ETV Bharat / bharat

Himachal Election | 'വേണ്ട പോസ്‌റ്റല്‍ വോട്ട്, ഞാന്‍ നേരിട്ടെത്തും'; 106-ാം വയസില്‍ വോട്ടുചെയ്യാനൊരുങ്ങി രാജ്യത്തിന്‍റെ ആദ്യ വോട്ടര്‍ - Himachal Pradesh Assembly Election

നവംബർ 12ന് നടക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്‌റ്റല്‍ വോട്ട് സൗകര്യം നിഷേധിച്ച് കല്‍പ പോളിങ് ബൂത്തില്‍ വോട്ടുചെയ്യാന്‍ താന്‍ നേരിട്ടെത്തുമെന്ന് രാജ്യത്തിന്‍റെ ആദ്യ വോട്ടര്‍ ശ്യാം ശരൺ നേഗിയുടെ തീരുമാനം

India first voter Shyam Saran Negi  Himachal Assembly Election  Shyam Saran Negi refuses postal ballot  Shyam Saran Negi to go to polling booth  Himachal election  Indias first voter to cast his vote directly  രാജ്യത്തിന്‍റെ ആദ്യ വോട്ടര്‍  പോസ്‌റ്റല്‍ വോട്ട്  ഹിമാചല്‍ പ്രദേശ്  ശ്യാം ശരൺ നേഗി  Shyam Sharan Negi
Himachal Election| 'വേണ്ട പോസ്‌റ്റല്‍ വോട്ട്, ഞാന്‍ നേരിട്ടെത്തും'; 106ാം വയസില്‍ വോട്ടുചെയ്യാനൊരുങ്ങി രാജ്യത്തിന്‍റെ ആദ്യ വോട്ടര്‍
author img

By

Published : Oct 31, 2022, 6:19 PM IST

കിന്നൗർ: വരുന്ന ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ആദ്യ വോട്ടര്‍. നവംബർ 12 ന് നടക്കുന്ന വോട്ടെടുപ്പില്‍ പോസ്‌റ്റല്‍ ബാലെറ്റൊന്നും വേണ്ട താന്‍ നേരിട്ട് എത്തിക്കോളാമെന്നാണ് ശ്യാം ശരൺ നേഗിയെന്ന ഈ 106 വയസുകാരന്‍റെ കടുത്ത നിലപാട്. വീട്ടിൽ പോസ്‌റ്റല്‍ വോട്ട്‌ ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പാട് ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ പറയുകയും അപേക്ഷ ഫോമുകള്‍ നല്‍കുകയും ചെയ്‌തെങ്കിലും സന്തോഷപൂര്‍വം നിരസിക്കുകയായിരുന്നു അദ്ദേഹം.

106ാം വയസില്‍ വോട്ടുചെയ്യാനൊരുങ്ങി രാജ്യത്തിന്‍റെ ആദ്യ വോട്ടര്‍

നല്‍കുക ഊഷ്‌മളമായ സ്വീകരണം: രാജ്യത്തിന്‍റെ അഭിമാനമായ വോട്ടറുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കട്ടെയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷം. ശ്യാം ശരൺ നവംബർ 12 ന് കല്‍പ പോളിങ് സ്റ്റേഷനിലെത്തി തന്‍റെ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നും അദ്ദേഹത്തിന് ഊഷ്‌മളമായ സ്വീകരണം നൽകുമെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ ആബിദ് ഹുസൈൻ സാദിഖ് പറഞ്ഞു. 1951ലെ രാജ്യത്തിന്‍റെ ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ എല്ലാ ഇലക്ഷനിലും തന്‍റെ വോട്ട് പാഴാക്കാതെ നോക്കാന്‍ നേഗി അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്.

ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അദ്ദേഹം കിന്നൗറിലെ മൂരാംഗ് സ്‌കൂളിലെ അധ്യാപകനായിരുന്നു. കനത്ത മഞ്ഞുവീഴ്‌ച കണക്കിലെടുത്തും പുറമെ കിന്നൗറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണവും അദ്ദേഹം പ്രത്യേക അനുമതി തേടിയിരുന്നു. അങ്ങനെ, കൽപ പ്രദേശത്തെ പോളിങ് ബൂത്തിലെത്തി 1951 ഒക്‌ടോബര്‍ 25നാണ് അദ്ദേഹം തന്‍റെ ആദ്യവോട്ട് രേഖപ്പെടുത്തിയത്.

ബോധവത്‌കരണത്തിലും 'ഒന്നാമന്‍': വോട്ട്‌ ചെയ്യാന്‍ വിമുഖത കാണിച്ചിരുന്ന, ആദിവാസി മേഖലയായ കിന്നൗറിലെ ആളുകളെ വോട്ടിന്‍റെ പ്രാധാന്യം വിവരിച്ച് ബോധവത്‌കരണം നടത്താനും അദ്ദേഹം മുന്നിട്ടുനിന്നിരുന്നു. അധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ച ഈ സർക്കാർ അധ്യാപകന്‍, സിസ്റ്റമാറ്റിക് വോട്ടർമാരുടെ വിദ്യാഭ്യാസ തെരഞ്ഞെടുപ്പ് പങ്കാളിത്ത (എസ്‌വി‌ഇ‌പി) പ്രചാരണത്തിന്‍റെ ബ്രാൻഡ് അംബാസഡറായിരുന്നു. 2010ലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വജ്ര ജൂബിലി ആഘോഷവേളയിൽ ചീഫ് ഇലക്ഷൻ കമ്മിഷണർ നവീൻ ചൗള അദ്ദേഹത്തെ ആദരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.