ETV Bharat / bharat

ഹിമാന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രി - അസം മുഖ്യമന്ത്രി പുതിയ വാര്‍ത്ത

ഹിമാന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറും.

Himanta Biswa to be next Chief Minister of Assam  to swear in on Monday  Himanta Biswa Sarma Assam CM  Assam CM swear-in  Biswa Sarma likely to swear in as Assam CM  ഹിമാന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രി വാര്‍ത്ത  അസം മുഖ്യമന്ത്രി പുതിയ വാര്‍ത്ത  അസം മുഖ്യമന്ത്രിയായി ഹിമാന്ത ബിശ്വ ശർമ്മ വാര്‍ത്ത
ഹിമാന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രി
author img

By

Published : May 9, 2021, 12:15 PM IST

Updated : May 9, 2021, 2:08 PM IST

ഗുവാഹത്തി: ഒരാഴ്‌ച നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രിയാകും. ഗുവാഹത്തിയില്‍ ചേർന്ന നിയമസഭ കക്ഷി യോഗത്തിലാണ് ഹിമാന്തയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഹിമാന്ത സർക്കാർ തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. വൈകിട്ട് നാലിന് ബിജെപി ഗവർണറെ കാണും. മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ ഗവർണർ ജഗദീഷ് മുഖിക്ക് ഇന്ന് രാജികത്ത് നല്‍കിയിരുന്നു. സർബാനന്ദ സോനോവാളാണ് ഹിമാന്ത ബിശ്വ ശർമ്മയുടെ പേര് നിർദേശിച്ചത്.

ഒരാഴ്ചയിലേറെയായി മുഖ്യമന്ത്രി പദത്തെ ചൊല്ലി സര്‍ബാനന്ദ സോനാവാളിനും ഹിമാന്ത ബിശ്വ ശർമ്മക്കുമിടയില്‍ തര്‍ക്കം നിന്നിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതൃത്വം ഇരുവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനറായ ഹിമാന്ത ബിശ്വ ശര്‍മ്മ കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു.

Read more: തമിഴ്‌നാട്ടിലെ ആദ്യ നിയമസഭ സമ്മേളനം മെയ്‌ 11ന് ചേരും

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്‌തമായി ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുമെന്നായിരുന്നു നേതൃത്വത്തിന്‍റെ നിലപാട്. 126 അംഗ നിയമസഭയില്‍ ബിജെപി 60 ഉം സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎല്‍ ആറും സീറ്റുകളും നേടി.

Last Updated : May 9, 2021, 2:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.