Sushil Modi to contest Rajya sabha  സുശീൽ കുമാർ മോദി  ബിഹാർ മുൻ ഉപമുഖ്യമന്ത്രി  ബിജെപി  ബിഹാർ സർക്കാർ
സർക്കാരിന്‍റെ ഭാഗമല്ലെങ്കിലും തന്‍റെ മനസ് ബിഹാറിനൊപ്പമെന്ന് സുശീൽ കുമാർ മോദി
author img

By

Published : Nov 30, 2020, 1:06 PM IST

പട്‌ന: സർക്കാരിന്‍റെ ഭാഗമല്ലെങ്കിലും തന്‍റെ മനസ് ബിഹാറിനൊപ്പമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി. നിങ്ങൾക്ക് ബിജെപിയിലേക്ക് വരാം, എന്നാൽ ഇവിടെ നിന്ന് പോകാൻ സാധിക്കില്ല. ബിജെപിയിൽ നിന്ന് പോയവർ ഒരിക്കലും സമാധാനത്തോടെ ജീവിക്കുന്നില്ല. താൻ ബിഹാർ സർക്കാരിന്‍റെ ഭാഗമല്ലെങ്കിലും തന്‍റെ ആത്മാവ് അവിടെയുണ്ട്. ഞങ്ങളുടെ പാർട്ടി ഒരിക്കലും ദുർബലമാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സുശീൽ കുമാർ മോദിയെ ഇത്തവണ നിതീഷ് കുമാറിന്‍റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എയ്ക്ക് ഭൂരിപക്ഷം ലഭിച്ച ശേഷം ബിജെപി നേതാക്കളായ തർക്കിഷോർ പ്രസാദ്, രേണു ദേവി എന്നിവരാണ് ബിഹാർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തത്. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ സുശീൽ കുമാർ മോദിയെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.