ETV Bharat / bharat

പ്രായം പെണ്‍ കരുത്തിന് മുമ്പില്‍ മുട്ടുമടക്കി, ഹിമാലയന്‍ മലനിരകളും - ബചേന്ദ്രി പാല്‍

ലോകത്തിലെ ഏറ്റവും കഠിനമേറിയ ട്രക്കിങ്ങുകളില്‍ ഒന്നാണിത്. സംഘം അഞ്ച് മാസത്തിനിടെ 37 പർവതപാതകളിലൂടെ 4,977 കിലോമീറ്റർ ദൂരം താണ്ടിക്കഴിഞ്ഞു.

Himalayan Expedition by 50plus aged Women  ഹിമാലയൻ പർവതനിരകള്‍ കീഴടക്കി യുവതികള്‍  50 വയസ് കഴിഞ്ഞ സ്ത്രീകള്‍ ഹിമാലയം കീഴടക്കി  ബചേന്ദ്രി പാല്‍  11 അംഗ സംഘം മലനിരകള്‍ കീഴടക്കി
പ്രായം പെണ്‍ കരുത്തിന് മുമ്പില്‍ മുട്ടുമടക്കി, ഹിമാലയന്‍ മലനിരകളും
author img

By

Published : Jul 1, 2022, 10:20 PM IST

ഉത്തരകാശി: ചോദ്യം സ്ത്രീകളോടാണ്, പ്രായം 50 കഴിഞ്ഞാല്‍ നിങ്ങളെന്ത് ചെയ്യും. ഇതേ ചോദ്യം ബചേന്ദ്രി പാലിനോടും (67) സുഹൃത്തുക്കളോടും ചോദിച്ചാല്‍ ഉത്തരം 'എന്തും ചെയ്യാം' എന്നാകും. വെറുതെ പറയുന്നതല്ല അവരത് ചെയ്ത് കാണിക്കുകയാണ്.

പശ്ചിമ ബംഗാൾ സ്വദേശിനിയായ പനേതാവ് ചേത്ന സാഹു (54), ഛത്തീസ്ഗഡില്‍ നിന്നുള്ള സവിത ധപ്വാൾ (53), ജംഷഡ്പൂർ സ്വദേശിനിയായ എൽ അന്നപൂർണ (52), ഗുജറാത്തില്‍ നിന്നുള്ള ഗംഗോത്രി സോനേജി (63) ജാർഖണ്ഡ് സ്വദേശിനി പയോ മുർമു (55), രാജസ്ഥാനില്‍ നിന്നുള്ള സുഷമ ബിസ്സ (55), ഉത്തർപ്രദേശില്‍ നിന്നുള്ള റിട്ട. മേജർ കൃഷ്ണ ദുബെ (59), മഹാരാഷ്ട്രയില്‍ നിന്നുള്ള ബിംല ദേവസ്കർ (54), കര്‍ണാടക സ്വദേശികളായ വസുമതി ശ്രീനിവാസൻ (68), ഷംല പത്മനാഭൻ (64) എന്നിവര്‍ ഹിമാലയം കീഴടക്കുകയാണ്.

പർവതാരോഹകയും പത്മഭൂഷൺ ജേതാവായ ബചേന്ദ്രി പാലാണ് ഈ സംഘത്തെ നയിക്കുന്നത്. 50 വയസിനു മുകളിൽ പ്രായമുള്ള 11 സ്ത്രീകളടങ്ങുന്ന സംഘം ഹിമാലയൻ പർവതനിരകളിലൂടെ സഞ്ചരിക്കാനുള്ള ദൗത്യത്തിലാണ്. ലോകത്തിലെ ഏറ്റവും കഠിനമേറിയ ട്രക്കിങ്ങുകളില്‍ ഒന്നാണിത്. സംഘം അഞ്ച് മാസത്തിനിടെ 37 പർവതപാതകളിലൂടെ 4,977 കിലോമീറ്റർ ദൂരം താണ്ടിക്കഴിഞ്ഞു.

അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8നാണ് ന്യൂഡൽഹിയിൽ നിന്നും ഇവര്‍ പുറപ്പെട്ടത്. ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അരുണാചൽ പ്രദേശിൽ 3,727 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാങ്-സൗ ചുരത്തിൽ നിന്ന് മാർച്ച് 12ന് ട്രക്കിങ് ആരംഭിച്ചു. അസം, പശ്ചിമ ബംഗാൾ, സിക്കിം, നേപ്പാൾ മേഖലകളിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച സംഘം ഒടുവിൽ ജൂൺ 30ന് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ എത്തി.

ട്രക്കിങ്ങിനിെട പകര്‍ത്തിയ ദൃശ്യങ്ങള്‍

കാശിയിലെത്തിയ സഞ്ചാരികളെ ഗ്രാമവാസികള്‍ ഏറെ ആഹ്ളാദത്തോടെയാണ് വരവേറ്റത്. ദൗത്യം തുടങ്ങുമ്പോള്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു എന്ന് ബചേന്ദ്രി പാൽ പറഞ്ഞു. എന്നാൽ ജനങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണം എല്ലാവര്‍ക്കും പ്രചോദനമായി. കായികക്ഷമതയേയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ച് അവബോധമുണ്ടാക്കുക കൂടിയാണ് ഇവരുടെ യാത്രയുടെ ലക്ഷ്യം.

11 പേരെ കൂടാതെ മോഹൻ സിംഗ് റാവത്ത്, രൺദേവ് സിംഗ്, ഭാനു റാണി മഹ്തോ എന്നിവരും ഇവര്‍ക്കൊപ്പം സഹായത്തിനുണ്ട്. ലംഖാഗ ചുരം, സ്പിതി, ലേ ലഡാക്ക് എന്നിവ കീഴടക്കി ജൂലൈ അവസാനത്തോടെ കാർഗിലിൽ യാത്ര അവസാനിപ്പിക്കാനാണ് സംഘത്തിന്‍റെ പദ്ധതി.

Also Read: ആഗ്രഹങ്ങൾക്ക് ഒന്നും തടസമല്ല; ഹിമാലയത്തിൽ 14,000 അടി ഉയരത്തിലെത്തി ഓട്ടിസം ബാധിതനായ 12കാരൻ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.