ETV Bharat / bharat

ഹിമാചൽ മിന്നൽ പ്രളയം : 9 പേരെ കാണാനില്ല,ദുരിതബാധിത കുടുംബങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബങ്ങൾക്ക് 4,00,000 രൂപ വീതം നൽകുമെന്നും വീടുകൾ തകർന്നവര്‍ക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ.

Himachal flash floods  Jai Ram Thakur  Himachal flash floods latest news  flash floods  Himachal latest news  ഹിമാചൽ മിന്നൽ പ്രളയം  ഹിമാചൽ മിന്നൽ പ്രളയം വാർത്ത  ജയ് റാം താക്കൂർ വാർത്ത
ഹിമാചൽ മിന്നൽ പ്രളയം
author img

By

Published : Jul 13, 2021, 10:36 PM IST

ഷിംല : ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തില്‍ ഒരു മരണം. 9 പേരെ കാണാനില്ല. മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കടകളും മണ്ണിനടിയിലായി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം അഞ്ച് പേരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.

കാണാതായ ഒൻപത് പേരും മണ്ണിനടിയിൽ അകപ്പെട്ടതായാണ് രക്ഷാപ്രവർത്തകർ സംശയിക്കുന്നത്. മിന്നൽ പ്രളയം വ്യാപക നാശനഷ്‌ടമുണ്ടാക്കിയ കാൻഗ്ര ജില്ലയിലെ ബോ ഗ്രാമത്തിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ വ്യോമ നിരീക്ഷണം നടത്തി. തുടർന്ന് ദുരിതബാധിതരായ കുടുംബങ്ങളെയും അദ്ദേഹം സന്ദർശിച്ചു.

ദുരിതബാധിത പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുഖ്യമന്ത്രി ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 4,00,000 രൂപ വീതം നൽകുമെന്നും വീടുകൾ തകർന്ന ആളുകൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും താക്കൂർ അറിയിച്ചു.

Also Read: 'ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ല'; കര്‍ഷകര്‍ പാര്‍ലമെന്‍റ് ഉപരോധ സമരത്തിന്

ഗിരി നദിയിലെ ദ്വീപിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ സ്വീകരിച്ച നടപടികളിൽ മുഖ്യമന്ത്രി സിർമൗർ ഡെപ്യൂട്ടി കമ്മിഷണർ രാം ഗൗതവുമായി ചർച്ച നടത്തുകയും നടപടികൾ വിശകലനം ചെയ്യുകയും ചെയ്‌തു.

വെള്ളപ്പൊക്കത്തിൽ പതിനൊന്നോളം വീടുകളാണ് ഒഴുകിപ്പോയത്. റുലെഹാർ ഗ്രാമത്തിൽ നിന്നും കാണാതായ ഒൻപത് പേരിൽ നാലും സ്‌ത്രീകളാണ്. അടുത്ത 24 മണിക്കൂറിൽ കാൻ‌ഗ്ര, ഹാമിർ‌പൂർ, മണ്ഡി, ബിലാസ്പൂർ, ഷിംല, സിർ‌മൗർ, സോളൻ എന്നീ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, നദീതടങ്ങളിൽ കനത്ത ഒഴുക്ക് തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.